നോ ബോളിൽ വീണു രാജസ്ഥാൻ;ഹൈദരാബാദിന് മിന്നും ജയം

May 8, 2023, 12:10 a.m.

ജയ്പുര്‍: അവസാന ഓവറിലെ അവസാന പന്ത് വരെ ട്വിസ്റ്റുകള്‍ നിറഞ്ഞ പോരില്‍ രാജസ്ഥാൻ റോയല്‍സിന്‍റെ ചീട്ടുകീറി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 215 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ എസ്ആര്‍എച്ച് നാല് വിക്കറ്റിന്‍റെ കിടിലൻ വിജയമാണ് നേടിയെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‍ലര്‍ (95), നായകൻ സഞ്ജു സാംസണ്‍ (66*) എന്നിവരുടെ കരുത്തിലാണ് റോയല്‍സ് തേരോട്ടം നടത്തിയത്. സണ്‍റൈസേഴ്സ് ബൗളര്‍മാരെ തലങ്ങും വിലങ്ങുമിട്ട് ബട്‍ലര്‍ - സഞ്ജു സഖ്യം അടിച്ചൊതുക്കി. ഇരുവരുടെയും മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാൻ കുറിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ യാൻസനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. രാജസ്ഥാന്‍റെ അടിക്ക് അഭിഷേക് ശര്‍മ (55), രാഹുല്‍ ത്രിപാഠി (47),  എന്നിവരിലൂടെയാണ് സണ്‍റൈസേഴ്സ് മറുപടി നൽകിയത്. റോയല്‍സിനായി ചഹാല്‍ നാല് വിക്കറ്റുകള്‍ പേരിലാക്കി. 

ടോസ് നേട്ടം പവര്‍ പ്ലേയില്‍ ആഘോഷിച്ചാണ് രാജസ്ഥാൻ റോയല്‍സ് തുടങ്ങിയത്. ജോസ് ബട്‍ലറിനെ ഒരറ്റത്ത് നിര്‍ത്തി യശസ്വി ജയ്സ്വാളാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. ആവേശത്തിൽ മുന്നോട്ട് കുതിക്കുന്നതിനിടെ മാര്‍ക്കോ യാൻസൻ യശസ്വിയെ നടരാജന്‍റെ കൈകളില്‍ എത്തിച്ചു. പിങ്ക് നിറഞ്ഞ ഗാലറിയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ് രാജസ്ഥാൻ റോയല്‍സിന്‍റെ നായകൻ സഞ്ജു സാംസണ്‍ എത്തിയത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് താരം തുടങ്ങിയത്.പിന്നീട് മായങ്ക് മാര്‍ക്കണ്ഡ‍യെ അടുപ്പിച്ച രണ്ട് സിക്സിന് തൂക്കി സഞ്ജു കളം നിറഞ്ഞു. അതുവരെ രണ്ടാമത്തെ ഗിയറില്‍ പോയിരുന്ന ബട്‍ലര്‍ സഞ്ജുവിന്‍റെ അടി കണ്ടതോടെ ടോപ് ഗിയറിട്ട് കുതിച്ചു. ഇതോടെ താരത്തിന്‍റെ ബാറ്റില്‍ നിന്ന് യഥേഷ്ടം ബൗണ്ടറികള്‍ പ്രവഹിച്ചു. അധികം വൈകാതെ തന്നെ ബട്‍ലര്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ഒരു ഘട്ടത്തില്‍ പോലും സണ്‍റൈസേഴ്സിന് അവസരം കൊടുക്കാതെ ബട്‍ലര്‍ - സഞ്ജു സഖ്യം ആടിത്തിമിര്‍ക്കുകയായിരുന്നു. 61 പന്തില്‍ ഈ കൂട്ടുക്കെട്ട് നൂറ് റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.

ബൗളിംഗില്‍ നിരാശ വന്നെങ്കിലും കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ജയിക്കാനുറച്ച് തന്നെയാണ് സണ്‍റൈസേഴ്സ് ഇറങ്ങിയത്. അതിന്‍റെ മിന്നലാട്ടങ്ങള്‍ ഓപ്പണര്‍മാരായ അൻമോല്‍പ്രീത് സിംഗും അഭിഷേക് ശര്‍മ്മയും പ്രകടിപ്പിക്കുകയും ചെയ്തു. സ്പിന്നര്‍മാരെ വളരെ നേരത്തെ നിയോഗിച്ചാണ് സഞ്ജു ഈ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ഇംപാക്ട് പ്ലെയറായി എത്തിയ അൻമോല്‍പ്രീതിനെ വീഴ്ത്തി യുസ്വേന്ദ്ര ചഹാല്‍ ഈ നീക്കം വിജയമാക്കുകയും ചെയ്തു. 

പിന്നീട് ഒത്തുച്ചേര്‍ന്ന അഭിഷേക് - രാഹുല്‍ ത്രിപാഠി സഖ്യം റണ്‍ റേറ്റില്‍ വൻ ഇടിവിന് അവസരം നല്‍കാതെ മുന്നോട്ട് പോയി. അര്‍ധ സെഞ്ചുറി കുറിച്ചതിന് പിന്നാലെ അഭിഷേകിനെ അശ്വിൻ ചഹാലിന്‍റെ കൈകളില്‍ എത്തിച്ചു. ഹെൻറിച്ച് ക്ലാസൻ (26) ഒന്ന് തുടങ്ങി വച്ച ശേഷം ചഹാലിന് വിക്കറ്റ് നല്‍കി തിരികെ കയറി. നിര്‍ണായക സമയത്ത് ത്രിപാഠിയുടെ ക്യാച്ച് പാഴാക്കി സഞ്ജു സാംസണും നിരാശപ്പെടുത്തി.

അവസാന മൂന്ന് ഓവറില്‍ 44 റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. സമര്‍ദ്ദം കൂടിയ സാഹചര്യത്തില്‍ ചഹാല്‍ ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ രക്ഷനായപ്പോള്‍ 29 പന്തില്‍ 47 റണ്‍സുമായി ത്രിപാഠിക്ക് മടങ്ങേണ്ടി വന്നു. ഇതേ ഓവറില്‍ എസ്ആര്‍എച്ച് ക്യാപ്റ്റൻ ഏയ്ഡൻ മര്‍ക്രാമിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി ചഹാല്‍ സഞ്ജുവിന്‍റെ തുറുപ്പ് ചീട്ടായി മാറി. രണ്ടോവറില്‍ 41 റണ്‍സ് വേണമെന്ന നിലയിലേക്ക് ഇതോടെ കാര്യങ്ങള്‍ എത്തി. ട്വിസ്റ്റുകള്‍ അവിടെയും അവസാനിച്ചില്ല. 

കുല്‍ദീപ് യാദവിന്‍റെ അടുത്ത ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി ഗ്ലെൻ ഫിലിപ്സ് ആഘോഷമാക്കി. അടുത്ത പന്ത് ഫോറും കൂടെ പോയതോടെ രാജസ്ഥാൻ പകച്ചെങ്കിലും ഫിലിപ്സിന്‍റെ വിക്കറ്റ് നേടി കുല്‍ദീപ് ആശ്വാസം കണ്ടെത്തി. അവസാന ഓവറില്‍ 17 റണ്‍സാണ് എസ്ആര്‍എച്ചിന് വേണ്ടിയിരുന്നത്. ഒരിക്കല്‍ കൂടെ സന്ദീപ് ശര്‍മ്മയിലേക്ക് രക്ഷാപ്രവര്‍ത്തനമെന്ന ദൗത്യം എത്തിച്ചേര്‍ന്നു. രണ്ടാമത്തെ പന്ത് സിക്സിന് പറത്തി സമദ് ആവേശം കൂട്ടി. ഒടുവില്‍ രണ്ട് പന്തില്‍ ആറ് റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്. അവസാന പന്തില്‍ സമദിന്‍റെ വിക്കറ്റ് വീണെങ്കിലും അത് നോ ബോളായി കലാശിച്ചു. വീണ്ടും എറിഞ്ഞപ്പോള്‍ ബൗണ്ടറി നേട്ടതോടെ സമദ് എസ്ആര്‍എച്ചിന്‍റെ ഹീറോയായി. 


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം