ഇടുക്കി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. ഉടുമ്പന്‍ചോല നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജയ്‌മോന്‍ ആണ് മെഡല്‍ നേടിയത്. സീനിയര്‍ വിഭാഗം പുരുഷന്‍മാരുടെ 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തിലാണ് ബിബിന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.നെടുങ്കണ്ടം ടൗണിലെ ഓട്ടോ തൊഴിലാളിയായ പായിക്കാട്ട് വീട്ടില്‍ ജയ്‌മോന്‍- വിജിമോള്‍ ദമ്പതികളുടെ മകനാണ് ബിബിന്‍ ജയ്‌മോന്‍.
ജപ്പാനാണ് സ്വര്‍ണ്ണം, ഫിലിപ്പിയന്‍സും മെക്‌സിക്കോയും വെങ്കല മെഡല്‍ പങ്കിട്ടു. 94 രാജ്യങ്ങളാണ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്
ഷിറ്റോറിയോ സ്‌കൂള്‍ ഓഫ് കരാട്ടെയില്‍ മാസ്റ്ററായ ഷിഹാന്‍ മാത്യു ജോസഫിന്റെ കീഴിലാണ് ബിബിന്‍ കരാട്ടെ അഭ്യസിക്കുന്നത്. മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ നിന്ന് കായിക വിദ്യാഭ്യാസത്തില്‍ ബിരുദം നേടിയിട്ടുള്ള ബിബിന്‍ തുടര്‍ പഠനത്തിനുള്ള ഒരുക്കത്തിലാണ്,ജിബിന്‍ ഏക സഹോദരനാണ്.