മദ്‌വാൾ മികവിൽ മുംബൈ ക്വാളിഫയറില്‍;ലഖ്‌നൗ പുറത്ത്

May 25, 2023, 7:32 a.m.

നിർണായക മത്സരത്തിൽ ലക്‌നൗ സൂപ്പർ ജെയിന്റ്‌സിനെ 81 റൺസിന് തകർത്ത് രണ്ടാം ക്വാളിഫെയറിലേക്ക് കടന്ന് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 182 റൺസ് മറികടക്കുന്നതിനിടെ 16.3 ഓവറോടെ തന്നെ ലക്‌നൗ നിരയിൽ എല്ലാവരും കൂടാരം കയറി. സ്റ്റോയിനിസ് (41) മാത്രമാണ് ലക്‌നൗ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ലക്‌നൗ ബാറ്റിങ് നിരയുടെ നട്ടല്ലോടിച്ച് അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് മദ്‌വാള്‍ പിഴുതെടുത്തത്.

തകർത്തടിച്ച് തന്നെയാണ് ലക്‌നൗ മറുപടി ബാറ്റിങ് ആരംഭിച്ചത്. കെയിൽ മയേഴ്‌സും പ്രേരക് മങ്കടും ലക്‌നൗവിന് നല്ല തുടക്കം തന്നെ നൽകി. എന്നാൽ ആകാശ് മദ്‌വാൾ തന്റെ വിക്കറ്റ് വേട്ട അവിടെ ആരംഭിക്കുകയായിരുന്നു. മൂന്ന് റൺസെടുത്ത് നിൽക്കെ രണ്ടാം ഓവറിൽ പ്രേരകിനെ വീഴ്ത്തി. മെയേഴ്‌സ് തകർത്തടിച്ച് നിൽക്കുന്നതിനിടെ ജോർദാൻ അതും പിഴുതെടുത്തു. ടീം 23 ന് രണ്ട് വിക്കറ്റ്. പക്ഷേ പിന്നീട് ലക്‌നൗ കളി തിരിച്ചുപിടിച്ചു. ക്രുനാൽ പണ്ഡ്യെയും സ്റ്റോയിനിസും ക്രീസിൽ നിലയുറപ്പിച്ചു. സ്‌റ്റോയിനിസ് മുംബൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. എന്നാൽ സ്‌റ്റോയിനിസിന്റെ ആ റൺ ഔട്ടോടെ ലക്‌നൗ പരാജയം മണത്തു തുടങ്ങി. പിന്നീട് വിക്കറ്റുകൾ മാല പൊട്ടിയതുപോലെ കൊഴിഞ്ഞുവീണു. ഇതിനിടയിൽ വീണ്ടും റൺ ഔട്ടും മദ് വാൾ മാജികും ആവർത്തിച്ചു. ഈ നിരയിൽ ദീപക് ഹൂഡ മാത്രമാണ് രണ്ടക്കം കടന്നത്. തന്റെ അവസാന ഓവറിൽ വിക്കറ്റ് വീട്ട പൂർത്തിയാക്കി മദ്‌വാൾ മുംബൈയെ രണ്ടാം ക്വാളിഫെയറിലേക്ക് കടത്തിവിട്ടു.

നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് മുംബൈ ലക്‌നൗവിന് ജയിക്കാനായി മുംബൈ നീട്ടിയത്. സൂര്യകുമാർ യാദവ് (33) കാമറൂൺ ഗ്രീൻ(41) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.മുംബൈയുടെ ഓപ്പണർമാർ നിരാശരാക്കിയ മത്സരത്തിൽ ഗ്രീനും സൂര്യകുമാറുമാണ് ടീമിന്റെ സ്‌കോർ കുറച്ചെങ്കിലും ഉയർത്തിയത്. കളിയുടെ തുടക്കത്തിൽ തന്നെ എല്ലായ്‌പ്പോഴുമെന്ന പോലെ രോഹിത് മുംബൈ ആരാധകരെ നിരാശരാക്കി. നാലാം ഓവറിൽ തന്നെ രോഹിത് കൂടാരം കയറി. പത്ത് ബോളിൽ നിന്ന് 11 റൺസ് മാത്രമാണ് മുംബൈ ക്യാപ്റ്റന്റെ സംഭാവന. അടിച്ചു തുടങ്ങിയ ഇഷാൻ കിഷനും രോഹിതിന് പിന്നാലെ പോയി. യാഷ് താക്കൂർ ആണ് കിഷനെ കൂടാരം കയറ്റിയത്. പിന്നാലെ സൂര്യകുമാറും ഗ്രീനും കളി ഏറ്റെടുത്തു. പവർപ്ലെ ഓവറുകളിൽ ഗ്രീൻ തകർത്തടിച്ചു. ഗ്രീനിന് കൂട്ടായി സൂര്യകുമാറും ക്രീസിൽ നിലയുറപ്പിച്ചു

എന്നാൽ ഗൗതമിന്റെ കയ്യിലേക്ക് സൂര്യകുമാറിനെ എത്തിച്ച് നവീനുൽ ഹഖ് ലക്‌നൗവിന്റെ സ്റ്റാറായി. കളി ലക്‌നൗ തിരിച്ചുപിടിച്ച വിക്കറ്റായിരുന്നു ഇത്. ക്രീസിലെത്തിയ തിലക് വർമ ഗ്രീനിനൊപ്പം ചേർന്ന് സൂക്ഷിച്ച് ബാറ്റ് വിശി. പക്ഷേ അതിന് കൂടുതൽ ആയുസുണ്ടായിരുന്നില്ല. നവീനുൽ ഹഖ് വീണ്ടും അവതരിച്ചു, അതെടെ 23 ബോളിൽ 41 റൺസെടുത്ത ഗ്രീൻ കൂടാരം കയറി. മുംബൈ റൺ കുതിപ്പിന് ഇതോടെ മങ്ങലേറ്റു. അവസാന ഓവറുകളില്‍ തിലക് വർമയും (26) ടിം ഡേവിഡും (13) വധേരയും (23) ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും ലക്നൌ ബോളർമാർ നിശ്ചിത ഇടവേളകളില്‍ വിക്കറ്റെടുത്തുകൊണ്ടിരുന്നു. നവീൻ ഉൾ ഹഖും യാഷ് താക്കൂറുമാണ് മുംബൈ റൺവേട്ടക്ക് വിള്ളൽ വീഴ്ത്തിയത്. നവീൻ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി.


MORE LATEST NEWSES
  • സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം പിന്നിടുമ്പോ കിരീടപ്പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
  • *പതിനാലുകാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ
  • 12 അംഗ ക്വട്ടേഷൻ സംഘം റിസോർട്ടിൽ പിടിയിൽ
  • അച്ഛനെയും, മകളെയും മരിച്ചനിലയിൽ കണ്ടെത്തി
  • സ്വർണാഭരണം നഷ്ടപ്പെട്ടു
  • വിസ്ഡം ലീഡേഴ്സ് മീറ്റ് സമാപിച്ചു.
  • ചുരത്തിൽ ബസ് തകരാറിലായി ഗതാഗത തടസം
  • പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ല​ഗേജ് കൊണ്ടുപോകാം
  • എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് കെ മാണി
  • ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയിൽ
  • അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്
  • ഈങ്ങാപ്പുഴ മസ്ജിദുന്നൂർ ഉദ്ഘാടനം ചെയ്തു
  • കേരളയാത്ര ഇന്ന് സമാപിക്കും
  • 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16കാരന്‍
  • വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 16കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ
  • മരണ വാർത്ത
  • ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • നിര്യാതയായി
  • മാൻവേട്ട സംഘം വനംവകുപ്പിന്റെ പിടിയിൽ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ.
  • തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • സ്വർണവില വീണ്ടും മുന്നോട് തന്നെ: കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ
  • അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
  • നിയന്ത്രണം വിട്ട ബൈക്ക് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
  • അമേരിക്കയിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ
  • ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനായി അന്വേഷണം ഊർജിതം
  • ഉംറയ്ക്ക് പുറപ്പെടാനെത്തിയ തീര്‍ഥാടകരുടെ യാത്ര മുടങ്ങി
  • അന്യ സംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി
  • അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു.
  • നിർത്തിയിട്ട വാഹനം ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു
  • ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം: അതിർത്തി കടന്നെത്തിയ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു
  • ട്രെക്കിങ് പാതകൾ അടച്ച് കർണാടക വനംവകുപ്പ്
  • ഇറാൻ - യു.എസ് സംഘർഷം: ഇറാനെ ആക്രമിക്കാൻ സഊദി വ്യോമാതിർത്തി വിട്ടുനൽകില്ല
  • വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
  • അങ്കണവാടിയിൽ കുട്ടിയെ വിളിക്കാൻ പോയ വീട്ടമ്മയ്ക്ക് കാറിടിച്ച് ഗുരുതര പരിക്ക്
  • ഇഞ്ചോടിഞ്ച് ; കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം തൊട്ടു പിന്നിൽ തൃശൂർ
  • പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു
  • വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി
  • വീട്ടുമുറ്റത്തെ കാപ്പിമരത്തിൽ രാജവെമ്പാല;പാമ്പിനെ പിടികൂടി
  • ലോറിക്ക് നേരെ കല്ലെറിയുകയും. ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ചതായും പോലീസിനെതിരെ പരാതി
  • ശബരിമലയിലെ സ്വർണ മോഷണക്കേസ്: രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു
  • ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
  • സ്പേസ് എക്സിന്റെ ക്രൂ–11 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചിറങ്ങി
  • എസ്‌ഐആര്‍; കരട് പട്ടികയിൽ പേരില്ലാത്തവർക്ക് രേഖകൾ ചേർക്കാൻ സമയം നീട്ടിനൽകി സുപ്രിംകോടതി
  • സൗജന്യ പരിശീലന ക്ലാസ്
  • കാട്ടുതീക്കെതിരെ പ്രതിരോധ ബോധവൽക്കരണ മിനി മരത്തോൺ സംഘടിപ്പിച്ചു.
  • സത്യപ്രതിജ്ഞാ വിവാദം: ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
  • ശബരിമലയിലെ നെയ്യ് വിൽപന ക്രമക്കേട്; വിജിലൻസ് കേസെടുത്തു