തിരുവനന്തപുരം: നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇന്നലെ വന്നത് അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകൾക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു.ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ് നിലവിൽ വിധി പറഞ്ഞത്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഇന്നലെ വിധി വന്ന ശേഷം ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചത് ഈ വിധി നേരത്തെ എഴുതപ്പെട്ടതാണെന്നും എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസ്സിലാകുമെന്നുമായിരുന്നു. ദിലീപിനെ വെറുതെ വിടുമെന്ന് അറിയാമായിരുന്നു. അത് അതുപോലെ തന്നെ വന്നു, ഒരു ശതമാനം മാത്രമേ അനുകൂല വിധി പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നോള്ളൂ എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വെച്ചാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ‘നാലുകൊല്ലം മുമ്പ് ഞാൻ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തെ എഴുതിവെച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. കൈയിൽ കിട്ടിയ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും സാക്ഷികൾ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ എന്ന് സംശയമുണ്ട്.
ഇപ്പോഴും ഞാൻ അവളോടൊപ്പം തന്നെയാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെ വീട്ടിലെത്തിയത്. അയാൾ നിഷ്‍കളങ്കൻ എന്നു ആരൊക്കെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കാൻ പോകുന്നില്ല. മരണം വരെ അവളോടൊപ്പം നിൽക്കും.