ഹൃദയം കവരുന്ന ആരാധകർ'; കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ തയ്യാറെന്ന് അർജന്റീന

Dec. 24, 2022, 3:35 p.m.

ന്യൂഡൽഹി:കേരളത്തിലെ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്റീന എംബസി കൊമേർസ്ഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. കേരളത്തിലെ കുട്ടികൾക്ക് പരിശീലനം നൽകാൻ താത്പര്യമുണ്ട്. അതിനുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ.ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളവുമായുളള സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കാൻ അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫുട്ബാളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകളും സംഘം പരിശോധിക്കും.

കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള ഹൗസിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. അർജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ളാദ പ്രകടനത്തിന്റെയും ചിത്രങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം സന്തോഷം പങ്കിട്ടു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം കണ്ടു.ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു. റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പരിപാടിക്ക് സ്വാഗതവും, കൺട്രോളർ സി എ അമീർ നന്ദിയും പറഞ്ഞു. ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് ചടങ്ങിന് നേതൃത്വം നൽകി


MORE LATEST NEWSES
  • മോഷ്ടിച്ച സ്കൂട്ടറിലെത്തി യുവതിയുടെ മാല കവർന്ന പ്രതിയെ പിടികൂടി.
  • വേദനയെ തോൽപ്പിച്ച ഇച്ഛാശക്തി; കലോത്സവത്തിൽ സിയാ ഫാത്തിമയ്ക്ക് A ഗ്രേഡ്
  • കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു; രണ്ട് പേർക്ക് പരിക്ക്
  • ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ
  • ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
  • നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
  • മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
  • യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച; പൂളാടിക്കുന്ന് സ്വദേശി അറസ്റ്റില്‍
  • CPIM സമരത്തിൽ പങ്കെടുത്തില്ല, കണ്ണൂരിൽ ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണവില
  • അതിതീവ്ര ലൈറ്റ് ഉപയോഗിച്ച് മീന്‍പിടിത്തം; കൊയിലാണ്ടിയിലെത്തിച്ച ബോട്ടുകളില്‍ നിന്നും പിഴയായി ഈടാക്കിയത് അഞ്ച് ലക്ഷംരൂപ
  • ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • പള്ളിയിൽ നമസ്കരിക്കാൻ കയറിയയാളുടെ ലാപ്ടോപ്പും മൊബൈൽഫോണും മോഷ്ടിച്ചവർ പിടിയിൽ
  • തൊടിയപ്പുലത്തെ14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലെന്ന് പ്രതി
  • കുറ്റിപ്പുറത്ത് വാഹനാപകടം; നിലമ്പൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.
  • മുണ്ടക്കൈ ദുരിതാശ്വാസം പണം നേരിട്ട് നൽകാനാവില്ല ലക്ഷ്യം പൂർണ്ണ പുനരധിവാസമെന്ന് കളക്ടർ
  • വടകര താലൂക്കിൽ ജനുവരി 22ന് സ്വകാര്യ ബസ് സമരം
  • നാദാപുരത്ത് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം
  • പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച വയോധികൻ കസ്റ്റഡിയിൽ
  • ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.
  • ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • പന്ത്രണ്ട് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാളി യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു
  • കൊല്ലപ്പെട്ട പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
  • സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം പിന്നിടുമ്പോ കിരീടപ്പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
  • *പതിനാലുകാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ
  • 12 അംഗ ക്വട്ടേഷൻ സംഘം റിസോർട്ടിൽ പിടിയിൽ
  • അച്ഛനെയും, മകളെയും മരിച്ചനിലയിൽ കണ്ടെത്തി
  • സ്വർണാഭരണം നഷ്ടപ്പെട്ടു
  • വിസ്ഡം ലീഡേഴ്സ് മീറ്റ് സമാപിച്ചു.
  • ചുരത്തിൽ ബസ് തകരാറിലായി ഗതാഗത തടസം
  • പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ല​ഗേജ് കൊണ്ടുപോകാം
  • എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് കെ മാണി
  • ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയിൽ
  • അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്
  • ഈങ്ങാപ്പുഴ മസ്ജിദുന്നൂർ ഉദ്ഘാടനം ചെയ്തു
  • കേരളയാത്ര ഇന്ന് സമാപിക്കും
  • 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16കാരന്‍
  • വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 16കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ
  • മരണ വാർത്ത
  • ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • നിര്യാതയായി
  • മാൻവേട്ട സംഘം വനംവകുപ്പിന്റെ പിടിയിൽ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ.
  • തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • സ്വർണവില വീണ്ടും മുന്നോട് തന്നെ: കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ
  • അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
  • നിയന്ത്രണം വിട്ട ബൈക്ക് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
  • അമേരിക്കയിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ