രാജസ്ഥാനെതിരെ ഗുജറാത്തിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം

May 5, 2023, 10:53 p.m.

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങള്‍ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ജയ്‌പൂരിലെ സ്വന്തം മൈതാനമായ സവായ് മാന്‍‌സിംഗ് സ്റ്റേഡിയത്തില്‍ 9 വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് റോയല്‍സ് നേരിട്ടത്. 119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചാഹല്‍ പുറത്താക്കിയപ്പോള്‍ വൃദ്ധിമാന്‍ സാഹയും(41*), ഹാർദിക് പാണ്ഡ്യയും(39*) 37 പന്ത് ബാക്കിനില്‍ക്കേ ജയമുറപ്പിച്ചു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. ആദ്യ ഓവറുകളില്‍ മുഹമ്മദ് ഷമി പതിവ് വെല്ലുവിളി ഉയര്‍ത്തിയില്ലെങ്കിലും ടൈറ്റന്‍സിന്‍റെ അഫ്‌ഗാന്‍ സ്‌പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു റോയല്‍സ്. 20 പന്തില്‍ 30 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണ്‍ ആണ് ടോപ് സ്കോറര്‍. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ യശസ്വി ജയ്‌സ്വാള്‍(14), ഫോം കണ്ടെത്താന്‍ പാടുപെടുന്ന ജോസ് ബട്‌ലര്‍(8), ദേവ്‌ദത്ത് പടിക്കല്‍(12), രവിചന്ദ്രന്‍ അശ്വിന്‍(2), റിയാന്‍ പരാഗ്(4), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(7), ധ്രുവ് ജുരെല്‍(9), ട്രെന്‍റ് ബോള്‍ട്ട്(15), ആദം സാംപ(7), സന്ദീപ് ശര്‍മ്മ(2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.

ഗുജറാത്ത് ടൈറ്റന്‍സിനായി അഫ്‌ഗാന്‍ സ്‌പിന്‍ ജോഡികളായ റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍മാരായ മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ വെറും 14 റണ്‍സിനായിരുന്നു റാഷിദിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. ജയത്തോടെ 10 മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് 14 പോയിന്‍റുമായി തലപ്പത്ത് മൂന്ന് പോയിന്‍റിന്‍റെ ലീഡുറപ്പിച്ചു. ഇത്രതന്നെ മത്സരങ്ങളില്‍ 10 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് നാലാമതാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ഇതോടെ റോയല്‍സിന് അഗ്നിപരീക്ഷകളായി. 


MORE LATEST NEWSES
  • തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്
  • കട്ടിപ്പാറ ചമലിൽ അജ്ഞാത ജീവിയെ കണ്ടതായി സംശയം; വനപാലകർ പരിശോധന നടത്തി.
  • ഒമാനിൽ വൻ കവർച്ച ;ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു,
  • ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്
  • ശബരിമല സ്വർണ്ണക്കൊള്ള: നാളെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
  • *അറബി - ദേശങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കിയ ഭാഷ : ഫലസ്തീൻ അംബാസിഡർ*
  • അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് ജയം.
  • ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
  • പയ്യന്നൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബെറ്;കേസ്
  • UDF വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മുഖംമൂടി ധരിച്ചെത്തി ആക്രമിച്ചു; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • തൃശൂരിൽ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി
  • പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവില്ല; അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമർശനം
  • കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാർഡുകളില്‍ മിന്നും വിജയം
  • എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല; പാലക്കാട് വിജയിച്ച് കോൺഗ്രസ് വിമതൻ
  • മരണ വാർത്ത
  • വി.വി. രാജേഷ് തിരുവനന്തപുരം മേയറായേയ്ക്കും; ശ്രീലേഖയ്ക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം
  • ഈ അപ്ഡേഷൻ നടത്തിയോ?; ജനുവരി ഒന്നുമുതൽ നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും നിർജ്ജീവമാകും
  • തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു
  • താമരശ്ശേരി നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്
  • താമരശ്ശേരി നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്
  • പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്.
  • വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്
  • കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു
  • കോഴിക്കോടിന് യുഡിഎഫിന്റെ ഞെട്ടിക്കൽ ബിരിയാണി
  • അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം
  • തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഇങ്ങനെ
  • ബാലുശ്ശേരിയിൽ ആഹ്ലാദപ്രകടനത്തിനിടെ സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്.
  • പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.
  • വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം
  • വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം
  • കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ
  • ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടം; രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു
  • ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു. യുവാവിനു ദാരുണാന്ത്യം
  • യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി
  • ഉള്ളിയേരിയിൽ യുഡിഎഫ് സ്ഥാനാർഥി റീമ കുന്നുമ്മലിന് വിജയം
  • ഒളിവിലിരുന്ന് മല്‍സരിച്ചു; ഫ്രഷ്കട്ട് സമരനായകന്‍ ബാബു കുടുക്കിലിന് ജയം
  • വയനാട്ടില്‍ യു.ഡി.എഫ് തേരോട്ടം
  • സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
  • ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്
  • ആകാംക്ഷയിൽ രാഷ്ട്രീയ കേരളം വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും
  • താക്കോൽ തിരിച്ചുകിട്ടിയില്ല; പോളിങ് ബൂത്തായ സ്കൂൾ തുറന്നത് പൂട്ടുപൊളിച്ചശേഷം
  • ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; വിധിപ്പകർപ്പ് പുറത്ത്
  • മെഡിക്കൽ കോളേജ്-ദേവഗിരി റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിൻ്റേത്
  • നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
  • പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
  • ആക്രമിക്കപ്പെട്ടയാൾ പ്രതിയായി മേപ്പാടി പോലീസിനെതിരെ പരാതിക്കാരൻ
  • സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ്: പവന് 97,680 രൂപയായി, കൂടിയത് 1,800 രൂപ
  • നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
  • ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ*