തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ടേ കാൽ മണിക്കൂറിൽ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിംഗ്. തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെഎസ് ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്