സ്വന്തം കാണികൾക്ക് മുന്നിൽ തോറ്റ് കൊൽക്കത്ത;ഗുജറാത്തിന്റെ ജയം ഏഴ് വിക്കറ്റിന്

April 29, 2023, 8:30 p.m.

കൊൽക്കത്ത: സ്വന്തം കാണികൾക്ക് മുന്നിൽ തോറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത ഉയർത്തിയ 180 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് ഏഴ് വിക്കറ്റുകളും 13 പന്തുകളും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. ശുഭ്മാൻ ഗിൽ(49) വിജയ് ശങ്കർ(51) ഡേവിഡ് മില്ലർ(32)എന്നിവർ ഗുജറാത്ത് വിജയം എളുപ്പമാക്കി. ഗിൽ തുടങ്ങിവെച്ച അടി, വിജയ് ശങ്കർ ഏറ്റെടുത്തതോടെ ഗുജറാത്ത് വിജയം എളുപ്പത്തിലായി.

വിജയ് ശങ്കറായിരുന്നു തീപ്പൊരി ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 24 പന്തുകളിൽ നിന്നായിരുന്നു ശങ്കറിന്റെ ഇന്നിങ്‌സ്. അഞ്ച് സിക്‌സറുകളാണ് ശങ്കർ അടിച്ചെടുത്തത്. അകമ്പടിയായി രണ്ട് ഫോറുകളും. ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴാൻ 41 റൺസ് ആകുന്നത് വരെ കൊൽക്കത്തക്ക് കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും കളി തീരുമാനം ആയിരുന്നു.

വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഫ്ഗാൻ ബാറ്റർ റഹ്മത്തുള്ള ഗുർബാസിന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ . 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് കൊൽക്കത്ത നേടിയത്. 39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.

എന്നാൽ ഗുർബാസിന് പിന്തുണകൊടുക്കാൻ തുടക്കത്തിൽ കൊൽക്കത്തൻ നിരയിൽ മറ്റൊരാളില്ലാതെ പോയത് ടീം ടോട്ടലിനെ ബാധിച്ചു. എൻ ജഗദീഷൻ 19, നായകൻ നിതീഷ് റാണ 4, എന്നിവർ വേഗത്തിൽ പുറത്തായി. ശർദുൽ താക്കൂറിന് അക്കൗണ്ട് പോലും തുറക്കാനായില്ല. വെങ്കടേഷ് അയ്യർക്ക് 14 പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ, നേടാനായത് 11 റൺസും. വാലറ്റത്ത് വെടിക്കെട്ടിന് തീ കൊളുത്താൻ റിങ്കു സിങിന് കഴിഞ്ഞില്ല.ഫോമിലില്ലാത്ത ആൻഡ്രെ റസൽ ആ ദൗത്യം ഏറ്റെടുത്തപ്പോഴാണ് ടീം സ്‌കോർ 170 കടന്നത്.

റിങ്കു സിങ് ഒരു സിക്‌സർ നേടിയെങ്കിലും 20 പന്തുകൾ നേരിട്ടപ്പോൾ എടുക്കാനായത് 19 റൺസ് മാത്രം. 19 പന്തിൽ നിന്ന് മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 34 റൺസാണ് റൺസാണ് റസൽ അടിച്ചെടുത്തത്. ആറ് പന്തിൽ നിന്ന് ഒരു സിക്‌സറടക്കം എട്ട് റൺസ് നേടി ഡേവിഡ് വൈസും സംഭാവന നൽകി. ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജോഷ്വാന ലിറ്റിൽ നൂർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവർ എറിഞ്ഞെങ്കിലും റാഷിദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. 54 റൺസും താരത്തിന് വിട്ടുകൊടുക്കേണ്ടി വന്നു.


MORE LATEST NEWSES
  • താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
  • കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍
  • വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
  • വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി
  • ഹൈസ്‌കൂൾ ക്ലാസ്സ്‌ സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടി
  • ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ.
  • ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു.
  • ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
  • പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍
  • ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
  • മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.
  • കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി
  • കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും.
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ