ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ

Jan. 11, 2026, 7:49 a.m.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ-വീഡിയോ ഷെയറിങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏകദേശം 17.5 ദശലക്ഷം (1.75 കോടി) ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. ഹാക്കർ ഫോറങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ചോർന്ന വിവരങ്ങൾ പ്രകാരം ഉപയോക്താക്കളുടെ യൂസർനെയിം, ഫുൾ നെയിം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ഭാഗിക ഫിസിക്കൽ വിലാസങ്ങൾ, ബന്ധപ്പെടാനുള്ള മറ്റ് വിവരങ്ങൾ എന്നിവ ചോർന്നിട്ടുണ്ട്.

2026 ജനുവരി ആദ്യവാരമാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർന്നതായി സൈബർ സുരക്ഷാ വിദഗ്‌ധർ കണ്ടെത്തിയത്. സൈബർ കുറ്റവാളികൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നത് കണ്ടെത്താൻ ഡാർക്ക് വെബ്‌ തുടർച്ചയായി സ്‌കാൻ ചെയ്യുന്ന സേവനമാണ് മാൽവെയർബൈറ്റ്സിന്‍റെ ഡാർക്ക് വെബ് മോണിറ്ററിങ്. ഡാർക്ക് വെബ് നിരീക്ഷണ ശ്രമങ്ങൾക്കിടെയാണ് സുരക്ഷാ ലംഘനം കണ്ടെത്തിയത്.

ആൾമാറാട്ട തട്ടിപ്പുകൾ, മോഷണങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്കായി സൈബർ കുറ്റവാളികൾ ചോർന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. അക്കൗണ്ടുകൾ ഏറ്റെടുക്കുന്നതിന് ഇൻസ്റ്റാഗ്രാമിന്‍റെ പാസ്‌വേഡ് റീസെറ്റ് പ്രക്രിയ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. നിരവധി ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. വിവരങ്ങൾ ചോർന്നതിന് പിന്നാലെ ഈ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ സൈബർ കുറ്റവാളികൾ ശ്രമിക്കുന്നതായാണ് ഇത് സൂചന നൽകുന്നത്.


MORE LATEST NEWSES
  • പലഹാര കമ്പനിക്ക് തീ പിടിച്ചു
  • വടകരയിൽ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
  • തിരിച്ചുകയറി സ്വര്‍ണവില;1080 രൂപയുടെ വർധനവ്
  • ഏതൊരാക്രമണത്തെയും യുദ്ധമായി കണക്കാക്കും'; യു.എസിന് ഇറാന്‍റെ മുന്നറിയിപ്പ്
  • ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് അപകടം
  • കൈക്കൂലി കേസ്; എസ്‌ഐക്ക് 18 മാസം കഠിനതടവ്
  • ചുരത്തിൽ ഗതാഗത തടസ്സം
  • സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ
  • സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം; 99 പോയിന്റുമായി കൊടുങ്ങല്ലൂർ ടെക്ക്‌നിക്കല്‍ സ്കൂൾ മുന്നില്‍
  • ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ
  • ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
  • 14 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ അറസ്റ്റിൽ
  • ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം;കുറ്റം സമ്മതിച്ച് പിതാവ്
  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം
  • മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധി കൾക്കുള്ള സ്വീകരണം.
  • സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും;നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും
  • ദീപക്കിന്റെ ആത്മഹത്യ;പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  • കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
  • വടകര ഹോട്ടലില്‍ തീപിടിത്തം
  • ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്.
  • കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്പിച്ചു
  • മുല്ലപ്പടി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.
  • ജീപ്പ് മറിഞ്ഞ് അപകടം;ഒരാൾ മരിച്ചു
  • ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ
  • അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ
  • 13കാരിയെ മാതൃസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയില്‍
  • ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകി കോടതി
  • ജനവാസ മേഖലയിൽ വീണ്ടും മാലിന്യം തള്ളി.
  • ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
  • പ്രധാനമന്ത്രി കേരളത്തിൽ;നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
  • ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നു; ആരോപണവുമായി ദീപക്കിന്റെ കുടുംബം
  • തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
  • റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില
  • ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍
  • ഫെയ്സ് ക്രീമിനെ ചൊല്ലി തര്‍ക്കം; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ചു; മകള്‍ പിടിയില്‍
  • ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി ; യുവാവ് ജീവനൊടുക്കി.
  • ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം
  • റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു.
  • കരിപ്പൂര്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എൽപി സ്കൂൾ നിയമനം ഇഴയുന്നു
  • നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍
  • ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ.
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി