പഴയങ്ങാടി: സാമൂഹ്യ സാംസ്ക്കാരിക ജീവ കാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ നാലര പതിറ്റാണ്ട് കാലം നിറഞ്ഞു നിൽക്കുന്ന കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റിയുടെ പ്രവർത്തനം പ്രവാസി സമൂഹത്തിനും മറ്റു പിന്നോക്ക ജനവിഭാഗത്തിൻ്റെ ഉന്നമനത്തിനും വേണ്ടി യുള്ള പ്രവർത്തനം മാതൃകാപരമാണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. കുവൈത്ത് കെ.എം.സി.സി. അംഗമായിരിക്കെ മരണപ്പെട്ട കണ്ണൂർ ജില്ലയിലെ മാട്ടൂലിലെ ഒരു സഹോദരന്റെ കുടുംബത്തിന് നൽകുന്ന സെക്യൂരിറ്റി സ്കീം ഫണ്ട് കൈമാറി, ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുവൈത്ത് കെ. എം.സി.സി. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മശ്ഹൂർതങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മരണപ്പെട്ട കുടുംബത്തിനുള്ള ഫണ്ട് പാണക്കാട് സയ്യിദ് ബഷീറലി തങ്ങളിൽ നിന്നും മുസ്ലിം ലീഗ് മാട്ടൂൽ ശാഖാ ഭാരവാഹികളായ ടി.സുലൈമാൻ, നബീൽ മാട്ടൂൽ എന്നിവർ ഏറ്റുവാങ്ങി. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള മുഖ്യാതിഥിയായിരുന്നു.കെ.എം.സി.സി. സംസ്ഥാന വൈസ്: പ്രസിഡണ്ട് എം.ആർ. നാസർ, മുസ്ലിം ലീഗ് ജില്ലാ വൈസ്: പ്രസിഡന്റ് കെ.വി. മുഹമ്മദലി, എസ്.കെ. പി.സക്കരിയ്യ, എ.പി.ബദറുദ്ദീൻ, ശിഹാബ് ചെറുകുന്നോൻ, സയ്യിദ് മുദസ്സിർ തങ്ങൾ, സയ്യിദ് ഉമ്രാൻ തങ്ങൾ, കെ.എം.സി.സി. കാസർകോട് ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂർ, കല്ല്യാശ്ശേരി മണ്ഡലം നേതാക്കളായ അഷ്റഫ് കുഞ്ഞിമംഗലം, ജലീൽ മാട്ടൂൽ, റാഫി ചുമടുതാങ്ങി, വി.പി. കെ.സലാം, കെ.പി. അബ്ദുൽ നാസർ, മൻസൂർ കാഞ്ഞങ്ങാട്, എന്നിവർ പ്രസംഗിച്ചു. പി.വി ഇബ്രാഹിം മാസ്റ്റർ സ്വാഗതവും അഷ്റഫ് ആലക്കാട് നന്ദിയും പറഞ്ഞു.