മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിന് ഒരുപടി കൂടെ അടുത്തു. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചതോടെയാണ് മുംബൈ പ്ലേഓഫിനോട് അടുത്തത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന് മടങ്ങാം. മുംബൈക്ക് 16 പോയിന്റായി. രാജസ്ഥാന് 14 പോയിന്റാണുള്ളത്. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ, ആര്‍സിബി ജയിച്ചാല്‍ മുംബൈ മറികടന്ന് പ്ലേ ഓഫിലെത്താം.
വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയെ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 200 റണ്‍സാണ് നേടിയത്. മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ ഇന്നിംഗ്‌സാണ് ഹൈദരാബാദിന് തുണയായ്. നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തിയത് ആകാശ് മധ്വാളാണ്. മറുപടി ബാറ്റിംഗില്‍ മുംബൈ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കാമറൂണ്‍ ഗ്രീന്‍ (100), രോഹിത് ശര്‍മ (56) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.
201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഇഷാന്‍ കിഷന്‍ (14), രോഹിത് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമാത്. ഒരു സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഗ്രീനിനൊപ്പം 128 റണ്‍സ് ചേര്‍ക്കാന്‍ രോഹിത്തിനായി. 14ാം ഓവറിലാണ് രോഹിത് മടങ്ങുന്ത്. പിന്നാരെ സൂര്യകുമാര്‍ യാദവിനെ (25) കൂട്ടുപിടിച്ച് ഗ്രീന്‍ വിജയം പൂര്‍ത്തിയാക്കി. എട്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ കരുത്തിലാണ് 200 റണ്‍സ് നേടിയത്. വാംഖഡെ സ്റ്റേഡിയത്തില്‍ ഗംഭീര തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിവ്രാന്ദ്- മായങ്ക് സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാ ഓവറില്‍ വിവ്രാന്ദിനെ പുറത്താക്കി ആകാശ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിവ്രാന്ദിന്റെ ഇന്നിംഗ്‌സ്.
മൂന്നാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനൊപ്പം 34 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം മായങ്കും മടങ്ങി. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. ക്ലാസന്‍ (18), ഗ്ലെന്‍ ഫിലിപ്‌സ് (1), ഹാരി ബ്രൂക്ക് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എയ്ഡന്‍ മാര്‍ക്രം (13), സന്‍വീര്‍ സിംഗ് (4) പുറത്താവാതെ നിന്നു. ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് വീഴ്ത്തി. ഹൈദരാബാദിനെ തോല്‍പ്പിച്ചത് കൊണ്ടുമാത്രം മുംബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം.