തോറ്റമ്പി ഡല്‍ഹി പുറത്തേക്ക്;ജയത്തോടെ പഞ്ചാബ് ആറാം സ്ഥാനത്ത്

May 14, 2023, 12:48 a.m.


ഡല്‍ഹി: ഐ.പി.എൽ മത്സരത്തിൽ പഞ്ചാബിനോട് 31 റൺസിന് തോറ്റ് ഡൽഹി കാപിറ്റൽസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സാണ് നേടിയത്. എന്നാൽ ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസില്‍ അവസാനിച്ചു.

നാല് ഓവറില്‍ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹർപ്രീത് ബ്രാറാണ് ഡൽഹിയെ തളര്‍ത്തിത്. രാഹുൽ ചാഹർ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നതാൻ എല്ലിസ് നാല് ഓവറില്‍ 26 റൺസ് വഴങ്ങി, രണ്ടുപേരെ പുറത്താക്കി.നായകൻ ഡേവിഡ് വാർണർ ഒഴികെ ബാറ്റർമാരുടെയെല്ലാം പ്രകടനം ദയനീയമായിരുന്നു. 27 പന്തുകളിൽ 54 റൺസെടുത്ത വാർണർ പത്ത് ഫോറുകളും ഒരു സിക്സും പായിച്ചു.

20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 167 റൺസടിച്ചത്. ഓപ്പണർ പ്രഭ്സിമ്രാൻ സിംഗിന്റെ തകർപ്പൻ സെഞ്ച്വറി ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ആറു സിക്സും പത്ത് ഫോറുമടക്കമാണ് സിംഗ് സെഞ്ച്വറിയടിച്ചത്. 20 റൺസ് നേടിയ സാം കറണും 11 റൺസ് നേടിയ സിക്കന്തർ റാസയും മാത്രമാണ് ടീമിൽ നിന്ന് രണ്ടക്കം കണ്ട മറ്റു ബാറ്റർമാർ.

ബാക്കിയുള്ളവരെല്ലൊം അമ്പേ പരാജയപ്പെട്ടു. നായകൻ ശിഖർ ധവാൻ (7), ലിയാം ലിവിങ്സ്റ്റൺ(4), വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ(5), ഹർപ്രീത് ബ്രാർ(2), ഷാരൂഖ് ഖാൻ (2) എന്നിങ്ങനെ പേരുകേട്ട ബാറ്റർമാരെല്ലാം വന്നതുപോലെ തിരിച്ചുനടന്നു. നൂറാം ഐ.പി.എൽ മത്സരം കളിക്കുന്ന ഇശാന്ത് ശർമ ഡൽഹിക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ധവാന്റെയും ലിവങ്സ്റ്റണിന്റെയും വിക്കറ്റുകളാണ് താരം നേടിയത്. ധവാനെ റൂസ്സോയുടെ കയ്യിലെത്തിച്ചപ്പോൾ ലിവിങ്സ്റ്റണെ ബൗൾഡാക്കി. സെഞ്ച്വറി നേടിയ പ്രഭ്സിമ്രാനെ മുകേഷ് കുമാർ ബൗൾഡാക്കി. അക്സർ പട്ടേൽ, പ്രവീൺ ദുബെ, കുൽദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് വീതം നേടി. ഷാരൂഖ് ഖാനെ ഫിൽ സാൾട്ട് റണ്ണൗട്ടാക്കി


MORE LATEST NEWSES
  • തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ CPIM, CPI നേതൃയോഗങ്ങൾ ഇന്ന്
  • കട്ടിപ്പാറ ചമലിൽ അജ്ഞാത ജീവിയെ കണ്ടതായി സംശയം; വനപാലകർ പരിശോധന നടത്തി.
  • ഒമാനിൽ വൻ കവർച്ച ;ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു,
  • ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്
  • ശബരിമല സ്വർണ്ണക്കൊള്ള: നാളെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
  • *അറബി - ദേശങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കിയ ഭാഷ : ഫലസ്തീൻ അംബാസിഡർ*
  • അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് ജയം.
  • ന്യൂനമർദ്ദം, കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
  • പയ്യന്നൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ബോംബെറ്;കേസ്
  • UDF വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മുഖംമൂടി ധരിച്ചെത്തി ആക്രമിച്ചു; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
  • തൃശൂരിൽ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി
  • പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയതിന് തെളിവില്ല; അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമർശനം
  • കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാർഡുകളില്‍ മിന്നും വിജയം
  • എന്ത് ഓഫർ തന്നാലും ബിജെപിയിലേക്കില്ല; പാലക്കാട് വിജയിച്ച് കോൺഗ്രസ് വിമതൻ
  • മരണ വാർത്ത
  • വി.വി. രാജേഷ് തിരുവനന്തപുരം മേയറായേയ്ക്കും; ശ്രീലേഖയ്ക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം
  • ഈ അപ്ഡേഷൻ നടത്തിയോ?; ജനുവരി ഒന്നുമുതൽ നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും നിർജ്ജീവമാകും
  • തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു
  • താമരശ്ശേരി നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്
  • താമരശ്ശേരി നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രികർക്ക് പരിക്ക്
  • പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്.
  • വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്
  • കക്കോടിയിൽ വിജയിച്ച വെല്‍ഫയർ പാർട്ടി സ്ഥാനാർഥിയുടെ ഭർത്താവിനെയും മകനെയും സിപിഎം മർദിച്ചു
  • കോഴിക്കോടിന് യുഡിഎഫിന്റെ ഞെട്ടിക്കൽ ബിരിയാണി
  • അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം
  • തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം ഇങ്ങനെ
  • ബാലുശ്ശേരിയിൽ ആഹ്ലാദപ്രകടനത്തിനിടെ സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്.
  • പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു.
  • വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം
  • വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം
  • കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ
  • ശബരിമല സന്നിധാനത്ത് ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടർ മറിഞ്ഞ് അപകടം; രണ്ട് കുട്ടികള്‍ അടക്കം 8 പേര്‍ക്ക് പരിക്കേറ്റു
  • ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു. യുവാവിനു ദാരുണാന്ത്യം
  • യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി
  • ഉള്ളിയേരിയിൽ യുഡിഎഫ് സ്ഥാനാർഥി റീമ കുന്നുമ്മലിന് വിജയം
  • ഒളിവിലിരുന്ന് മല്‍സരിച്ചു; ഫ്രഷ്കട്ട് സമരനായകന്‍ ബാബു കുടുക്കിലിന് ജയം
  • വയനാട്ടില്‍ യു.ഡി.എഫ് തേരോട്ടം
  • സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
  • ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്
  • ആകാംക്ഷയിൽ രാഷ്ട്രീയ കേരളം വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും
  • താക്കോൽ തിരിച്ചുകിട്ടിയില്ല; പോളിങ് ബൂത്തായ സ്കൂൾ തുറന്നത് പൂട്ടുപൊളിച്ചശേഷം
  • ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; വിധിപ്പകർപ്പ് പുറത്ത്
  • മെഡിക്കൽ കോളേജ്-ദേവഗിരി റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം -മനുഷ്യാവകാശ കമ്മിഷൻ
  • വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലർക്കിൻ്റേത്
  • നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്
  • പള്‍സര്‍ സുനിയും മാര്‍ട്ടിനും ശിക്ഷ അനുഭവിക്കേണ്ടത് 13 വര്‍ഷം, മണികണ്ഠനും വിജീഷും പതിനാറരക്കൊല്ലം, പ്രതികള്‍ക്ക് വിചാരണ തടവ് കുറച്ച് ശിക്ഷ
  • ആക്രമിക്കപ്പെട്ടയാൾ പ്രതിയായി മേപ്പാടി പോലീസിനെതിരെ പരാതിക്കാരൻ
  • സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ്: പവന് 97,680 രൂപയായി, കൂടിയത് 1,800 രൂപ
  • നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
  • ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ*