കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 95,400 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 95,400 രൂപയാണ് വിലയെങ്കിലും അതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ സഹിതം ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് മിനിമം 1,03,250 രൂപയെങ്കിലും നല്‍കേണ്ടി വരും.
ഇന്നത്തെ സ്വര്‍ണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായി. ഒരു പവന് 240 രൂപ കുറഞ്ഞ് 95,400 രൂപയായി.
24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 33 രൂപ കുറഞ്ഞ് 13,009 രൂപയും. പവന് 264 രൂപ കുറഞ്ഞ് 1,04,072 രൂപയുമാവുന്നു.
18 കാരറ്റിന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,757 രൂപയും, പവന് 200 രൂപ കുറഞ്ഞ് 78,056 രൂപയുമായി.
ഡിസംബറില്‍ ഇതുവരെ പവന് 95,000 രൂപക്ക് മുകളില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. ഇന്ന് ഫെഡ് മീറ്റിംഗ് ആരംഭിച്ചതിനാല്‍ ആഭ്യന്തര സ്വര്‍ണ വിലയില്‍ ഏത് നിമിഷവും മുന്നേറ്റം പ്രതീക്ഷിക്കാം.