രഹാനെയുടെ വെടിക്കെട്ടിൽ മുംബൈയെ മലര്‍ത്തിയടിച്ച് ചെന്നൈ

April 9, 2023, 3:35 a.m.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്സാസിക്കോ പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 11 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. 27 പന്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി 61 റണ്‍സടിച്ച അജിങ്ക്യാ രഹാനെയും 36 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്നാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 157-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.1 ഓവറില്‍ 159-3.

സ്കോര്‍ ബോര്‍ഡില്‍ റണ്‍സെത്തും മുമ്പെ റണ്‍സൊന്നുമെടുക്കാതെ ഡെവോണ്‍ കോണ്‍വെ മടങ്ങിയെങ്കിലും വരാനിരിക്കുന്നത് കൊടുങ്കാറ്റാണെന്ന് മുംബൈ പ്രതീക്ഷിച്ചില്ല. വണ്‍ ഡൗണായി ക്രീസിലെത്തിയ അജിങ്ക്യാ രഹാനെ തുടക്കം മുതല്‍ അടിച്ചു തകര്‍ത്തപ്പോള്‍ എവിടെ പന്തെറിയണമെന്നറിയാതെ മുംബൈ ബൗളര്‍മാര്‍ കുഴങ്ങി. ബെഹന്‍ഡോര്‍ഫിന്‍റെ മൂന്നാം ഓവറില്‍ സിസ്ക് അടിച്ചു തുടങ്ങിയ രഹാനെ ആളിക്കത്തിയത് അര്‍ഷാദ് ഖാന്‍റെ നാലാം ഓവറിലായിരുന്നു.ആദ്യ പന്ത് സിക്സ് അടിച്ച രഹാനെ അടുത്ത നാലു പന്തും ബൗണ്ടറി കടത്തി.നാലാം ഓവറില്‍ മാത്രം ചെന്നൈ നേടിയത് 23 റണ്‍സ്. ഇതോടെ മുംബൈയുടെ പിടി അയഞ്ഞു. കാമറൂണ്‍ ഗ്രീനിനെയും സിക്സിന് പറത്തിയ രഹാനെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ പിയൂഷ് ചൗളയെ രണ്ട് ബൗണ്ടറിയടിച്ചാണ് വരവേറ്റത്. 19 പന്തില്‍ രഹാനെ അര്‍ധസെഞ്ചുറി കുറിക്കുമ്പോള്‍ മറുവശത്ത് റുതുരാജ് 11 പന്തില്‍ ഏഴ് റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പവര്‍ പ്ലേയില്‍ 68 റണ്‍സടിച്ച ചെന്നൈക്ക് പവര്‍ പ്ലേക്ക് പിന്നാലെ സ്കോര്‍ 82ല്‍ നില്‍ക്കെ രഹാനെയെ(27 പന്തില്‍ 61) നഷ്ടമായെങ്കിലും അപ്പോഴേക്കും മുംബൈയുടെ പ്രതീക്ഷ നഷ്ടമായിരുന്നു.

നാലാം നമ്പറിലെത്തിയ ശിവം ദുബെ(26 പന്തില്‍ 28)അംബാട്ടി റായഡു(16 പന്തല്‍ 20*) എന്നിവര്‍ക്കൊപ്പം വിജയം പൂര്‍ത്തിയാക്കേണ്ട ചുമതല റുതുരാജ് ഗെയ്ക്‌വാദ്(36 പന്തില്‍ 40*) അനായാസം പൂര്‍ത്തിയാക്കി.2.1 ഓവറില്‍ 35 റണ്‍സ് വഴങ്ങിയ അര്‍ഷാദ് ഖാനാണ് മുംബൈ ബൗളിംഗ് നിരിയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. മുംബൈക്കായി ബെഹന്‍ഡോര്‍ഫും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ സീസണിലെ ആദ്യ ഹോം മത്സരത്തില്‍  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്.ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ടും വിക്കറ്റെടുത്തു


MORE LATEST NEWSES
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍
  • വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
  • വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി
  • ഹൈസ്‌കൂൾ ക്ലാസ്സ്‌ സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടി
  • ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ.
  • ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു.
  • ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
  • പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍
  • ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
  • മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.
  • കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി
  • കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും.
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ
  • തെലുങ്കിൽ മലയാളി തിളക്കം;ദുൽഖറിൻ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം,നിവേദ മികച്ച നടി
  • നാട്ടിൽ പോകാനിരുന്ന കണ്ണൂർ സ്വദേശി സൗദിയിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചു.