റാസയുടെ മികവിൽ ലഖ്നൗവിനെതിരെ പഞ്ചാബിന് ജയം

April 15, 2023, 11:55 p.m.

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് പഞ്ചാബ് കരുത്ത്. വാശിയേറിയ പോരാട്ടത്തിൽ രണ്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് കിം​ഗ്സ് നേടിയത്. കളി അവസാന ഓവർ വരെയെത്തിയെങ്കിലും മൂന്ന് പന്ത് ബാക്കി നിൽക്കേ പഞ്ചാബ് വിജയം കണ്ടു. ലഖ്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യമാണ് കിം​ഗ്സ് മറിക‌ടന്നത്. പഞ്ചാബിനായി അർധ സെ‍ഞ്ചുറി നേടിയ സിക്കന്ദർ റാസയാണ് (57) പട നയിച്ചത്. 34 റൺസുമായി മാത്യൂ ഷോർട്ടും മികവ് കാട്ടി. 10 പന്തിൽ 23 റൺസുമായി കത്തിക്കയറി ഷാരുഖ് ഖാനാണ് ടീമിന് വിജയം നേടിക്കൊടുത്തത്.

രണ്ട് വിക്കറ്റുകൾ വീതം നേടിയ യുഥ്‍വീർ സിം​ഗും രവി ബിഷ്ണോയിയും ലഖ്നൗ നിരയുടെ കരുത്തായി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും പിടിച്ച് നിന്ന കെ എൽ രാഹുലാണ് ലഖ്നൗവിന് പൊരുതാവുന്ന സ്കോർ നേടികൊടുത്ത്. 56 പന്തിൽ 74 റൺസാണ് താരം നേടിയത്. രാഹുലിനെ കൂടാതെ ലഖ്നൗ നിരയിൽ ആർക്കും 30 കടക്കാനായില്ല. പഞ്ചാബിന് വേണ്ടി ഇന്ന് നായകന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സാം കറൻ മൂന്ന് വിക്കറ്റുകൾ വീഴത്തിയപ്പോൾ ക​ഗിസോ റബാദ രണ്ട് വിക്കറ്റുകൾ പിഴുതു.

ടോസ് നഷ്ടമായി ഇറങ്ങിയിട്ടും ഈ സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് സൂപ്പർ ജയന്റ്സിന് ലഭിച്ചത്. കെ എൽ രാഹുൽ പതിയയെയും കൈൽ മയേഴ്സ് ശരാശരി വേ​ഗത്തിലും റൺസ് കണ്ടെത്തിയപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ പവർ പ്ലേ പൂർത്തിയാക്കാൻ സീസണിൽ ആദ്യമായി ടീമിന് സാധിച്ചു. അതേ പോലെ തന്നെ സീസണിൽ ആദ്യമായി പവർ പ്ലേയിൽ വിക്കറ്റെടുക്കാൻ പഞ്ചാബിന് സാധിച്ചില്ല എന്ന പ്രത്യേകതയുമുണ്ട്. ആറ് ഓവർ കഴിഞ്ഞതോടെ സ്കോറിം​ഗ് വേ​ഗം കൂട്ടാനായി ഹർപ്രീത് ബ്രാറിനെ അതിർത്തി കടത്താൻ മയേഴ്സ് ശ്രമിച്ചെങ്കിലും ഹർപ്രീത് സിം​ഗിന്റെ കൈകളിൽ സുരക്ഷിതമായി പന്തിന്റെ യാത്ര അവസാനിച്ചു. 23 പന്തിൽ 29 റൺസാണ് വിൻഡീസ് താരം നേടിയത്. 

തൊട്ട് പിന്നാലെ സിക്കന്ദർ റാസയ്ക്ക് മുന്നിൽ ദീപക് ഹൂഡയും വീണപ്പോൾ ലഖ്നൗ അൽപ്പമൊന്ന് കിതച്ചു. രാഹുലും ക്രുനാൽ പാണ്ഡ്യയും ചേർന്ന് ഒരു തകർച്ചയുണ്ടാകാതെ ടീമിനെ കരകയറ്റി. പക്ഷേ, ഇരു താരങ്ങൾക്കും അതിവേ​ഗം കൈവരിക്കനായില്ല. ഇതിന് ശേഷം ക​ഗിസോ റബാദക്കെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച ക്രുനാലും ഡിആർഎസ് അതിജീവിച്ച് അടുത്ത പന്തിൽ തന്നെ നിക്കോളാസ് പുരാനും ഓരോവറിൽ മടങ്ങിയത് ജയന്റ്സിനെ ഞെട്ടിച്ചു. സ്റ്റോയിനിസ് പിടിച്ച് നിൽക്കാനും സ്കോർ ഉയർത്താനും ശ്രമം നടത്തിയെങ്കിലും അധിക നേരത്തേക്ക് ആ പരിശ്രമം നീണ്ടില്ല. ക്യാപ്റ്റൻ സാം കറനാണ് അമ്പയർ തീരുമാനം റിവ്യൂ ചെയ്ത് സ്റ്റോയിനിസിനെ തിരികെ അയച്ചത്. അവസാന ഓവറുകളിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ രാഹുലും കീഴടങ്ങി. ഇതോടെ ലഖ്നൗവിന്റെ ഭേദപ്പെട്ട സ്കോർ എന്ന പ്രതീക്ഷകളും അസ്തമിച്ചു.


MORE LATEST NEWSES
  • പുതുവത്സര ആഘോഷം ;പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി.
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
  • വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
  • അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടാനാകാതെ പോലീസ്
  • മുണ്ടക്കൈ പുനരധിവാസം ; സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
  • ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.
  • അങ്കമാലിയിൽ ട്രാവലറും തടിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലർ ഡ്രൈവർ മരിച്ചു.
  • നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്
  • ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ 33 വർഷം തടവും പിഴയും
  • കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു
  • ക്രിസ്മസിന് 'അടിച്ചു' പൊളിച്ച് മലയാളി; രണ്ട് ദിവസം കൊണ്ട് കുടിച്ചത് 152 കോടിയുടെ മദ്യം
  • മരണ വാർത്ത
  • രാജ്യത്തിന്റെ ചരിത്രം മാറ്റിയ മൻമോഹൻ സിങിന് ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
  • മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • അനുശോചന യോഗവും മൗനജാഥയും നടത്തി.
  • യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.
  • മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്
  • എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദിവ്യ ക്ലബ്‌ അനുശോചണം സംഘടിപ്പിച്ചു
  • മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍
  • സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം
  • കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • ആംബുലൻസിന് വഴിയൊരുക്കുക്ക
  • കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.
  • മസ്തിഷ്കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
  • തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
  • ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
  • ദേഹാസ്വാസ്ഥ്യം;മലപ്പുറം സ്വദേശി പുതുപ്പാടിയിൽ മരണപ്പെട്ടു
  • കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്.
  • വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു
  • ഹോട്ടലിലേക്ക് ഒമ്നിവാൻ ഇടിച്ചു കയറി അപകടം.
  • തപാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.
  • മരണ വാർത്ത
  • കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
  • കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ
  • മരണ വാർത്ത
  • എ പി അസ്ലം ഹോളി ഖുർആൻ മൽസരത്തിൽ 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വയനാട് സ്വദേശിക്ക്
  • വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരൊറ്റ ബാഗ് മാത്രം അനുവദിക്കും
  • പ്രളയം ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്
  • കറുത്ത വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി പിടിയില്‍
  • എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി ‍ പിടിയില്‍
  • തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
  • മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു
  • കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡീ. ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ
  • കളക്ടറേറ്റ് ധർണ;വിപുലമായ ഒരുക്കങ്ങളുമായി മാനന്തവാടി മുസ്ലിം ലീഗ്
  • നഗരസഭ കൗൺസിലർ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു, മൃതദേഹം പുഴയിൽ തള്ളി; 6 പേർ പിടിയിൽ
  • വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ.