അഹ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ വില്ലനായി മഴ എത്തി. കനത്ത മഴ കാരണം ഐ.പി.എൽ ഫൈനൽ റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റി. മഴ കാരണം ഇന്നലെ ടോസ് പോലും സാധ്യമായില്ല.
രാത്രി ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു.വെള്ളിയാഴ്ച ഇതേ വേദിയിൽ നടന്ന നിർണായകമായ രണ്ടാം ക്വാളിഫയർ മത്സരത്തിനു തൊട്ടുമുൻപും മഴ ഭീഷണിയുയർത്തിയിരുന്നു. ഉച്ച മുതൽ പെയ്ത മഴയിൽ പിച്ച് കുതിർന്നതിനെ തുടർന്ന് രാത്രി വൈകിയാണ് ടോസിട്ടതും കളി ആരംഭിച്ചതും.