ബ്രൂക്കിന്റെ സെഞ്ച്വറി മികവിൽ കൊൽക്കത്തയെ കീഴടക്കി സൺറൈസ് ഹൈദരാബാദ്

April 15, 2023, 5:02 a.m.

കൊൽക്കത്ത: ഗുജറാത്തിനെതിരെ നടത്തിയ ഹീറോയിസം ആവർത്തിക്കാൻ ഇത്തവണ റിങ്കു സിങ്ങിനായില്ല. അവസാന ഓവറുകളിൽ വെടിക്കെട്ടുമായി റിങ്കു അർധസെഞ്ച്വറി നേടിയെങ്കിലും ഹൈദരാബാദ് ഉയർത്തിയ 229 എന്ന കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ അതു മതിയായിരുന്നില്ല. ഐ.പി.എൽ 16-ാം എഡിഷനിലെ ആദ്യ സെഞ്ച്വറി കുറിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 23 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത ഹൈദരാബാദ് അടിച്ചുകൂട്ടിയ 228 റൺസിന്റെ കൂറ്റൻ സ്‌കോർ മറികടക്കാനിറങ്ങിയ കൊൽക്കത്ത പവർപ്ലേയിൽ ഒന്ന് പകച്ചെങ്കിലും നായകൻ നിതീഷ് റാണ എത്തിയതോടെ കളിമാറി. നാരായൻ ജഗദീഷനൊപ്പം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയ നിതീഷ് അധികം വൈകാതെ ഗിയർ മാറ്റുന്നതാണ് കണ്ടത്. കൂറ്റനടികളുമായി ടീം സ്‌കോർ വേഗം കൂട്ടുകയും ചെയ്തു.

ഇതിനിടയിൽ ടീമിന്റെ പ്രതീക്ഷയായിരുന്ന റസൽ വീണെങ്കിലും കൊൽക്കത്ത ആരാധകർ ആരവം മുഴക്കുകയാണ് ചെയ്തത്. ഗുജറാത്തിനെ തകർത്തെറിഞ്ഞ റിങ്കു സിങ്ങിന്റെ ഊഴമായിരുന്നു അടുത്തത്. കാണികളെ റിങ്കു നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റനെ കൂട്ടുപിടിച്ച് യുവതാരം ലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ചു. എന്നാൽ, 17-ാം ഓവറിൽ ടി. നടരാജന് വിക്കറ്റ് നൽകി ക്യാപ്റ്റൻ മടങ്ങിയതോടെ ആരാധകരുടെ പ്രതീക്ഷകൾക്ക് അൽപം മങ്ങലായി.ലക്ഷ്യം അകന്നകന്നു പോയിക്കൊണ്ടിരുന്നപ്പോഴും 'വണ്ടർ മാൻ' റിങ്കുവിലായിരുന്നു ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് ഇതേ സീസണിൽ വെടിക്കെട്ട് അർധസെഞ്ച്വറി കുറിച്ച ഷർദുൽ താക്കൂർ കൂട്ടിനെത്തിയെങ്കിലും വീണ്ടുമൊരിക്കൽകൂടി റിങ്കു അത്ഭുതം ആവർത്തിക്കുന്നതിനു സാക്ഷിയാകാൻ ഈഡൻ ഗാർഡൻസിനായില്ല. 18-ാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറും അവസാന ഓവർ എറിഞ്ഞ ഉമ്രാൻ മാലിക്കും റിങ്കുവിന് അഴിഞ്ഞാടാൻ അവസരം നൽകാതിരുന്നതാണ് ഹൈദരാബാദിന് തുണയായത്.

ടോസ് നേടിയ കൊൽക്കത്ത ഹൈദരാബാദിന് ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. എന്നാൽ ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്ക് സെഞ്ച്വറിയുമായി നിറഞ്ഞാടിയതോടെ അവരുടെ ധാരണ തെറ്റി. സൺറൈസേഴ്‌സ് ഹൈദരാബാദ് 228 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണറായ മായങ്ക് അഗർവാൾ പതിവ് പോലെ പെട്ടെന്ന് തിരിച്ചു നടന്ന മത്സരത്തിൽ നായകൻ എയ്ഡൻ മർക്രമിനെയും പിന്നീട് അഭിഷേക് ശർമയെയും കൂട്ടുപിടിച്ചാണ് ബ്രൂക്ക് തകർത്തടിച്ചത്. കേവലം 55 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. 12 ഫോറും മൂന്നു സിക്‌സറും സഹിതമായിരുന്നു നേട്ടം. ടൂർണമെൻറിൽ 24കാരനായ താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. മർക്രം 26 പന്തിൽ 50 റൺസ് നേടിയപ്പോൾ അഭിഷേക് ശർമ 17 പന്തിൽ 32 റൺസ് അടിച്ചുകൂട്ടി.

181.82 പ്രഹരശേഷിയോടെ കളിച്ച ബ്രൂക്കിന്റെ ബാറ്റിന്റെ ചൂട് കൊൽക്കത്തൻ ബൗളർമാരെല്ലാം അറിഞ്ഞു. ഉമേഷ് യാദവ്, വരുൺ ചക്രവർത്തി, സുയാഷ് ശർമ എന്നിവർ 40ലേറെ റൺസ് വിട്ടുകൊടുത്തു. 2023 ഐ.പി.എല്ലിൽ ആദ്യമായി പന്തെറിയാനെത്തിയ ആൻഡ്രേ റസ്സൽ മാത്രമാണ് തരക്കേടില്ലാതെ ബോൾ ചെയ്തത്. 2.1 ഓവറിൽ 22 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റാണ് താരം പിഴുതത്. വരുൺ ചക്രവർത്തി ഒരു വിക്കറ്റ് വീഴ്ത്തി. സുനിൽ നരയ്ൻ നാലു ഓവറിൽ 28 റൺസ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഷർദുൽ താക്കൂർ അഞ്ച് പന്തിൽ 14 റൺസാണ് വിട്ടുകൊടുത്തത്.

വൺഡൗണായെത്തിയ രാഹുൽ ത്രിപാതി നാലു പന്തിൽ ഒമ്പത് റൺസും മായങ്ക് അഗർവാൾ 13 പന്തിൽ ഒമ്പത് റൺസുമാണ് നേടിയത്. ആൻഡ്രേ റസ്സലാണ് ഇരുവരെയും പുറത്താക്കിയത്. അഗർവാളിനെ ചക്രവർത്തിയും ത്രിപാതിയെ ഗുർബാസും പിടികൂടുകയായിരുന്നു. അഭിഷേക് ശർമയെയും റസ്സലാണ് തിരിച്ചയച്ചത്. ഷർദുൽ താക്കൂറിനായിരുന്നു ക്യാച്ച്. വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻട്രിച്ച് ക്ലാസൻ പുറത്താകാതെ 16 റൺസടിച്ചു. സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന് പകരം വാഷിംഗ്ഡൺ സുന്ദറാണ് ഇംപാക്ട് താരമായി ബൗളിംഗ് വേളയിൽ ഇറങ്ങിയത്.


MORE LATEST NEWSES
  • പതിനഞ്ച്കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍.
  • സ്വർണവില ചരിത്രം കുറിച്ചു.72,000 കടന്നു
  • പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി; അന്വേഷണം
  • സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും
  • വരദൂരിൽ വാഹനാപകടം യുവതിക്ക് ദാരുണാന്ത്യം
  • വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കം’; സഹായാഭ്യര്‍ത്ഥനയുമായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ്
  • വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ 10 പേർക്കെതിരെ കേസെടുത്തു.
  • പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
  • ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; 32 പേർക്ക് പരിക്കേറ്റു
  • പേരാമ്പ്രയില്‍ യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം.
  • കടലുണ്ടി പുഴയിൽ പതിനെട്ട്കാരൻ മുങ്ങി മരണപ്പെട്ടു.
  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു
  • കബനിപുഴയിൽ യുവാവ് മുങ്ങിമരിച്ചു
  • ഫറോക്കിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിൽ
  • വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത
  • ലോറിയിൽ നിന്ന് മരത്തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം.
  • വട്ടത്താനിയിൽ പരോളിലിറങ്ങിയ പ്രതി അയൽവാസിയെവെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി
  • അരീക്കോട് കാർ പുഴ കരയിലേക്ക് മറിഞ്ഞു
  • യാത്രയയപ്പും, അനുമോദന യോഗവും. നടത്തി.
  • കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു; വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു
  • അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ‌
  • മരണ വാർത്ത
  • തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു
  • കൊടുവള്ളിയിൽ വൻ ലഹരിശേഖരം പിടികൂടി.
  • മരണ വാർത്ത
  • വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു, മദ്യലഹരിയിൽ തീവെച്ചതെന്ന് സംശയം
  • വേങ്ങരയിൽ എംഡിഎംഎയുും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിൽ
  • സ്വര്‍ണക്കടത്തിലെ തര്‍ക്കം; മലയാളികളെ കൊന്ന കേസില്‍ പ്രതികൾക്ക് ജീവപര്യന്തം
  • പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു*
  • വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.
  • കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ*
  • ലഹരി പദാർഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ
  • പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്തു
  • ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
  • സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു
  • ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം കണ്ടെത്തി.
  • ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി
  • കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയോണ സ്വദേശി മരണപ്പെട്ടു
  • ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഡ്യം സംഘടിപ്പിച്ചു
  • മരണ വാർത്ത
  • മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട രണ്ടുപേർ പിടിയിൽ
  • പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ
  • പാസ്​പോർട്ട്​ ​വെരിഫിക്കേഷൻ; കേന്ദ്രത്തിന്‍റെ സർക്കുലർ പ്രവാസി ഹജ്ജ്​ തീർഥാടകർക്ക്​ തിരിച്ചടിയാകും
  • കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; പ്രതി പിടിയിൽ
  • അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ. 74 മരണം, നിരവധി പേ‍ർക്ക് പരിക്ക്
  • തെരുവ് നായ അക്രമണം അതിദാരുണ സംഭവം ; ലത്തീഫ് മേമാടൻ.
  • അമ്പലപ്പടി ശ്രീമഹാവിഷ്ണുക്ഷേത്രം ആറാട്ട്മഹോത്സവത്തിന് ഇന്ന് കൊടിയേറും
  • പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്