കന്നൂട്ടിപ്പാറ : രാജ്യത്തിന്റെ രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം കന്നൂട്ടിപ്പാറ IUMLPS ൽ വിപുലമായി ആഘോഷിച്ചു. രാജ്യത്തിന്റെ ഓരോ വളർച്ച ഘട്ടത്തിലും ഓരോ വിദ്യാർത്ഥിക്കും അവരുടേതായ കടമകൾ ഉണ്ടെന്ന് റാലിയ അഭിസംബോധന ചെയ്തുകൊണ്ട് എസ്, എസ്,ജി ചെയർമാൻ അലക്സ് മാത്യു സൂചിപ്പിച്ചു..
കൂട്ടികൾക്കായി സംഘടിപ്പിച്ച വിവിധയിനം പ്രോഗ്രാമുകളായ തൊപ്പി നിർമ്മാണം, കുട്ടികൾക്കുള്ള ക്വിസ് മത്സരം,ശിശുദിന ഗാന ആലാപനം, രക്ഷ കർത്താക്കൾക്കുള്ള ക്വിസ് മത്സരം, എന്നിവ കുട്ടികളിലും രക്ഷിതാക്കളിലും ആനന്ദം ചൊരിഞ്ഞു.നാട്ടുകാർ കുട്ടി ചാച്ചാജിമാർക്കും വിദ്യാർത്ഥികൾക്കും മധുര പാനീ പാനീയങ്ങളും പായസവും നൽകി സ്വീകരിച്ചു
പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ, പ്രധാന അധ്യാപിക കെപി ജസീന,വിങ്സ് പ്രിൻസിപ്പൽ സജീന ടീച്ചർ, ന്യൂട്രീഷ്യൻ ഗാർഡൻ കൺവീനർ മുബീർ തോലത്ത്,എസ് ആർ ജി കൺവീനർ ദിൻഷ ദിനേശ്, സ്റ്റാഫ് സെക്രട്ടറി തസ്ലീനാ പി പി, ഷബീജ് ടി, കെസി ശിഹാബ്, ഫൈസ് ഹമദാനി, യാസീൻ പി, നീതു പീറ്റർ, ഷാഹിന കെ കെ, അനുശ്രീ പി.പി, റൂബി എം എ, കെ കെ ഷാഹിന, പ്രബിത പി ബി,ബാസില, മുംതാസ്,സലാം കന്നൂട്ടപ്പാറ, പികെ മുഹമ്മദലി, ഫിറോസ്,എന്നിവർ നേതൃത്വം കൊടുത്തു..