ത്രിപാഠിയുടെ മികവിൽ പഞ്ചാബിനെ തകർത്ത് ഹൈദരാബാദിന് ആദ്യജയം

April 10, 2023, 5:04 a.m.

ഹൈദരാബാദ്: ഐപിഎല്ലില്‍ ഒടുവില്‍  ഓറഞ്ച്പട വിജയമധുരം നുണഞ്ഞു. തുടര്‍ ജയങ്ങളുടെ പകിട്ടുമായെത്തിയ പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം കുറിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി വിജയക്കുതിപ്പ് തുടരാനെത്തിയ പഞ്ചാബ് ആദ്യ തോല്‍വിയറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെ ഒറ്റയാള്‍ പോരാട്ടത്തില്‍ പടുത്തുയര്‍ത്തിയ 144 റണ്‍സിന്‍റെ വിജയലക്ഷ്യം ഹൈദരാബാദ് കൂട്ടായ ശ്രമത്തിലൂടെ മറികടന്നു. പുറത്താകാതെ 48 പന്തില്‍ 74 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന് ആദ്യ ജയം സമ്മാനിച്ചത്.21പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും വിജയത്തില്‍ ത്രിപാഠിക്ക് കൂട്ടായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. നേരത്തെ ശിഖര്‍ ധവാന്‍ പുറത്താവാതെ നേടിയ 99 റണ്‍സിന്‍റെ കരുത്തിലാണ് പഞ്ചാബ് 143 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 143-9, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓവറില്‍ 17.1 ഓവറില്‍ 145-2.

ചെറിയ  വിജയലക്ഷ്യമായിരുന്നെങ്കലും ഇത്തവണയും ഹൈദരാബാദിന്‍റെ തുടക്കം പിഴച്ചു. സ്കോര്‍ 27ല്‍ നില്‍ക്കെ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക്(14 പന്തില്‍ 13)അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ ബൗള്‍ഡായി പുറത്തായി. അധികം വൈകാതെ മായങ്ക് അഗര്‍വാളും(20 പന്തില്‍ 21)വീണെങ്കിലും ഒരറ്റത്ത് തകര്‍ത്തടിച്ച രാഹുല്‍ ത്രിപാഠി ഹൈദരാബാദിന്‍റെ റണ്‍ റേറ്റ് ഉയരാതെ കാത്തു.ക്യാപ്റ്റന്‍ എയ്ഡ്ന്‍ മാര്‍ക്രത്തെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ത്രിപാഠി തകര്‍ത്തതടിച്ചതോടെ ഹൈദരാബാദിന്‍റെ സമ്മര്‍ദ്ദമൊഴിഞ്ഞു.ഒമ്പതാം ഓവറില്‍ 50 കടന്ന ഹൈദരാബാദ്  പതിനഞ്ചാം ഓവറില്‍ മൊഹിത് റാത്തീക്കെതിരെ 21 റണ്‍സടിച്ചാണ് 100 കടന്നത്. 35 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട ത്രിപാഠി ക്രീസിലുറച്ചതോടെ ഹൈദരാബാദ് അനായാസം ലക്ഷ്യത്തിലെത്തി. സീസണില്‍ ഹൈദരാബാദിന്‍റെ ആദ്യ ജയവും പഞ്ചാബിന്‍റെ ആദ്യ തോല്‍വിയുമാണിത്

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കരുത്തിലാണ് 20  ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തത്.ശിഖര്‍ ധവാന്‍ 66 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നു.88-9 എന്ന നിലയില് തകര്‍ന്ന പഞ്ചാബ് 100 കടക്കില്ലെന്ന് കരുതിയെങ്കിലും അവസാവ വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ധവാനും മൊഹിത് റാത്തീയും ചേര്‍ന്ന് 55 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇതില്‍ റാത്തീയുടെ സംഭാവന ഒരു റണ്‍സ് മാത്രമായിരുന്നു.

ധവാന് പുറമെ  22 റണ്‍സെടുത്ത സാം കറന്‍ മാത്രമെ  പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇന്നിംഗ്സിലെ അവസാന പന്ത് സിക്സ് അടിച്ച ധവാന് ഒരു റമ്‍സകലെ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നഷ്ടമായി. 15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മായങ്ക് മാര്‍ക്കണ്ഡെ ആണ് പഞ്ചാബിനെ തകര്‍ത്തത്. ഉമ്രാന്‍ മാലിക്കും മാര്‍ക്കോ ജാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഹൈദാരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 15 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ ജാന്‍സന്‍ മൂന്നോവറില്‍ 16 റണ്‍സിനും ഉമ്രാന്‍ മാലിക് നാലോവറില്‍ 32 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.


MORE LATEST NEWSES
  • സ്വർണവിലയിൽ ഇന്നും വർധനവ്.
  • ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മക്കെതിരെ കേസെടുത്തു.
  • ഒമാനിൽ വി​സ​ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ള്‍ക്ക് പി​ഴ​ക​ളി​ല്ലാ​തെ ക​രാ​ര്‍ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ലൈ 31ന് ​അ​വ​സാ​നി​ക്കും
  • റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
  • പൊതുമധ്യത്തിൽ യുവതിയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ
  • മുഹമ്മദലിയുടെ വെളിപ്പെടുത്തൽ 1991-ൽ കമ്മിഷണർ ഓഫീസിലേക്ക് അയച്ച റിപ്പോർട്ട് ലഭിച്ചു
  • സൈബര്‍ തട്ടിപ്പ്: 286 പേർ അറസ്റ്റിൽ
  • താമരശ്ശേരിയില്‍ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
  • വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു
  • നിർത്തിവെച്ച മസ്കറ്റ്-കോഴിക്കോട് സർവീസ് സലാം എയർ പുനരാരംഭിക്കുന്നു
  • മരണ വാർത്ത
  • ഉളിയിൽ ഖദീജ കൊലക്കേസ്:പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
  • കീമിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി
  • മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം; നാലു പേർക്കെതിരെ കേസ്
  • തറോൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • ദേശീയപാതയില്‍ വെങ്ങളത്ത് സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരിക്ക്
  • ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിനി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ
  • ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം
  • ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി
  • വനിത ഫോറസ്റ്റ് വാച്ചര്‍ നിയമനം
  • കണ്ണൂരിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക പരത്തി
  • എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ.
  • കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം
  • ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്
  • അഖിലേന്ത്യാ പണിമുടക്കിന് സമാപനം
  • അത്തോളിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • രണ്ട് തവണ എം.ഡി.എം.എയുമായി പിടിയിലായയാൾ ഉൾപ്പെ​ടെ മൂന്നുപേർ വീണ്ടും അറസ്റ്റിൽ; പിടിയിലായത് 72 ഗ്രാം എം.ഡി.എം.എയുമായി
  • വടകരയിൽ പാചക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു
  • കക്കയം പഞ്ചവടി പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു.
  • എലിപ്പനി ബാധിച്ചു യുവാവ് മരിച്ചു
  • മർകസിൽ ഐ.ടി.ഐ യിൽ ദേശീയ സ്കിൽഡേ ദിനാഘോഷം 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു
  • മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ താമസസ്ഥലത്ത് ജീവനൊടുക്കി
  • നിപ ; ചികിത്സയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു
  • രണ്ടരവയസുകാരന്റെ തലയില്‍ അലുമിനിയം പാത്രം കുടുങ്ങി; രക്ഷകരായി മുക്കം അഗ്നിരക്ഷാ സേന*
  • റഹീമിന് 20 വര്‍ഷം തടവ് തന്നെ; വിധി അപ്പീല്‍ കോടതി ശരിവെച്ചു
  • കാസർകോട് 22കാരന്റെ മൃതദേഹം പുഴയിൽ നിന്ന്, കണ്ടെത്തി
  • കാറിടിച്ച് യുവാവ് മരിച്ചു; നാട്ടുകാർ തടഞ്ഞിട്ട കാർ കത്തിക്കരിഞ്ഞ നിലയിൽ.
  • ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു;കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍,
  • ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു
  • ബാലുശ്ശേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ
  • ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
  • ഉന്നത വിജയികളെ ആദരിച്ചു
  • സ്‌കൂൾ സമയമാറ്റം: രേഖാമൂലം അറിയിച്ചിട്ടും സർക്കാർ പരിഗണിച്ചില്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത
  • മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
  • ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി
  • കെഎസ്ആർടിസി, സർവീസ് നടത്തും; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു, കോഴിക്കോട് ഡിപ്പോയിൽ പൊലീസിനെ വിന്യസിച്ചു
  • മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു
  • കോന്നി ക്വാറി അപകടം: രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു