ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ സജീവം. പഞാബ് കിംഗ്‌സിനെതിരെ 15 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചതോടെയാണ് കാര്യങ്ങള്‍ നേരിയ രീതിയിലെങ്കിലും സഞ്ജുവിനും സംഘത്തിനും അനുകൂലമായത്. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. ഡല്‍ഹിക്ക് വേണ്ടി റിലീ റൂസ്സോ (37 പന്തില്‍ 82) പൃഥി ഷോ (38 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (31 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സാം കറനാണ്. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാണ് സാധിച്ചത്. ലിയാം ലിവംഗ്‌സറ്റണ്‍ (48 പന്തില്‍ 94) പൊരുതിയെങ്കിലും ജയിപ്പിക്കാനിയില്ല. ഇശാന്ത് ശര്‍മയും ആന്‍റിച്ച് നോര്‍ജെയും ഡല്‍ഹിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡല്‍ഹിയുടെ ജയത്തോടെ രാജസ്ഥാന് നേരിയ പ്രതീക്ഷയുണ്ടെങ്കിലും അവസാന മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരും തോല്‍ക്കുകയും പഞ്ചാബിനെതിരെ അവസാന മത്സരം രാജസ്ഥാന്‍ ജയിക്കുകയും വേണം.