ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇന്ത്യ. 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 83 റൺസിന് ഓൾ ഔട്ടായി. 243 റൺസിന്റെ തകർപ്പൻ ജയം. 33 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ മിന്നും ബോളിങ്ങാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
ഏകദിനത്തിലെ 49-ാം സെഞ്ചുറി നേടി സച്ചിന്റെ ലോകറെക്കോർഡിനൊപ്പമെത്തിയ വിരാട് കോലിയാണ് ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 326 റൺസിലേക്ക് നയിച്ചത്.
ജയത്തോടെ ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. സെമിയിൽ ഇന്ത്യയ്ക്ക് എതിരാളികൾ പോയിന്റ് നിലയിലെ നാലാം സ്ഥാനക്കാർ. ഇന്ത്യ 326/5, ദക്ഷിണാഫ്രിക്ക 83 ഓൾ ഔട്ട്.
ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്കാർക്കും ഇന്ത്യൻ ബോളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ബാവുമയടക്കം നാലുപേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 14 റൺസ് നേടിയ ജാൻസനാണ് ദക്ഷിണാഫ്രിക്കയുടെ
ടോപ്സ്കോറർ. ഇന്ത്യക്കായി ഷമിയും
കുൽദീപും രണ്ടും സിറാജ് ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.