അവസാന ഓവറിൽ റിങ്കുവിന്റെ സിക്സർ പൂരം :ഗുജറാത്തിനെതിരെ കൊൽക്കത്തക്ക് മൂന്ന് വിക്കറ്റിന്റെ ജയം

April 9, 2023, 8:52 p.m.


അഹമ്മദാബാദ്: റൺമല ഉയർത്തി മടങ്ങിയ റാഷിദ് ഖാൻ പടയെ റിങ്കു സിങ്ങിന്റെ അതിമാരക ബാറ്റിങ്ങിലൂടെ കെട്ടുകെട്ടിച്ച് കൊൽക്കത്ത. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസോടെ നിലവിലെ ചാമ്പ്യൻമാരെ പരാജയപ്പെടുത്തി. ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ‍ ഒടുവിലെ അഞ്ച് പന്തുകളിലും സിക്‌സർ പറത്തിയാണ് റിങ്കു സിങ് ടീമിന്റെ വിജയ ശിൽപിയായത്.

റിങ്കു സിങ്ങിന്റെ തീപ്പൊരി ഇന്നിങ്‌സാണ് കൊൽക്കത്തയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. 21 ബോളിൽ 48 റൺസെടുത്ത സിങ്ങിന്റെ ബാറ്റിൽ നിന്നും ആറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് പിറന്നത്. ഇംപാക്ട് പ്ലയറായിറങ്ങിയ വെങ്കിടേഷ് അയ്യറുടെ തകർപ്പൻ ബാറ്റിങ്ങാണ് തുടക്കത്തിൽ രണ്ടിന് 28 എന്ന നിലയിൽ തകർന്നുകിടന്ന ടീമിനെ മുന്നോട്ടുനയിച്ചത്. 20 റണ്ണായപ്പോൾ തന്നെ കൊൽക്കത്ത നിരയിൽ ആദ്യ വിക്കറ്റും 28ൽ രണ്ടാം വിക്കറ്റും വീണു. ഓപണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുല്ല ഗുർബാസാണ് ആദ്യം പുറത്തായത്. 12 പന്തിൽ 15 റണ്ണെടുത്ത ഗുർബാസ് ഒരു സിക്‌സറും ബൗണ്ടറിയും പറത്തി. എട്ട് പന്തിൽ ആറ് റൺസെടുത്ത സഹ ഓപണർ നാരായൺ ജഗദീശനാണ് പിന്നീട് പുറത്തായത്.

പിന്നീട് വന്ന വെങ്കിടേഷ് അയ്യർ 40 പന്തിൽ 83 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിനിടെ അഞ്ച് സിക്‌സറുകൾ പറത്തി. എട്ട് ബൗണ്ടറികളും പായിച്ചു. കൂടെയുള്ള ക്യാപ്റ്റൻ നിതീഷ് റാണയും മികച്ച പ്രകടനം കാഴ്ചവച്ചു. അൽസാരി ജോസഫിന്റെ തന്നെ പന്തിൽ ഷാമി അഹമ്മദ് പിടിച്ച് പുറത്താവുമ്പോൾ നാല് ഫോറുകളും മൂന്ന് സിക്‌സറും ഉൾപ്പെടെ 29 പന്തിൽ 45 റൺസായിരുന്നു താരം സ്‌കോർ ബോർഡിൽ ചേർത്തത്. പുറത്താവുമ്പോൾ സ്‌കോർബോർഡിൽ 128. തുടർന്ന് ടീം സ്‌കോർ 154ൽ എത്തിനിൽക്കെ അൽസാരി ജോസഫിന്റെ പന്തിൽ ശുഭ്മാൻ ഗിൽ പിടിച്ചാണ് അയ്യർ പുറത്താവുന്നത്.

തുടർന്നായിരുന്നു റിങ്കു സിങ്ങിന്റെ മാസ് വരവ്. ഒരു വശത്ത് റിങ്കു അടി തുടരുമ്പോൾ മറുവശത്ത് തുടർച്ചയായി വിക്കറ്റുകളും പൊഴിഞ്ഞുകൊണ്ടിരുന്നു. റാഷിദ് ഖാന്റെ പന്തിൽ ഇംപാക്ട് പ്ലയറായ ശ്രീകർ ഭരത് പിടിച്ച് ആന്ദ്രെ റസൽ (1), തൊട്ടടുത്ത പന്തിൽ മറ്റൊരു പകരക്കാരനായ ജയന്ത് യാദവ് (0), അടുത്ത പന്തിൽ എൽബിഡബ്ല്യു ആയി ശർദുൽ താക്കൂർ എന്നിവരാണ് അടുപ്പിച്ച് കൂടാരം കയറിയത്. എന്നാൽ റിങ്കു സിങ് ഒറ്റയ്ക്ക് സ്‌കോർബോർഡ് നീക്കി. ഒടുവിൽ നിർണായകമായ അവസാന ഓവറിൽ തോൽവിയുറപ്പായ സന്ദർഭത്തിൽ റിങ്കുവിന്റെ ബാറ്റിൽ നിന്നും തീപ്പൊരി പാറി. ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്ന യാഷ് ദയാലിന്റെ അവസാന ഓവറിൽ ആദ്യ പന്തിൽ ഒരു റൺ. രണ്ടാം പന്തിൽ സിക്‌സ്. പിന്നീടങ്ങോട്ടുള്ള നാലു പന്തുകളും സിക്‌സർ പറത്തിയപ്പോൾ ടീമിന് അതിഗംഭീര വിജയം. ​റിങ്കു സിങ്ങാണ് കളിയിലെ താരം.

ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ അൽരാസി ജോസഫ് രണ്ടും ജോഷ്വ ലിറ്റിലും ഷാമി അഹമ്മദും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ, വിജയ് ശങ്കറുടേയും സായ് സുദർശന്റേയും ഫിഫ്റ്റി മികവിലാണ് ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തത്. മത്സരത്തിൽ ഓപണറായി ഇറങ്ങിയ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. 17 പന്തിൽ 17 റണ്ണെടുത്ത സാഹ സുനിൽ നരൈന്റെ പന്തിൽ നാരായൺ ജഗദീഷൻ പിടിച്ച് പുറത്താവുകയായിരുന്നു.

തുടർന്ന് സഹ ഓപണറായ ശുഭ്മാൻ ഗില്ലും മൂന്നാമനായെത്തിയ സായ് സുദർശനും ചേർന്ന് റൺ വേഗം കൂട്ടി. ടീം സ്‌കോർ സെഞ്ച്വറിയെത്തിയതോടെ ഗിൽ വീണു. 31 ബോളുകളിൽ 39 റൺസായിരുന്നു സമ്പാദ്യം. പിന്നാലെയെത്തിയ അഭിനവ് മനോഹർ എട്ട് പന്തിൽ 14 റൺസെടുത്തു നിൽക്കെ ബൗൾഡ്. തുടർന്ന് ടീം അക്കൗണ്ടിൽ 153 റൺ ആയിരിക്കെ 17.3 ഓവറിൽ സുദർശൻ പുറത്തേക്ക്. വിജയ് ശങ്കർ കൂറ്റനടികൾ തുടർന്നു. ഒടുവിൽ മത്സരം അവസാനിക്കുമ്പോൾ 24 പന്തിൽ നിന്ന് പുറത്താവാതെ 63 റൺസായിരുന്നു വിജയ് ശങ്കറുടെ ബാറ്റിൽ നിന്നും പിറന്നത്. ഡേവിഡ് മില്ലർ മൂന്ന് പന്തിൽ പുറത്താവാതെ രണ്ട് റണ്ണെടുത്തു.നാലിൽ മൂന്ന് വിക്കറ്റുകൾ കൈക്കലാക്കി സുനിൽ നരൈനാണ് കൊൽക്കത്ത നിരയിൽ വിക്കറ്റ് വേട്ടയിൽ മുന്നിൽ. സുയാഷ് ശർമയ്ക്കാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്. അസുഖബാധിതനായ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാന്റെ നായകത്വത്തിലാണ് മൂന്നാം വിജയം ലക്ഷ്യമിട്ട് ഗുജറാത്ത് ഇന്ന് കളിക്കിറങ്ങിയത്. എന്നാൽ നിരാശയായിരുന്നു ഫലം. നേരത്തെ, ചെന്നൈ സൂപ്പർ കിങ്‌സിനേയും ഡൽഹി ക്യാപിറ്റൽസിനെയുമാണ് ഗുജറാത്ത് തോൽപ്പിച്ചത്. മറുവശത്ത്, രണ്ടാം വിജയം ലക്ഷ്യമിട്ടാണ് നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള കൊൽക്കത്ത ഇന്ന് ഇറങ്ങിയത്. കൊൽക്കത്ത ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ആർസിബിക്കെതിരെ വമ്പൻ ജയം നേടുകയും ചെയ്തിരുന്നു.


MORE LATEST NEWSES
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍
  • മരണ വാർത്ത വെട്ടുവരിച്ചാലിൽ വി.സി.അഹമ്മദ്
  • നരിക്കുനിയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഫിഫ ലോകകപ്പ് 2026; ടിക്കറ്റ് വില്‍പ്പന തുടങ്ങി
  • ചുരത്തിൽ ഗതാഗത തടസ്സം
  • കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ
  • കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം നവംബർ ഒന്നിന്
  • പെരുമ്പുളയിൽ കിണറ്റിൽ കണ്ടത് പുലിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു
  • ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം
  • വടകരയിൽ ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; എഴുന്നൂറോളം ടിക്കറ്റുകൾ നഷ്ടപ്പെട്ടു
  • തെക്കൻ തമിഴ്നാടിനോട് ചേർന്ന് ചക്രവാതച്ചുഴി; മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
  • കുതിപ്പിനിടെ ഇടിഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ
  • ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
  • കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു
  • ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി
  • കുട്ടികളില്ലാത്ത മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നിനേ അര്‍ഹതയുള്ളൂ:സുപ്രീംകോടതി
  • മുല്ലപ്പെരിയാർ ഡാം തുറന്നു: 1063 ഘനയടി വെള്ളം ഒഴുക്കിവിടുന്നു
  • അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ
  • പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.
  • വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി
  • കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
  • തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തു, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പോറ്റിയുടെ മൊഴി
  • അനധികൃത മണൽക്കടത്ത് മൂന്നുലോറിയും ഡ്രൈവറും പിടിയിൽ
  • മരണ വാർത്ത
  • മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; മലയാളിയടക്കം 5 പേരെ കാണാനില്ല, 3 ഇന്ത്യക്കാര്‍ മരിച്ചു
  • രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിലെ പ്രതികൾ കോഴിക്കോട് പിടിയിൽ
  • ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെതിരേ കലാപാഹ്വാനം നടത്തിയ ആൾക്കെതിരേ പോലീസ് കേസെടുത്തു.
  • ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ
  • മുത്തങ്ങയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • മുതിർന്ന സൈനിക മേധാവി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹൂതികൾ; തക്കതായ മറുപടി തരുമെന്ന് ഇസ്രയേലിന് ഭീഷണി
  • ഉണ്ണികൃഷ്ണൻ പോറ്റിക്കു നേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവർത്തകൻ
  • ബസ് ഫീസടക്കാന്‍ വൈകി; അഞ്ചുവയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍
  • ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
  • ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട അധ്യാപിക വിദ്യാഭ്യാസ മന്ത്രി; കാരണക്കാർ മറുപടിപറയേണ്ടിവരും
  • നിരക്ക് കൂട്ടരുത്; പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിവിന് അനുമതി
  • പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്ത സംഭവം; കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കി ഹൈക്കോടതി
  • ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്
  • ലക്ഷത്തോടടുത്ത് സ്വർണവില;പവന് 97000 കടന്നു
  • ലോകത്തെ ഏറ്റവും മോശം പെൻഷൻ സംവിധാനം ഇന്ത്യയിൽ
  • ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം നിർത്തുന്നു
  • ഇടവഴി ഉത്ഘാടനം ചെയ്തു
  • ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
  • സഹപാഠിയുടെ വീട്ടിൽ താമസിക്കാനെത്തി സ്വർണം മോഷ്ടിച്ച് വിദേശത്തേക്കു കടന്ന യുവതി പിടിയിൽ
  • തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
  • താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേള വിജയത്തേരിൽ നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ
  • താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • കോഴിക്കോട് ജില്ലാ ഫുട്ബോൾ ടീമിൽ ഇടം നേടി ഈങ്ങാപ്പുഴ എം.ജി.എം സ്കൂളിലെ വിദ്യാർഥികൾ
  • ആര്‍എസ്എസിനെതിരായ യുവാവിന്റെ മരണമൊഴി; നിധീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം
  • മദ്യലഹരിയിൽ സ്വകാര്യ വാഹനത്തിലെത്തി മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; വിളപ്പിൽശാല എസ്എച്ച്ഒ പൊലീസ് കസ്റ്റഡിയിൽ
  • ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ മുറ്റത്ത് പ്രതിഷേധവുമായി വിദ്യാർഥികൾ