ലോകകപ്പ് ഫുട്‌ബോൾ സൗദിയിൽ തന്നെ

Nov. 1, 2023, 6:49 a.m.

സൂറിച്ച്:2034-ലെ ലോകകപ്പിന് സൗദി അറേബ്യ തന്നെ ആതിഥ്യം വഹിക്കും.  മറ്റൊരു രാജ്യവും 2034 ലോകകപ്പിനുള്ള ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാത്താതാണ് സൗദിക്ക് നറുക്ക് വീഴാൻ കാരണം. 11 വർഷത്തിന് ശേഷം ലോക ഫുട്‌ബോൾ മാമാങ്കം സൗദിയുടെ മണ്ണിലെത്തും. എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഈ വർഷം അവസാനത്തോടെ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കപ്പെടും. ടൂര്‍ണമെന്‍റ് നടത്താനുള്ള സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയും നടക്കും. 

2034-ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ചൊവ്വാഴ്ച വൈകിട്ട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്. 

''ഫിഫ ലോകകപ്പിന്റെ 2030 മത്സരങ്ങൾ ആഫ്രിക്കയിലും (മൊറോക്കോ), യൂറോപ്പിലും (പോർച്ചുഗൽ, സ്‌പെയിൻ) ആതിഥേയത്വം വഹിക്കാൻ സജ്ജീകരിച്ചിരിക്കുന്നു - മൂന്ന് ആഘോഷ മത്സരങ്ങൾ തെക്കേ അമേരിക്കയിലും (അർജന്റീന, പരാഗ്വേ, ഉറുഗ്വേ) - 2034-ൽ ഏഷ്യയിലായിരിക്കും ( സൗദി അറേബ്യ) ലോകകപ്പ്.  ഇൻഫാന്റിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ആറ് കോൺഫെഡറേഷനുകളും പ്രതിനിധീകരിക്കുന്ന ഫിഫ കൗൺസിൽ മുഖേനയുള്ള സമവായത്തിലൂടെയാണ് ലേല പ്രക്രിയകൾക്ക് അംഗീകാരം ലഭിച്ചത്. ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയെന്നും ഇൻഫാന്റിനോ പറഞ്ഞു. 

ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലത്തിൽനിന്ന് ഓസ്‌ട്രേലിയ പിൻവാങ്ങിയതോടെ മത്സരരംഗത്ത് സൗദി മാത്രമാകുകയിരുന്നു. ഇന്ന്(ചൊവ്വ) രാവിലെയാണ് ബിഡിൽനിന്ന് പിൻവാങ്ങുന്നതായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. 
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തെപ്പറ്റി ഞങ്ങൾ കാര്യമായി പഠനം നടത്തി. എല്ലാ ഘടകങ്ങളും പരിഗണിച്ച്  2034 ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന നിഗമനത്തിൽ  എത്തിയിരിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, 2026 ലെ വനിത ഏഷ്യൻ കപ്പിനും 2029 ലെ ക്ലബ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം ഫുട്‌ബോൾ അസോസിയേഷൻ ആവർത്തിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് 2034 ടൂർണമെന്റിനുള്ള നടപടിക്രമങ്ങൾ ഫിഫ പ്രഖ്യാപിച്ചത്. അന്നു മുതൽ സൗദി അറേബ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.ഫിഫയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള താൽപര്യം സൗദി അറേബ്യ പുറപ്പെടുവിച്ചു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ സൗദിക്ക് പിന്തുണയും അറിയിച്ചു. ഓസ്‌ട്രേലിയയുടെ അയൽരാജ്യമായ ഇന്തോനേഷ്യ ഉൾപ്പെടെയുള്ളവർ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. ജപ്പാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള അസോസിയേഷനുകളും സൗദിക്കൊപ്പം നിന്നു. ഏഷ്യൻ ഫുട്‌ബോൾ കുടുംബം മുഴുവനും സൗദിയുടെ ശ്രമത്തെ പിന്തുണച്ച് ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് പറഞ്ഞു. ഓസ്‌ട്രേലിയ ഈ വർഷം വനിത ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. എന്നാൽ പുരുഷ ലോകകപ്പിന് ഇതുവരെ ആതിഥേയത്വം വഹിച്ചിട്ടില്ല. 2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 2030 ലോകകപ്പ് മൊറോക്കോ, പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിലാണ് നടത്തുന്നത്. ലോകകപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ നടക്കും. ഉറുഗ്വേയിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം നടക്കുക.


MORE LATEST NEWSES
  • നവവധുവിന് പീഡനം: പ്രതിയെ ‘രക്ഷപ്പെടുത്തി’യത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം
  • ടോറസ് ലോറി കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
  • സിദ്ധാർത്ഥന്റെ മരണം; നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം
  • എഞ്ചിനില്‍ തീ; ബംഗളൂരു-കൊച്ചി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് 
  • ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
  • ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
  • മുട്ടിൽ മരംമുറി കേസിൽ വയനാട് മുൻ കളക്ട‌റെ പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
  • പട്ടാമ്പിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു
  • സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡിലിട്ടു
  • ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
  • ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി
  • വയനാട്ടിൽ കോടതിയിൽ കയറി മോഷണം,പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു
  • യുവാവിന്റെ മരണം കൊലപാതകം. സുഹൃത്തുക്കൾ അറസ്റ്റിൽ
  • പെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച;
  • സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേർ
  • കനാലിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • ഭാരതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
  • സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത;ഓറഞ്ച് അലര്‍ട്ട്
  • പതിമൂന്നുകാരിയുടെ മരണം,വെസ്റ്റ്നെെല്‍ ആണെന്ന് സംശയം
  • ലോകത്തിലെ ഏറ്റവും ഭാരംകൂടിയ സൈക്കിളുമായി ആർട്ടിസ്റ്റ് ദിലീഫ്.
  • ഓട്ടോ നിയന്ത്രണം വിട്ട് തൊട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • ലോൺ ആപ് തട്ടിപ്പ്: യുവാവ് പിടിയിൽ
  • കാർ ടൂറിസ്റ്റ് ബസ്സിലിടിച്ച് യുവാവ് മരിച്ചു
  • പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമമിച്ച പ്രതി പിടിയിൽ
  • കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
  • പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും പിഴയും
  • എസി ഓൺ ചെയ്ത് കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്ന യുവാവ് ‌മരിച്ചനിലയിൽ
  • റിസോർട്ടിൽ ടൂറിസ്‌റ്റ് ഷോക്കേറ്റ് മരിച്ച സംഭവം ;റിസോർട്ട് ഉടമ അറസ്‌റ്റിൽ
  • അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച പ്രതികൾ രണ്ടുവർഷത്തിന് ശേഷം പിടിയിൽ
  • ഇ.എസ്.എ പഞ്ചായത്ത് തല റിപ്പോർട്ട് തയ്യാറാക്കാൻ തിരുവമ്പാടിയിൽ സർവ്വകക്ഷിയോഗം ചേർന്നു
  • ചാലിയത്ത് എക്‌സൈസ് റെയിഡ്; 305 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
  • മരണ വാർത്ത
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍
  • ഹൃദയാഘാതം; അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
  • നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
  • വന്യമൃ​ഗങ്ങളുടെ സഞ്ചാരപാത അറിയിക്കാൻ എഐ;പാലക്കാട് ആദ്യഘട്ട പരീക്ഷണം വിജയം
  • നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്
  • ട്യൂഷൻക്ലാസിൽ പോകുന്നത് നിർത്തിയ വിദ്യാർഥിനിക്ക് ഫീസ് തിരിച്ചുനൽകണം,ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്
  • ആലപ്പുഴയിൽ പട്ടാപ്പകൽ ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം,
  • മലപ്പുറത്ത് കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു
  • വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
  • നാളെ മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം
  • ട്രാവലർ ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
  • ശസ്ത്രക്രിയാ പിഴവ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
  • ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി
  • മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
  • നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി
  • പതിനേഴ് ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനി അറസ്റ്റിൽ
  • മോഷണകേസുകളിൽ രണ്ടുപേർ പിടിയിൽ.
  • എസ് എസ് എൽ സി പ്ലസ് ടു വിജയികളെ ആദരിച്ചു