കണ്ണീരായി തുർക്കിയും, സിറിയയും; ഭൂകമ്പത്തിൽ മരണം നാലായിരം കടന്നു, സഹായഹസ്തവുമായി ഇന്ത്യ

Feb. 7, 2023, 10:59 a.m.

അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ കൊല്ലപ്പെട്ടതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. 

മരണസംഖ്യ ഇനിയും ഉയരുമെന്നും എത്രത്തോളമെന്ന് കണക്കാക്കാനായിട്ടില്ലെന്നും തുർക്കി പ്രസിഡന്റ് അറിയിച്ചു. സിറിയയിൽ ഇതുവരെ 1,500ലേറെപ്പേർ മരിച്ചു. ഇരുരാജ്യങ്ങളിലും മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഇതുവരെ 14,000ലധികം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്. 

സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നി​ഗമനം. തുര്‍ക്കിയുടെ തലസ്ഥാന ന​ഗരമായ അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുട‌ർന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു.


MORE LATEST NEWSES
  • സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു
  • കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു
  • മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്
  • സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം
  • ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു
  • മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു
  • സംസ്ഥാനത്തെ ജയിൽ പുള്ളികളുടെ വേതനം കുത്തനെ വർധിപ്പിച്ചു
  • കുറ്റിപ്പുറം ബൈക്ക് അപകടം;കുമ്പിടി സ്വദേശി മരിച്ചു
  • ലോറിയും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
  • സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ അന്തരിച്ചു
  • പിഎസ്എൽവി ദൗത്യം പരാജയം
  • തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15ന് 6ജില്ലകളിൽ അവധി അവധി
  • റോഡ് ഉദ്ഘാടനം ചെയ്തു
  • *സ്വീകരണം നൽകി*
  • *ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു*
  • ഒരു പവന് വർധിച്ചത് ആയിരത്തിലധികം രൂപ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണം*
  • അനുമോദിച്ചു
  • പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി.
  • ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതിക്ക് പരോൾ
  • താമരശ്ശേരി ക്വാറി സ്റ്റോറിൽ നിന്നും കേബിൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ.
  • ഇറാനിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
  • കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
  • രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
  • കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം:മൂന്ന് പേർ മരണപ്പെട്ടു
  • ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം
  • വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു
  • അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണം; കെ എ ടി എഫ്
  • ആവേശമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി -അധ്യാപക സംഗമം .
  • ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • പെരിന്തൽമണ്ണ സ്വദേശികളായ ഉംറ തീർത്ഥാടകർ സൗദിയിൽ മരണപ്പെട്ടു
  • *കാറ്ററിംങ്‌ ഗോഡൗണിൽ തീ പിടുത്തം
  • വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി
  • വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.
  • പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്‍.പി ജയനെ ‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്,
  • ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്ക്
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കക്കയം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.
  • ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
  • കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന
  • സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം
  • അച്ഛനെ പരിചരിക്കാനെത്തിയ മകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
  • മരണ വാർത്ത
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍.
  • കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി,നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം
  • ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍