സൂറത്ത്:അപകീർത്തിക്കേസിൽ രാഹുൽഗാന്ധി സമർപ്പിച്ച അപ്പീലിൽ ജാമ്യം അനുവദിച്ച് സൂറത്ത് സെഷൻസ് കോടതി. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. അപ്പീൽ സമർപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തോടോപ്പമാണ് രാഹുൽ സൂറത്തിൽ എത്തിയത്. രാജസ്ഥാൻ, ചഛത്തിസ്ഗഡ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും കോൺഗ്രസ്സ് സംഘത്തിന്റെ ഭാഗമായി. സഹോദരി പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിയെ സെഷൻസ് കോടതിയിൽ അനുഗമിച്ചു. നിമിഷങ്ങൾ മാത്രമായിരുന്നു നടപടികളുടെ ദൈർഘ്യം. രാഹുൽ ഗാന്ധി
അപ്പീൽ ഹർജ്ജിയ്ക്ക് ഒപ്പം ശിക്ഷ സ്റ്റേ ചെയ്യാനും ജാമ്യം ദീർഘിപ്പിക്കാനുമുള്ള അപേക്ഷകൾ സമർപ്പിച്ചു. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി രണ്ട് അപേക്ഷകളും എപ്രിൽ 13 ന് പരിഗണിയ്ക്കും എന്ന് വ്യക്തമാക്കി. വിചാരണ കോടതി അനുവദിച്ച ജാമ്യം സെഷൻസ് കോടതി 13 വരെ നീട്ടുകയും ചെയ്തു. അപ്പിൽ അടുത്തമാസം മൂന്നിനാണ് ഇനി കോടതി പരിഗണിയ്ക്കുക. നിയമ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും രാഹുൽ ഗാന്ധിയ്ക്ക് എതിരായ ബി ജെ പി നീക്കങ്ങൾ വിജയിക്കില്ലെന്നും കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.