ഗുജറാത്തിനെ തകർത്ത് അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കി ധോണിപ്പട

May 30, 2023, 7:30 a.m.

ആദ്യം മഴ കളിച്ചു പിന്നാലെ അഹമദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ തകർത്തുപെയ്തപ്പോൾ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് 2023 ഐപിഎൽകിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎൽ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിന്റെ ആരംഭത്തിൽ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 എന്നാക്കി മാറ്റി. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകനമാണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ കോൺവെയും ഗെയിക് വാദും ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികൾ ഒന്നിനു പിറകെ ഒന്നായി പറന്നു. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ചെന്നൈയുടെ സ്‌കോർ 70 റൺസിന് മുകളിലായിരുന്നു

എന്നാൽ ഏഴാം ഓവറിൽ നൂർ അഹമദ് ചെന്നൈ കിരീടസ്വപ്‌നത്തിന് കരിനിഴൽ വീഴ്ത്തി പിഴുതെടുത്തത് രണ്ട് പ്രധാന വിക്കറ്റുകളാണ്. 25 ബോളിൽ 47 റൺസെടുത്ത കോൺവെയും 16 ബൗളിൽ 26 റൺസെടുത്ത ഗെയ്ക്‌വാദിനെയുമാണ് നൂർ കൂടാരം കയറ്റിയത്. എന്നാൽ പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളിൽ തന്നെ രണ്ട് സിക്‌സറുകൾ പറത്തി കളി വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. നൂറിന്റെ ഓവർ പിന്നെയും ചെന്നൈയെ വരിഞ്ഞുമുറുക്കി. റൺവേഗം കുറഞ്ഞു. വീണ്ടും രഹാനെ കളി തിരിച്ച് ചെന്നൈക്ക് അനുകൂലമാക്കി മാറ്റി. അതിന് മോഹിത്തിന്റെ ഓവർ വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളിൽ നിന്ന് 27 റൺസാണ് സംഭാവന ചെയ്തത്.

12-ാം ഓവറിൽ ശിവം ദുബെ റാഷിദ് ഖാനെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകർത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു. പക്ഷേ ക്രീസില്‍ ജഡേജയുണ്ടായിരുന്നുവെന്ന് അവർ മറന്നു. അവസാന ബോളും ബൌണ്ടറി പറത്തി അയാള്‍ വിജയം ചെന്നൈക്ക് അനുകൂലമാക്കി മാറ്റി.

നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശന്റെ ബാറ്റിങ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തത്.രണ്ടാം ക്വാളിഫെയറിൽ മുംബൈക്കെതിരെ നിർത്തിയിടത്ത് നിന്ന് തന്നെ ഗിൽ തുടർന്നു. കൂടെ സാഹയും. ചെന്നൈ ഫീൽഡർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 62 റൺസാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാൽ ഗുജറാത്തിന്റെ സ്വപ്‌നങ്ങൾക്ക് മേൽ തലയുടെ മിന്നൽ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ ഗുജറാത്തിന്റെ സ്റ്റാർ പ്ലയർ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഗിൽ ക്രീസ് വിട്ടതോടെ ഗുജറാത്തിന്റെ റൺവേഗം കുറഞ്ഞു. സാഹയും സായി സുദർശനും പിന്നീട് ബാറ്റ് വീശിയത് സൂക്ഷിച്ചായിരുന്നു. പതിമൂന്നാം ഓവറില്‍ സാഹ തന്റെ അർധ സെഞ്ച്വുറി തികച്ചു. പക്ഷേ അതിന് വലിയ ആയുസുണ്ടായില്ല. 39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹർ സാഹയെ വീഴ്ത്തി.

രണ്ട് വിക്കറ്റ് പോയിനിൽക്കുന്ന സമയത്ത് ക്യാപ്റ്റൻ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദർശൻ മറുതലക്കൽ തകർപ്പനടികൾക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികൾ പായിച്ച് സുദർശൻ ചെന്നൈ ആരാധകർക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകർത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദർശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്കോർ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദർശന്‍ കളം വിട്ടത്


MORE LATEST NEWSES
  • ടി20 ലോകകപ്പ് : പാകിസ്താനെ 61 റൺസിന് പരാജപ്പെടുത്തി ഇന്ത്യ
  • മിനിമം ബാലന്‍സ്: ബാങ്കുകള്‍ പിഴ ഒഴിവാക്കണം, നിർദേശം നൽകി പാര്‍ലമെന്ററി സമിതി
  • നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ഒരു മരണം
  • സുന്നി ഐക്യം യാഥാർഥ്യമാകുന്നതിൽ മുൻപന്തിയിലുണ്ടാകും'-സാദിഖലി തങ്ങൾ
  • മകളെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഭാര്യവീടിന് തീയിട്ട് യുവാവ്
  • പൊലീസുകാരനെ മർദിച്ച സംഭവം; രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
  • അരയിടത്തുപാലത്തെ കാറപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
  • സഊദിയിൽ പൊടിക്കാറ്റ് ശക്തമാകുന്നു; വിവിധയിടങ്ങളിൽ അതീവ ജാഗ്രത
  • വിമാന യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
  • പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാൽ ആരായാലും നടപടിയുണ്ടാകും
  • താമരശ്ശേരിയിൽ നടുറോഡിൽ മദ്യപാനം; രണ്ടു പേർ പിടിയിൽ
  • ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
  • മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
  • മീനങ്ങാടിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; നാല് പേർക്ക് പരിക്ക്
  • വാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ വിരലുകളറ്റു; വിരലുകൾ മാലിന്യക്കുട്ടയിൽ ഉപേക്ഷിച്ച് അധ്യാപകർ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കടബാധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി
  • കോഴിക്കോട് അരയിടത്തുപാലത്തെ കാറപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു
  • താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം
  • ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തിങ്കളാഴ്ച മുതൽ
  • കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സങ്കേതിനെ മരിച്ച നിലയിൽ കണ്ടെത്തി
  • കൊതുകുശല്യം; ദുരിതത്തിലായി നാട്ടുകാർ.
  • സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്.
  • തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണക്കമ്മൽകൂടി കണ്ടെത്തി
  • എസ്ഐയ്ക്കുനേരെയുള്ള ആക്രമണത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  • എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം
  • ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്
  • ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
  • ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് മറുപടിയുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.
  • സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്
  • 14 വയസുകാരിക്ക് നേരെ ലൈം​ഗികപീഡനം; അച്ഛനും ബന്ധുക്കൾക്കും അറസ്റ്റ്
  • കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ
  • മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ സി.ടി സ്കാൻ മുടങ്ങി; രോഗികൾക്ക് ദുരിതം
  • നിക്ഷേപ തട്ടിപ്പ്: സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
  • കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
  • അടവ് മുടങ്ങിയതിൻറെ പേരിൽ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി
  • മലപ്പുറം അമരമ്പലത്ത് പുലി ശല്യം; രണ്ട് ദിവസമായി പ്രദേശവാസികൾ ഭീതിയിൽ
  • വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം; ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ
  • 500,100 രൂപ നോട്ടുകള്‍ മാറുന്നു
  • ദിവസം മൂന്നായി, സമീന വിഴുങ്ങിയ സ്വർണമാല പുറത്തുവന്നില്ല; മെഡിക്കൽ കോളജിൽ പൊലീസ് കാത്തിരിപ്പ്
  • എസ്റ്റേറ്റ് മുക്കിൽ വാഹന അപകടം; തച്ചംപൊയിൽ സ്വദേശി മരണപ്പെട്ടു
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
  • വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി
  • വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു
  • പൊലിസ് 'കേസ് അട്ടിമറിക്കാൻ ശ്രമിച്ചു': പോക്സോ കേസിൽ നീതി തേടി കുടുംബം
  • ഏറ്റക്കുറച്ചിലുകൾ തുടർന്ന് സ്വർണവില; ഇന്ന് സ്വർണവിലയിൽ വർധനവ്
  • അടിവാരത്ത് അർദ്ധരാത്രി വീട് ആക്രമിച്ചു
  • വാഹന ബാഹുല്യം;ചുരത്തിൽ ഗതാഗത തടസം
  • മരണ വാർത്ത
  • തോൽപ്പെട്ടിയിൽ ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു