മുംബൈയ്ക്കെതിരെ ഗുജറാത്തിന് തകർപ്പൻ ജയം

April 26, 2023, 12:08 a.m.

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞൊതുക്കി 55 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ രണ്ടാമത്. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്കോറർ. ടൈറ്റന്‍സിനായി നൂർ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശർമ്മയും രണ്ടും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ മടങ്ങി. 21 പന്ത് നേരിട്ടെങ്കിലും 13 റണ്‍സ് മാത്രമാണ് മറ്റൊരു ഓപ്പണര്‍ ഇഷാന്‍ കിഷന് നേടാനായത്. കിഷനെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ റാഷിദ് ഖാന്‍ പറഞ്ഞയക്കുകയായിരുന്നു. റാഷിദിന്‍റെ ഇതേ ഓവറില്‍ ഇംപാക്‌ട് പ്ലെയറായി എത്തിയ തിലക് വര്‍മ്മ 3 പന്തില്‍ 2 റണ്ണുമായി എല്‍ബിയില്‍ മടങ്ങി. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും ക്രീസില്‍ നില്‍ക്കേ മുംബൈ സ്കോര്‍ 58-3.നൂര്‍ അഹമ്മദിന്‍റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ കാമറൂണ്‍ ഗ്രീനിന്‍റെ(26 പന്തില്‍ 33) കുറ്റി തെറിച്ചു. ഇതേ ഓവറിലെ നാലാം പന്തില്‍ ടിം ഡേവിഡ്(2 പന്തില്‍ 0) അഭിനവ് മനോഹറിന്‍റെ ക്യാച്ചില്‍ മടങ്ങി. തന്‍റെ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ നൂര്‍, സൂര്യകുമാർ യാദവിനെ(12 പന്തില്‍ 23) റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങി. ഇതിന് ശേഷം പീയുഷ് ചൗളയും(12 പന്തില്‍ 18), നെഹാല്‍ വധേരയും(12 പന്തില്‍ 40) കാമിയോ കാട്ടിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. മോഹിതിന്‍റെ അവസാന ഓവറില്‍ അർജുന്‍ ടെന്‍ഡുല്‍ക്കറും(9 പന്തില്‍ 13) മടങ്ങി. 3* റണ്‍സുമായി ജേസന്‍ ബെഹ്‍റെന്‍ഡോർഫും അക്കൗണ്ട് തുറക്കാതെ റിലി മെരിഡിത്തും പുറത്താവാതെ നിന്നു. 

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ വരിവരിയായി നിന്ന് മുംബൈ ബൗളര്‍മാര്‍ അടിവാങ്ങിയതാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്കോറിലെത്തിയത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍(34 പന്തില്‍ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറും(22 പന്തില്‍ 46), അഭിനവ് മനോഹറുമാണ്(21 പന്തില്‍ 42) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(5 പന്തില്‍ 20*) വെടിക്കെട്ടും ശ്രദ്ധേയമായി. 

മുംബൈ ബൗളര്‍മാര്‍ ലൈനും ലെങ്തും മറന്നപ്പോള്‍ ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ആറ് ഓവറില്‍ 94 റണ്‍സും പിറന്നു. ഐപിഎല്‍ ചരിത്രത്തില്‍ ടൈറ്റന്‍സിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് പിറന്ന 207/6. മുംബൈക്കായി വെറ്ററന്‍ സ്‌പിന്നര്‍ പീയുഷ് ചൗള രണ്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും റിലി മെരിഡിത്തും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റും വീഴ്‌ത്തി


MORE LATEST NEWSES
  • കർഷക പെൻഷൻ അപാകതകൾ പരിഹരിക്കണം. കർഷക കോൺഗ്രസ്
  • കട്ടിപാറ നസ്രത്ത് എൽ പി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
  • കുറ്റ്യാടിയിലെ പീഡനകേസ് ;അന്വേഷണം നാദാപുരം ഡിവൈഎസ്പ‌ിക്ക് കൈമാറി
  • വാൽപ്പാറയിൽ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
  • ആയഞ്ചേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥി മാനന്തവാടിയിലേക്ക് പോയതായി വിവരം.
  • ഭാരതാംബ വിവാദത്തിൽ തെരുവിൽ തല്ല്: തമ്മിലടിച്ചത് എസ്എഫ്ഐയും യുവമോർച്ചയും; സംഘർഷം കോഴിക്കോട്
  • ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
  • പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • കാറിനുള്ളിൽ അണലിയുമായി ഒരു പകൽ യാത്ര: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • കൊച്ചു മിടുക്കിയുടെ 'കുഞ്ഞുമൊഴികൾ' ഏറ്റുവാങ്ങി കൈതപ്പൊയിലിലെ വായനാദിന മാസാചരണത്തിന് തിരി തെളിയിച്ച് AEO*
  • ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്
  • കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർധന; ഇസ്രയേൽ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്ന് യുഎൻ
  • പുതുപ്പാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ റാഗിംങ്ങ്,പരിക്കേറ്റ വിദ്യാര്‍ത്ഥി ചികില്‍സ തേടി
  • ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ദില്ലിയിൽ തിരിച്ചെത്തി
  • കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം;വടകര സ്വദേശി സവാദ് വീണ്ടും പിടിയിൽ
  • ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • മരണ വാർത്ത
  • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു, കുട്ടിക്കായി തെരച്ചിൽ
  • മലയാളി ഡോക്ടർ കുവൈത്തിൽ മരണപെട്ടു
  • മിന്നൽ ചുഴലിയിൽ നാശനഷ്ട -ങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര സഹായമെത്തിക്കണം-കർഷക കോൺഗ്രസ്
  • മൈലള്ളാം പാറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി
  • വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി - വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
  • ഇരുപത്തി ഒന്ന് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾപിടിയിൽ
  • യുവാവിന്‍റെ സ്വകാര്യഭാഗത്ത് കംപ്രസ്സർ ഉപയോഗിച്ച് കാറ്റടിച്ചു; കുടല്‍മുറിഞ്ഞു; ഗുരുതരാവസ്ഥയില്‍
  • കുറ്റ്യാടിയിൽ ബാർബർ ഷോപ്പിൻ്റെ മറവിലെ പീഡനം,ഇരയായത് 2 ആൺകുട്ടികളും ഒരു പെൺകുട്ടിയും
  • വിദ്യാഭ്യാസം ലക്ഷ്യബോധമുള്ളതാവണം_ഹാരിസ് ബീരാൻ
  • കൊയിലാണ്ടിയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്
  • നാളെ മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ആരംഭിക്കും: മന്ത്രി ജി ആർ അനിൽ
  • ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി
  • ബലാത്സംഗ കേസിലെ പ്രതി പിടിയിൽ .
  • മദ്യപിച്ച് സ്കൂ‌ൾ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി
  • യുവതി ആത്മഹത്യ ചെയ്ത‌ സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് യുവതിയുടെ ഉമ്മ.
  • താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി.
  • ഷഹബാസ് വധം;പ്രതിഷേധമിരമ്പി എംജിഎം പരിസരം
  • ഷഹബാസ് വധം;പ്രതികളുടെ അഡ്മിഷന്‍,പ്രതിഷേധം കനക്കുന്നു
  • നിർമ്മല യു.പി സ്കൂളിൽ വായനപക്ഷാചരണവും സാഹിത്യ പരിപാടികളും
  • സുവർണ്ണ വിസ്മയം ജൂബിലി ലോഗോ പ്രകാശനം ചെയ്തു
  • 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ
  • വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനശല്യം; കൃഷിനാശം
  • പുസ്തകക്കൂട്ടിനെ മാറോടണച്ച്* കുരുന്നുകൾ വായന ശപഥം പുതുക്കി.
  • മലപുറം സ്കൂളിൽ പുസ്തകത്തൊട്ടിൽ
  • തിരൂരിൽ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത് അയൽക്കാര്‍: അമ്മയടക്കമുള്ള പ്രതികൾ റിമാൻഡിൽ
  • കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • കാക്കവയലിൽ ബൈക്കപകടം,ഒരാൾ മരണപ്പെട്ടു
  • നിലമ്പൂർ വിധിയെഴുതി; 73.26 ശതമാനം പോളിംഗ്
  • ന്യൂജെൻ കാലത്തെ പോസിറ്റീവ് പാരൻ്റിംഗ്*
  • വായന വാരാഘോഷത്തിന് തുടക്കമായി