വാർണറുടെ മികവിൽ കൊൽക്കത്തയെ തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി ഡൽഹി

April 21, 2023, 6:04 a.m.

ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 2023 സീസണിൽ ഒടുവിൽ ഡൽഹിയും വിജയിച്ചു. ഇതിന് മുമ്പ് കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ടീം ഇന്ന് കൊൽക്കത്തക്കെതിരെ വിജയം കാണുകയായിരുന്നു. വിജയത്തോടെ രണ്ട് പോയിൻറ് നേടാനായെങ്കിലും പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത് തന്നെയാണ് ഡൽഹിയുള്ളത്. ആറു മത്സരങ്ങളാണ് അവർ ആകെ കളിച്ചത്. മഴ പെയ്ത ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 127 റൺസിന് ഒതുക്കിയെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയലക്ഷ്യം മറികടന്നത്. 19.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി ടീം 128 റൺസെടുക്കുകയായിരുന്നു.

41 പന്തിൽ നിന്ന് 57 റൺസെടുത്ത നായകൻ ഡേവിഡ് വാർണറാണ് നിർണായക പ്രകടനം നടത്തിയത്. 19 റൺസുമായി ടീമിനെ വിജയിപ്പിച്ച അക്‌സർ പട്ടേലും 21 റൺസ് നേടിയ മനീഷ് പാണ്ഡ്യയും 13 റൺസ് നേടിയ പൃഥ്വിഷായുമാണ് ഡൽഹി ബാറ്റിംഗ് രണ്ടക്കം കണ്ട ഇതര താരങ്ങൾ. കൊൽക്കത്തയ്ക്കായി ബൗളിംഗിൽ വരുൺ ചക്രവർത്തി, അനുകുൽ റോയ്, നിതീഷ് റാണ എന്നിവരാണ് തിളങ്ങിയത്. മൂവരും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.വിഖ്യാത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ്നിരയെ ഡൽഹി ക്യാപിറ്റൽസ് ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. മഴ പെയ്തൊഴിഞ്ഞ ഗ്രൗണ്ടിൽ 10 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നിതീഷ് റാണയും സംഘവും നേടിയത്. ഓപ്പണർ ജേസൺ റോയി (43 റൺസ്) ക്കും അവസാനത്തിൽ ആഞ്ഞടിഞ്ഞ ആൻഡ്രേ റസ്സലി(31 പന്തിൽ 38 റൺസ്)നും പുറമേ മറ്റൊരു ബാറ്റർക്കും പൊരുതാൻ പോലുമായില്ല.

മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർ ലിറ്റൺ ദാസ്(4), വെങ്കിടേഷ് അയ്യർ (0), നിതീഷ് റാണ (4), മൻദീപ് സിംഗ്(12), റിങ്കു സിംഗ് (6), സുനിൽ നരെയ്ൻ(4), അനുകുൽ റോയി(0), ഉമേഷ് യാദവ്(3) എന്നിവരൊക്കെ വന്ന പോലെ തിരിച്ചുനടന്നു.

റൺ വിട്ടുകൊടുക്കുന്നതിൽ കണിശത കാണിച്ച ഡൽഹി ബൗളർമാർ മുറ പോലെ വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. നാലോവർ എറിഞ്ഞ ഇഷാന്ത് ശർമ 19 റൺസ് വിട്ടു നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. ആൻട്രിച്ച് നോർജെയും അക്സർ പട്ടേലും രണ്ട് വീതം പേരെ മടക്കിയയച്ചു. 15 ഉം 13 ഉം റൺസാണ് മൂന്നോവർ വീതമെറിഞ്ഞ ഇവർ വിട്ടുനൽകിയത്. കുൽദീപ് യാദവും രണ്ട് പേരെ പുറത്താക്കി. രണ്ട് ഓവറിൽ 12 റൺസാണ് നൽകിയത്. മുകേഷ് കുമാർ 13 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തിയെ റണ്ണൗട്ടാക്കി.


MORE LATEST NEWSES
  • അക്ഷരവെളിച്ചം പകർന്ന് 'ദീപിക ഭാഷാ പദ്ധതി' കട്ടിപ്പാറ നസ്രത്ത് എ എൽ പി സ്കൂളില്‍
  • പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
  • അക്ഷരവെളിച്ചം പകർന്ന് 'ദീപിക ഭാഷാ പദ്ധതി' കട്ടിപ്പാറ നസ്രത്ത് എൽപി സ്കൂളില്‍*
  • ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക് .
  • വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഉന്നത വിജയികളെ ആദരിക്കലും.
  • നിർത്തിയിട്ട സ്കൂട്ടറുമായി കടന്നുകളഞ്ഞ ആന്ധ്ര സ്വദേശി പിടിയിൽ.
  • എം.വി.ഡി.കണ്ടുകെട്ടുന്ന വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
  • പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി.
  • മുടൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം
  • ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി
  • മരണവാർത്ത
  • ഡോക്ടേഴ്സ് ദിനം ആചരിച്ചു
  • സ്‌കൂൾ ബസ് ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം.
  • പെൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
  • ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന പ്രതി നൗഷാദിന്റെ വാദം തള്ളി അന്വേഷണസംഘം.
  • യുവാവിനെ ഹോട്ടലിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം.
  • വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു
  • വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.
  • ലയൺസ് ക്ലബ് വൃക്ഷത്തൈകൾ നട്ടു
  • കരിദിനാചരണത്തിന്റെ ഭാഗമായി കൊടുവള്ളി ട്രഷറിക്ക് മുമ്പിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടന്നു
  • തണലിൽ ഡോക്ടർമാരുടെ സൗഹൃദ സംഗമം നടന്നു
  • മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കിമാറ്റിയെങ്കിലും അത്യാസന്ന രോഗികൾക്ക് ചികിത്സയ്ക്ക് ചുരമിറങ്ങേണ്ട ഗതികേടുതന്നെ.
  • കൊടിഞ്ഞി ഫൈസൽ കൊലക്കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു.
  • ദശപുഷ്പ പ്രദർശനം
  • മരണ വാർത്ത
  • ട്രെയിനിന്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര; യുവാവിന്റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപ്പെട്ട് അറ്റു വീണു
  • അച്ഛനും മകനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മിനിറ്റുകളുടെ വ്യത്യാസത്തില്‍.
  • കരിദിനാചരണം സംഘടിപ്പിച്ചു
  • എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ട്.
  • സ്‌കൂട്ടർ യാത്രികനെ ഇടിച്ച് നിർത്താതെ പോയ ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസുകാരനെന്ന് കണ്ടെത്തി
  • ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു മുങ്ങിയ പ്രതി പിടിയിൽ
  • സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്
  • യോഗ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
  • കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോർമെട്രിയിലെ നിരക്കുകൾ കൂട്ടിയ തീരുമാനം മരവിപ്പിച്ചു
  • പരീക്ഷാ പേടിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
  • മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ.
  • താമരശ്ശേരിയില്‍ വിവാഹത്തിനെന്ന വ്യാചേന വാടകക്കെടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ വില്‍പ്പന നടത്തി
  • റവഡ ചന്ദ്രശേഖറിന്‍റെ ആദ്യ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; മാധ്യമപ്രവർത്തകനെന്ന പേരിൽ പരാതിക്കാരൻ ഹാളിൽ പ്രവേശിച്ചു, സുരക്ഷാവീഴ്ച
  • നമ്പ്യാർകുന്നിൽ ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി
  • പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവതി രക്ഷപ്പെട്ടു,യുവാവിനായി തിരച്ചില്‍
  • വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം
  • ഒരു വയസ്സുകാരന്റെ മരണം;തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതിനാലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
  • കോട്ടയത്ത് വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
  • വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില വീണ്ടും കുറച്ചു
  • സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു.
  • ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ വൈരാഗ്യം; നേപ്പാൾ സ്വദേശി മറ്റൊരു തൊഴിലാളിയെ അക്രമിച്ച് പരിക്കേൽപ്പിച്ചു
  • സിദ്ധാർഥൻ്റെ മരണം; നിർണായക ഉത്തരവുമായി ഹൈക്കോടതി
  • വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
  • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം
  • കക്കാട് കുളത്തിൽ മുങ്ങി യുവാവ് മരിച്ചു