ഗില്ല്-ഷമി മികവിൽ സൺ റൈസേഴ്സിനെ വീഴ്ത്തി ഗുജറാത്ത് പ്ലേ ഓഫിൽ

May 16, 2023, 1:02 a.m.

അഹമ്മദാബാദ്: ബൗളിങ്ങിലൂടെ നൽകിയ അടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയപ്പോൾ ഹൈദരാബാദിനെതിരെ ജയത്തോടെ ​ഗുജറാത്ത് പ്ലേ ഓഫിൽ. ഈ സീസണിൽ ആദ്യം പ്ലേ ഓഫിൽ കടക്കുന്ന ടീമെന്ന ഖ്യാതിയും ഇതോടെ ​ഗുജറാത്തിന് സ്വന്തം. ശുഭ്മാൻ ​ഗില്ലിന്റെ മാത്രം ബാറ്റിങ് കരുത്തിൽ ​ഗുജറാത്ത് ഉയർത്തിയ 188 റൺസെന്ന ലക്ഷ്യം പിന്തുടർന്നെത്തിയ സൺ റൈസേഴ്സ് 34 റൺസകലെ വീണു.

ഹെയ്ന്റിച്ച് ക്ലാസെനും ഭുവനേശ്വർ കുമാറും മാത്രം തിളങ്ങിയ രണ്ടാം ഇന്നിങ്‌സിൽ ഹൈദരാബാദ് നിരയെ തുടക്കം തന്നെ വിറപ്പിച്ചായിരുന്നു ഗുജറാത്തിന്റെ ബൗളിങ്. ആദ്യ ഓവറിൽ തന്നെ ഒന്നാം വിക്കറ്റെടുത്ത് ഷോക്ക് നൽകുകയും പിന്നീടത് ആവർത്തിക്കുകയും ചെയ്ത ഷമിയുടെയും മോഹിത് ശർമയുടേയും ബൗളിങ്ങാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്. 44 പന്തിൽ 64 റൺസെടുത്ത ക്ലാസെന്റെയും 26 പന്തിൽ 27 റൺസ് പിറന്ന ഭുവനേശ്വർ കുമാറിന്റേയും ബാറ്റിങ് കൊണ്ടുമാത്രം ടീമിനെ വിജയതീരത്തെത്തിക്കാനായില്ല.ഒമ്പത് പന്തിൽ 18 റൺസെടുത്ത മായങ്ക് മാർക്കണ്ടെയും 10 പന്തിൽ 10 റൺസെടുത്ത ക്യാപ്റ്റൻ ഐഡൻ മാർക്രമും മാത്രമാണ് സൺറൈസേഴ്‌സ് നിരയിൽ രണ്ടക്കം തികച്ച മറ്റുള്ളവർ. മറ്റ് ബാറ്റർമാരെല്ലാം ശോകമായപ്പോൾ വിജയം ഹൈദരാബാദിന് അന്യമായി. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് ഹൈദരാബാദിനെടുക്കാനായത്. മുഹമ്മദ് ഷമിയും മോഹിത് ശർമയും നാല് വിക്കറ്റ് വീതമെടുത്താണ് ഹൈദരാബാദിനെ തകർത്തത്. യാഷ് ദയാൽ ഒരു വിക്കറ്റുമെടുത്തു.

നേരത്തെ, ശുഭ്മൻ ഗില്ലിന്റെ ഒറ്റയാൻ പോരാട്ടത്തിലാണ് ഹൈദരാബാദിനെതിരെ ​ഗുജറാത്ത് 188 റൺസെടുത്തത്. സെഞ്ച്വറിയുമായാണ് ഗിൽ ഗുജറാത്ത് ഇന്നിങ്‌സ് ഒറ്റയ്ക്ക് നയിച്ചത്. 47 റൺസുമായി നിറഞ്ഞുകളിച്ച സായ് സുദർശൻ‍ മാത്രമാണ് ​ഗുജറാത്ത് നിരയിൽ രണ്ടക്കം തികച്ച മറ്റൊരാൾ.

58 പന്തിൽ 101 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ മാരക ബൗളിങ് പ്രകടനം ഉൾപ്പെടെ അഞ്ചു വിക്കറ്റുമായി സീനിയർ താരം ഭുവനേശ്വർ കുമാർ ആണ് കൂറ്റൻ സ്‌കോറിൽ നിന്ന് ഗുജറാത്തിനെ തടഞ്ഞുനിർത്തിയത്. രണ്ടാം വിക്കറ്റിലെ 147 റൺസ് കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കിൽ മറ്റൊരു ദുരന്തം ആവുമായിരുന്നു ​ഗുജറാത്ത് നിര. നാല് ഗോൾഡൻ ഡക്ക് ഉൾപ്പെടെ അഞ്ചു പേരാണ് ​ഗുജറാത്ത് നിരയിൽ ഇന്ന് പൂജ്യത്തിന് പുറത്തായത്.


MORE LATEST NEWSES
  • തോട്ടിലേക്ക് മലിനജലം തള്ളുന്നതിനെതിരെ നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി നൽകി അതിജീവിത
  • പുതുപ്പാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെ സ്ഥലം മാറ്റി.
  • സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്
  • സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി കേരളം ഫൈനലിൽ
  • ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി തള്ളി ഹൈക്കോടതി
  • ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.
  • 2.5 കോടി ആധാർ നമ്പറുകൾ യുഐഡിഎഐ പ്രവർത്തനരഹിതമാക്കി
  • ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍
  • പാലക്കാട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു
  • ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
  • ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയില്‍
  • മഞ്ചേരി മെഡിക്കൽ കോളജിൽ നഴ്‌സിംഗ് വിദ്യാർഥികളുടെ പ്രതിഷേധം
  • ലഹരിക്കെതിരെ സാമൂഹിക സന്ദേശം ഉയർത്തിപ്പിടിച്ച്‌ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു
  • കണ്ണൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളും മരിച്ച നിലയിൽ
  • ദോഹയിൽ കാറപകടത്തിൽ പെരുമണ്ണ സ്വദേശി മരിച്ചു
  • ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം
  • കെട്ടിടത്തിന് തീ പിടിച്ചു; പുരുഷമൃതദേഹം കത്തികരിഞ്ഞനിലയിൽ
  • പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം; ക​ക്കാ​ട് സ്വ​ദേ​ശി അറസ്റ്റിൽ
  • കണ്ണൂര്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍.
  • വഖഫ് ബോർഡ്‌ പുനഃ സംഘടിപ്പിച്ചു; അഡ്വ.എം.കെ സക്കീർ വീണ്ടും ചെയർമാൻ,
  • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 47 വര്‍ഷം കഠിനതടവിനും പിഴയും
  • സമസ്‌ത ശതാബ്‌ദി മഹാസമ്മേളനത്തിന് കുണിയയിൽ പ്രൗഢത്തുടക്കം
  • കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്
  • പൊന്നാനി കുണ്ടക്കടവില്‍ തെരുവുനായ ശല്യം രൂക്ഷം: പ്രദേശവാസികള്‍ ഭീതിയില്‍
  • കാലാവധി കഴിഞ്ഞ മരുന്ന് നൽകി: രണ്ടു കുട്ടികൾ നിരീക്ഷണത്തിൽ.
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • നിപ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ
  • കാഠ്‌മണ്ഡുവിൽ നിന്നും ഇസ്താംബുള്ളിലേക്ക് പറന്നുയർന്ന വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി
  • തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
  • വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു
  • കണ്ണൂർ തളിപ്പറമ്പിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികക്ക് മുന്നിൽ ഗേറ്റ് അടച്ചു
  • വയനാട് ബൈപാസ് ഡപിആർ നടപടി ത്വരിതപ്പെടുത്തണം;ആക്ഷൻ കമ്മിറ്റി
  • ശബരിമല നെയ്‌ക്കൊള്ളയില്‍ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ.
  • തിരൂരങ്ങാടിയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു;അനധികൃത കച്ചവടക്കാരില്‍ നിന്നും 1.5 ലക്ഷം പിഴ ഈടാക്കി
  • സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍ദത്തിലായി; നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
  • സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ച് സപ്ലൈകോ
  • ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
  • വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്
  • ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല
  • വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു;വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • സ്വർണവിലയിൽ വീണ്ടും വർധന
  • വടകരയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • യുവതിയുടെ വയറ്റില്‍ നിന്ന് 23 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.
  • ജനവാസമേഖലയിൽ പുലിയെയും രണ്ടു മക്കളെയും കണ്ടതായി പ്രദേശവാസികൾ