രക്ഷകനായി ഇഷാന്ത് ശര്‍മ്മ; ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് ത്രില്ലര്‍ ജയം

May 2, 2023, 11:45 p.m.

ഐപിഎല്‍ പതിനാറാം സീസണില്‍ ആദ്യം ബാറ്റ് ചെയ്‌ത് 130 റണ്‍സ് മാത്രം നേടിയിട്ടും പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ എറിഞ്ഞുപിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടൈറ്റന്‍സിനെ 20 ഓവറില്‍ 6 വിക്കറ്റിന് 125 റണ്‍സെടുക്കാനേ ഡല്‍ഹി ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറിയും രാഹുല്‍ തെവാട്ടിയയുടെ ഫിനിഷിംഗും ഏല്‍ക്കാതെ വന്നപ്പോള്‍ രണ്ട് വീതം വിക്കറ്റുമായി ഖലീല്‍ അഹമ്മദും ഇഷാന്ത് ശര്‍മ്മയും ഓരോരുത്തരെ പുറത്താക്കി ആന്‍‌റിച്ച് നോര്‍ക്യയും കുല്‍ദീപ് യാദവും ഡല്‍ഹിക്ക് ആശ്വാസ ജയമൊരുക്കി. അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ച ഇഷാന്താണ് ജയമൊരുക്കിയത്. 

മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തുടക്കവും പാളി. ഖലീല്‍ അഹമ്മദിന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹ(6 പന്തില്‍ 0) വിക്കറ്റിന് പിന്നില്‍ സാള്‍ട്ടിന്‍റെ കൈകളിലെത്തി. നാലാം ഓവറിലെ ആദ്യ ബോളില്‍ ശുഭ്‌മാന്‍ ഗില്ലിനെ(7 പന്തില്‍ 6) ആന്‍‌റിച്ച് നോര്‍ക്യ മടക്കി. ഇഷാന്ത് ശര്‍മ്മയുടെ അഞ്ചാം ഓവറിലെ ആറാം പന്തില്‍ വിജയ് ശങ്കറും(9 പന്തില്‍ 6), കുല്‍ദീപ് യാദവിന്‍റെ ഏഴാം ഓവറിലെ നാലാം ബോളില്‍ ഡേവിഡ് മില്ലറും(3 പന്തില്‍ 0) പുറത്തായതോടെ ടൈറ്റന്‍സ് 32-4. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ആറാമന്‍ അഭിനവ് മനോഹറും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. 

ആറ് വിക്കറ്റ് കയ്യിലിരിക്കേ അവസാന അഞ്ച് ഓവറില്‍ 52 റണ്‍സാണ് ജയിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയിരുന്നത്. 18-ാം ഓവറിലെ ആദ്യ പന്തില്‍ അഭിനവ് മനോഹറിനെ(33 പന്തില്‍ 26) പുറത്താക്കി ഖലീല്‍ ബ്രേക്ക് ത്രൂ നേടി. പാണ്ഡ്യ ഫിഫ്റ്റി പിന്നിട്ടപ്പോള്‍ രാഹുല്‍ തെവാട്ടിയും ക്രീസില്‍ നില്‍ക്കേ ടൈറ്റന്‍സിന് 12 പന്തില്‍ 33 വേണമെന്നായി. 19-ാം ഓവറില്‍ നോര്‍ക്യയുടെ ആദ്യ മൂന്ന് പന്തുകള്‍ നന്നായെങ്കിലും തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ പിന്നാലെ പറത്തി രാഹുല്‍ തെവാട്ടിയ ആവേശമാക്കി. ഇതോടെ ഇഷാന്ത് ശര്‍മ്മയുടെ 20-ാം ഓവറില്‍ 12 റണ്‍സ് മാത്രമായി വിജയലക്ഷ്യം. നാലാം പന്തില്‍ വെടിക്കെട്ട് വീരന്‍ രാഹുല്‍ തെവാട്ടിയയെ(7 പന്തില്‍ 20) ഇഷാന്ത് ശര്‍മ്മ പുറത്താക്കിയതോടെ ട്വിസ്റ്റായി. രണ്ട് പന്തില്‍ ടൈറ്റന്‍സിന് ജയിക്കാന്‍ 9 റണ്‍സ്. എന്നാല്‍ ഇഷാന്ത് ശര്‍മ്മയുടെ പരിചയമ്പത്തിന് മുന്നില്‍ ഹാര്‍ദിക് പാണ്ഡ്യയും(53 പന്തില്‍ 59*) റാഷിദ് ഖാനും(2 പന്തില്‍ 3*) അടിയറവുപറ‌ഞ്ഞു

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം അമാന്‍ ഹക്കീം ഖാന്‍റെ ഫിഫ്റ്റിയിലും അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍ എന്നിവരുടെ പോരാട്ടത്തിലും 20 ഓവറില്‍ 8 വിക്കറ്റിന് 130 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു. ആറ് ഓവറിനിടെ അഞ്ച് വിക്കറ്റ് നഷ്‌ടമായ ഡല്‍ഹി കഷ്‌ടപ്പെട്ടാണ് സ്കോര്‍ ബോര്‍ഡില്‍ 100 തൊട്ടത്. മുഹമ്മദ് ഷമി നാല് ഓവറില്‍ വെറും 11 റണ്‍സിന് നാല് വിക്കറ്റ് പേരിലാക്കി. പവര്‍പ്ലേയിലെ തന്‍റെ മൂന്ന് ഓവറിനിടെ 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷമി നാലാളെ പുറത്താക്കിയിരുന്നു. മോഹിത് ശര്‍മ്മ രണ്ടും റാഷിദ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. 

പ്രിയം ഗാര്‍ഗ്(14 പന്തില്‍ 10), അക്‌സര്‍ പട്ടേല്‍(30 പന്തില്‍ 27), അമാന്‍ ഹക്കീം ഖാന്‍(44 പന്തില്‍ 51), റിപാല്‍ പട്ടേല്‍(13 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍(2 പന്തില്‍ 2), റൈലി റൂസ്സോ(6 പന്തില്‍ 8), മനീഷ് പാണ്ഡെ(4 പന്തില്‍ 1), ആന്‍റി‌ച്ച് നോര്‍ക്യ(6 പന്തില്‍ 3*), കുല്‍ദീപ് യാദവ്(1 പന്തില്‍ 0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍.


MORE LATEST NEWSES
  • താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
  • കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍
  • വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
  • വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി
  • ഹൈസ്‌കൂൾ ക്ലാസ്സ്‌ സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടി
  • ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ.
  • ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു.
  • ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
  • പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍
  • ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
  • മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.
  • കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി
  • കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും.
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ