വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം പാഴായി;ഡല്‍ഹിയെ തോല്‍പ്പിച്ച് പ്ലേ ഓഫ് ഉറപ്പിച്ച് ധോണിപ്പട

May 20, 2023, 7:57 p.m.


നായകന്‍ ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഡല്‍ഹിയെ രക്ഷിക്കാനായില്ല. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍കിങ്സ് ഐ.പി.എല്‍ പ്ലേ ഓഫില്‍. 224 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.

കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ബാറ്റുകൊണ്ട് മറ്റാരും പിന്തുണ കൊടുക്കാനില്ലാതെ വന്നതോടെ ഡല്‍ഹിക്ക് അവസാന മത്സരത്തിലും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നേരത്തെ തന്നെ ഡല്‍ഹി ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു. ജയത്തോടെ 17 പോയിന്‍റുമായി ചെന്നൈ സൂപ്പര്‍കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.

വാര്‍ണര്‍ കഴിഞ്ഞാല്‍ ആകെ രണ്ട് പേര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. 58 പന്തില്‍ അഞ്ച് സിക്സറുകളും ഏഴ് ബൌണ്ടറികളും നിറം ചാര്‍ത്തിയ ഇന്നിങ്സില്‍ സെഞ്ച്വറിക്കരികെയാണ് വാര്‍ണര്‍ വീഴുന്നത്. 86 റണ്‍സെടുത്ത വാര്‍ണറെ പതിരാനയുടെ പന്തില്‍ ഗെയ്ക്വാദ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ചെന്നൈക്കായി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റും തീക്ഷണയും പതിരാനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിങ്സ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയിരുന്നു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 223 റണ്‍സെടുത്തു.ചെന്നൈക്കായി മികച്ച തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ഗെയ്ക്വാദും കോണ്‍വേയും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 141 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 50 പന്തില്‍ ഏഴ് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പെടെ 79 റണ്‍സെടുത്ത ഗെയ്ക്വാദാണ് ആദ്യം പുറത്തായത്. ഗെയ്ക്വാദിന് പിന്നാലെയെത്തിയ ശിവ ദുബെയും(9 പന്തില്‍ 22 റണ്‍സ്) അതേ മൊമന്‍റം തുടര്‍ന്നതോടെ ചെന്നൈ സ്കോര്‍ കുതിച്ചു.

എന്നാല്‍ ദുബെയെയും ഓപ്പണര്‍ കോണ്‍വെയെയും ചെന്നൈക്ക് ഒരേ സ്കോറില്‍ വെച്ച് നഷ്ടമായി. ഖലീല്‍ അഹമ്മദിനെ സിക്സറടിക്കാനുള്ള ശ്രമത്തിനിടെ ദുബെ ബൌണ്ടറിയില്‍ ലളിത് യാദവിന് ക്യാച്ച് നല്‍കുകയായിരുന്നു. അതേ സ്കോറില്‍ത്തന്നെ കോണ്‍വേയെയും ചെന്നൈക്ക് നഷ്ടമായി. സെഞ്ച്വറിയിലേക്ക് കുതിച്ച കോണ്‍വേയും ബിഗ് ഹിറ്റിന് ശ്രമിച്ചാണ് പുറത്തായത്. 52 പന്തില്‍ മൂന്ന് സിക്സറും 11 ബൌണ്ടറിയുമുള്‍പ്പെടെ 87 റണ്‍സെടുത്താണ് കോണ്‍വേ മടങ്ങിയത്.

ബാറ്റിങ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്ത് നാലാമനായി ധോണി ക്രീസിലെത്തിയെങ്കിലും ആരാധകരെ തൃപ്തപ്പെടുത്താനുള്ള വമ്പന്‍ അടികളൊന്നും 'തല'യുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. അഞ്ചാം നമ്പരിലെത്തിയ ജഡേജയാണ് ചെന്നൈ സ്കോര്‍ അവസാന ഓവറുകളില്‍ ഉയര്‍ത്തിയത്. ഏഴ് പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ ജഡേജ 20 റണ്‍സെടുത്തപ്പോള്‍ നാല് പന്തില്‍ അഞ്ച് റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു


MORE LATEST NEWSES
  • ദിൽഷാനയുടെ ജീവനെടുത്ത അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം,
  • അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം-കോൺഗ്രസ്
  • താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
  • കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍
  • വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
  • വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി
  • ഹൈസ്‌കൂൾ ക്ലാസ്സ്‌ സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടി
  • ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ.
  • ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു.
  • ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
  • പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍
  • ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
  • മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.
  • കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി
  • കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും.
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം