വള്ളിയാട് : കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞടുപ്പിൻ്റെ ഭാഗമായി വള്ളിയാട് UP സ്കൂളിൽ വോട്ട് ചെയ്യാനത്തെയ വോട്ടർമാർക്ക് കത്തുന്ന ചൂടിൽ തണ്ണീർപന്തൽ ഒരുക്കി തണുത്ത ആശ്വാസം നൽകുകയായിരുന്നു വള്ളിയാട് യൂണിറ്റ് KMJ , SYS, SSF പ്രവർത്തകർ. വത്തക്ക ജ്യൂസും സംഭാരവും സ്കൂളിൻ്റെ രണ്ട് ഭാഗത്തുമുള്ള 2000 ൽ അധികം വോട്ടർമാർക്കും ഓഫീസർമാർക്കും നിയ പാലകർക്കും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ നൽകാൻ സാധിച്ചു. മെഷീനിൻ്റെ മെലെപ്പോക്ക് കാരണം മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്ന എല്ലാവോട്ടർമാരുടെയും സ്നേഹവും പ്രാർഥനയും അഭിനന്ദനത്തിനും ഇന്നലെ സാക്ഷ്യം വഹിക്കാൻ സാധിച്ചു. SSF കേരള സിക്രട്ടറി CRK മുഹമ്മദ് കുഞ്ഞാറ്റ തങ്ങൾ ആയഞ്ചേരിക്ക് നൽകി സ്റ്റാൾ ഉത്ഘാടനം ചെയ്തു ശേഷം കുറ്റ്യാടി MLA കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ബവിത്ത് മലോൽ ,കോട്ടയിൽ ബാബു, ബഷീർ മാസ്റ്റർ എൻ,BLO മജീദ് മാസ്റ്റർ, രാധാകൃഷ്ണൻ നമ്പ്യാർ ,ശ്രീധരൻ മാസ്റ്റർ, സുലൈമാൻ K CH മൊയ്തീൻ മാസ്റ്റർ, ശാക്കിർ സഖാഫി, ജവാദ് ബദവി , ഖലീൽ ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സംഘടന പ്രവർത്തകർ സ്റ്റാൾ സന്ദർശിച്ചു മാതൃക പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകി.
യൂണിറ്റ് സ്വാന്തനം പ്രവർത്തകരായ ബശീർ ടി, നൗഫൽ പി കെ , സുഫ്യാൻ CH, മുസ്തഫ U ,ശബീർ U, റഊഫ് K, റാഷിദ് U, സുഹൈൽ ടി, അസ്അദ് MK എന്നിവർ നേതൃത്വം നൽകി നമ്മുടെ സ്വാന്തന പരിസരത്ത് വന്നവരെ ദാഹം അറിയിക്കാതെ തിരിച്ചയക്കുക എന്നതായിരുന്നു ഇന്നലെ നൽകേണ്ട സ്വാന്തനം പ്രവർത്തനം എന്ന തിരിച്ചറിവാണ് ഈ പ്രവർത്തനത്തിലെത്തിച്ചെതന്ന് KMJ സിക്രട്ടറി UK അഹമ്മദും SYS സിക്രട്ടറി ഫൈസൽ T യും പറഞ്ഞു. അത് അക്ഷരാർഥത്തിൽ ഒരു പരിധി വരെ നൽകാൻ സാധിച്ചിറ്റുണ്ടന്ന ആത്മ വിശ്വാസത്തിലാണ് ഞങ്ങൾ തുടർന്നും ഇത്തരം നന്മയുള്ള പ്രവർത്തനങ്ങൾക്ക് കൂടെയുണ്ടാവണമെന്നും സഹായ സഹകരണങ്ങൾ നൽകണമെന്നും യൂണിറ്റ് സ്വാന്തനം സിക്രട്ടറി അഷ്കർ പി പറഞ്ഞു.