പൊരുതിവീണു ബാംഗ്ലൂർ;ചെന്നൈയ്ക്ക് എട്ട് റൺസിന്റെ ജയം.

April 18, 2023, 2:17 a.m.

ബംഗളൂരു: അവസാന പന്ത് വരെ ആവേശം അലയടിച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് മിന്നും ജയം. എട്ട് റണ്‍സിനാണ് ബാംഗ്ലൂരിനെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ തകര്‍ത്തത്. ചെന്നൈ ഉയര്‍ത്തിയ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാഗ്ലൂര്‍ അവസാനം വരെ പൊരുതിയെങ്കിലും 218 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങില്‍ ആദ്യ രണ്ടോവറില്‍ വിരാട് കോഹ്‍ലിയേയും ലോംറോറിനേയും നഷ്ടമായ ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്സ്‍വെല്ലും നടത്തിയ വെടിക്കെട്ട് പ്രകടനം വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാനമിറങ്ങിയ ബാറ്റര്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായതോടെ ചെന്നൈ വിജയം തട്ടിയെടുക്കുകയായിരുന്നു. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പതിരാന രണ്ട് വിക്കറ്റ് വീഴ്ത്തി.

മാക്സ്‍വെല്‍ 36 പന്തില്‍ 76 റണ്‍സെടുത്തപ്പോള്‍ ഡുപ്ലെസിസ് 33 പന്തില്‍ 62 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 124 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്ക് പൊരുതി നോക്കിയെങ്കിലും ബാംഗ്ലൂരിനെ വിജയതീരമണക്കാനായില്ല.

നേരത്തേ തകർപ്പൻ അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ഡെവോൺ കോൺവേയുടേയും ശിവം ദുബേയുടേയും മികവിലാണ് ചെന്നൈ കൂറ്റൻ സ്‌കോർ പടുത്തുയര്‍ത്തിയത് . നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 226 റൺസെടുത്തു. കോൺവേ 45 പന്തിൽ 83 റണ്‍സെടുത്തപ്പോൾ ദുബേ 27 പന്തിൽ 52 റൺസെടുത്തു.

ടോസ് നേടിയ ബാംഗ്ലൂർ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം ആരംഭിച്ച് മൂന്നാം ഓവറില്‍ തന്നെ ഋതുരാജ് ഗെയ്ക് വാദിനെ ചെന്നൈക്ക് നഷ്ടമായി. സിറാജിന്റെ പന്തിൽ പാർനലിന് ക്യാച്ച് നൽകിയായിരുന്നു ഗെയ്ക്വാദിന്റെ മടക്കം. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന കോൺവേയും രഹാനേയും ചേർന്ന് ടീം സ്‌കോർ വേഗത്തിൽ ചലിപ്പിച്ചു. 37 റൺസെടുത്ത രഹാനെയെ പത്താം ഓവറിൽ ഹസരംഹ ബൗൾഡാക്കി. പിന്നീട് ക്രീസിലെത്തിയ ശിവം ദുബേ ടോപ് ഗിയറിലായിരുന്നു. മൂന്നാം വിക്കറ്റിൽ കോൺവേയും ദുബേയും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 15ാം ഓവറിൽ കോൺവേയെ ഹർഷൽ പട്ടേൽ ക്ലീൻ ബൗൾഡാക്കി. 45 പന്തിൽ ആറ് സിക്‌സിന്റേയും ആറ് ഫോറുകളുടേയും അകമ്പടിയിലാണ് കോൺവേ 83 റൺസെടുത്തത്.പതിനാറാം ഓവറിൽ ദുബെയെ പാർനൽ സിറാജിന്റെ കയ്യിലെത്തിച്ചു. അഞ്ച് സിക്‌സുകളും രണ്ട് ഫോറും ദുബേയുടെ ഇന്നിങ്സിന് ചന്തം ചാര്‍ത്തി. പിന്നീട് വന്ന അംബാട്ടി റായിഡുവിന് വലിയ സംഭാവനകൾ നൽകാനായില്ല. ജഡേജ 10 റൺസെടുത്ത് പുറത്തായപ്പോൾ മൊയീൻ അലിയും നായകൻ ധോണിയും പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.


MORE LATEST NEWSES
  • താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
  • കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍
  • വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
  • വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി
  • ഹൈസ്‌കൂൾ ക്ലാസ്സ്‌ സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടി
  • ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ.
  • ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു.
  • ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
  • പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍
  • ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
  • മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.
  • കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി
  • കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും.
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ