ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Jan. 24, 2026, 7:32 a.m.

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിര കാഴ്ചവെച്ചത് ചരിത്രത്തിലെ അപൂർവമായ ഒരു ആക്രമണമാണ്. രണ്ട് ഉജ്ജ്വല അർധസെഞ്ചറികളുടെ കരുത്തിൽ ഇന്ത്യ വെറും 15.2 ഓവറിൽ തന്നെ 209 റൺസ് വിജയലക്ഷ്യം മറികടന്ന് ഏഴ് വിക്കറ്റിന് തകർപ്പൻ ജയം സ്വന്തമാക്കി. ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ വിജയത്തിന്റെ ശില്പികൾ. 32 പന്തിൽ 76 റൺസ് നേടിയ ഇഷാൻ കിഷനും, 37 പന്തിൽ 82 റൺസ് നേടി അവസാനം വരെ പുറത്താകാതെ നിന്ന സൂര്യകുമാറും ചേർന്ന് കിവീസ് ബൗളിങ് നിരയെ നിസ്സഹായരാക്കി. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് ലീഡ് ഉയർത്തി. അടുത്ത മത്സരം 25ന് ഗുവാഹത്തിയിലാണ്.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കം അത്ര പ്രതീക്ഷാജനകമായിരുന്നില്ല. രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. രണ്ടാം പന്തിൽ ലഭിച്ച ലൈഫ് ഉപയോഗപ്പെടുത്താൻ കഴിയാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്തായി. മാറ്റ് ഹെൻറിയുടെ പന്തിൽ രചിൻ രവീന്ദ്ര ക്യാച്ചെടുത്തു.തൊട്ടടുത്ത ഓവറിൽ തന്നെ പവർഹിറ്റർ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി മടങ്ങിയതോടെ ഇന്ത്യ 1.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 6 റൺസ് എന്ന നിലയിലായി. എന്നാൽ അതിന് പിന്നാലെ വന്നത് ആരാധകർ ഏറെക്കാലം ഓർക്കുന്നൊരു ബാറ്റിങ് പ്രദർശനമായിരുന്നു.ഇഷാൻ കിഷൻ ക്രീസിലെത്തിയതോടെ കളിയുടെ ഗതി പൂർണ്ണമായി മാറി. മറുവശത്ത് സൂര്യകുമാർ യാദവിനെ കാഴ്ചക്കാരനാക്കി ഇഷാൻ കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവർപ്ലേ അവസാനിക്കും മുൻപേ വെറും 21 പന്തിൽ അർധസെഞ്ചറി പൂർത്തിയാക്കിയ താരം, ഇന്ത്യൻ സ്‌കോർബോർഡ് അതിവേഗം മുന്നോട്ടു നീക്കി.മൂന്നാം വിക്കറ്റിൽ ഇഷാൻ–സൂര്യ കൂട്ടുകെട്ട് വെറും 48 പന്തിൽ നിന്ന് 122 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യൻ വിജയത്തിൽ നിർണായകമായ ഈ സഖ്യമാണ് മത്സരം പൂർണ്ണമായി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കിയത്.

ന്യൂസീലൻഡിനെതിരായ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധസെഞ്ചറിയെന്ന റെക്കോർഡും ഇഷാൻ കിഷൻ സ്വന്തം പേരിലാക്കി. കഴിഞ്ഞ മത്സരത്തിൽ 22 പന്തിൽ അർധസെഞ്ചറി നേടിയ അഭിഷേക് ശർമയുടെ റെക്കോർഡാണ് തൊട്ടടുത്ത മത്സരത്തിൽ ഇഷാൻ മറികടന്നത്.രാജ്യാന്തര ട്വന്റി20യിൽ രണ്ടര വർഷത്തിന് ശേഷമാണ് ഇഷാൻ കിഷൻ അർധസെഞ്ചറി നേടുന്നത്. 2023 നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇതിന് മുമ്പ് ഇഷാൻ അമ്പത് കടന്നത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടിയിരുന്നു. ശക്തമായ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻ ബാറ്റർമാരുടെ അതിവേഗ മറുപടിക്ക് മുന്നിൽ കിവീസിന്റെ ശ്രമങ്ങൾ പോരായ്മയായി.


MORE LATEST NEWSES
  • തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടകശേഖരം കൊണ്ടുവന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
  • ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
  • പോക്സോ കേസിൽ 77 വയസ്സുകാരന് 5 വർഷം കഠിന തടവ്
  • വടകരയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
  • ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും മക്കൾക്കുമുള്ളത് യുകെ പൗരത്വം; വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി
  • വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
  • സന്തോഷ് ട്രോഫി; ഫൈനലിൽ കേരളത്തിന് തോൽവി
  • വിമാന ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരണം; സമസ്ത‌
  • ഹൃദയാഘാതം; വടകര സ്വദേശി കുവൈത്തിൽ നിര്യാതനായി
  • എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ
  • പയ്യന്നൂരില്‍  കാങ്കോൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം
  • നെല്ലാംങ്കണ്ടി ടോയ്സ് ഷോപ്പിൽ കവർച്ച
  • മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ
  • മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി
  • എസ്ഐആറിൽ ആശങ്ക തീരുന്നില്ല; പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷ്‌മപരിശോധന
  • മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു'; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി റിപ്പോർട്ട്
  • വെള്ളികുളങ്ങരയിൽ പലചരക്ക് കടയ്ക്ക് തീപിടിച്ചു
  • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തി
  • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കടകംപള്ളി വീണ്ടും ചോദ്യമുനയിലേക്ക്
  • സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
  • മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്
  • ട്വൻ്റി-20 ലോകകപ്പ്: യുഎസിനെതിരെ ഇന്ത്യയ്ക്ക് ജയം.
  • ബസ്സും ബൈക്കും കൂട്ടി ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
  • നിയന്ത്രണം തെറ്റിയ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
  • തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ; 24 തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി
  • ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
  • മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
  • വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പിടികൂടി
  • എസ്.ഐ.ആർ ജോലി സമ്മർദം; കേരളത്തിൽ വീണ്ടും ബി.എൽ.ഒ ആത്മഹത്യ.
  • പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പിടികൂടി
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • ആത്മീയ ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം; അൻസാർ നന്മണ്ട
  • കോഴിക്കോട് ലഹരി വേട്ട തുടരുന്നു; എംഡിഎംഎയുമായി നാല് പേർ പിടിയിൽ
  • ഉള്ളി ലോറിയില്‍ സ്‌ഫോടക വസ്തുക്കള്‍; ജലാറ്റിന്‍ സ്റ്റികും ഡിറ്റനേറ്റര്‍ വയറും പിടിച്ചെടുത്തു
  • കടന്നൽ കൂട്ടത്തിന്റെ ആക്രമണം; എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു
  • പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; ഒറ്റരാത്രികൊണ്ട് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് അഞ്ച് ലക്ഷം
  • തിരുവല്ല സ്പാ ബലാത്സംഗക്കേസ്; നേരിട്ടത് ക്രൂരപീഡനമെന്ന് അതിജീവിത
  • ഹൃദയാഘാതം; വയനാട് സ്വദേശി ദമ്മാമിൽ നിര്യാതനായി
  • ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം
  • കുറ്റ്യാടി ചുരം റോഡിൽ കാർ അപകടം; മൂന്ന് പേർക്ക് പരിക്ക്
  • മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസ്; പൊലീസ് വീഴ്ചയിൽ അന്വേഷണം ആരംഭിക്കും
  • വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
  • ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കുടും
  • സ്വർണ വില വീണ്ടും കുതിച്ചുയർന്നു
  • ബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ
  • കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; ഉത്തരവിറക്കി സംസ്ഥാന സർക്കാർ
  • ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി
  • സമസ്ത സമ്മേളനം; ഞായറാഴ്ച കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം
  • പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് സ്വർണം കവരാൻ ശ്രമമെന്ന് പരാതി