മുംബൈ: ഇംഗ്ലണ്ട് എ വനിതാ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള
ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളാണ് ഇരു
ടീമുകളും തമ്മിൽ കളിക്കുക. ഈ മാസം29നാണ് ആദ്യ മത്സരം. ഡിസംബർ ഒന്ന്, മൂന്ന് തിയ്യതികളിലാണ് മറ്റു മത്സരങ്ങൾ.
ഇന്ത്യയുടെ സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേൽ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള മറ്റുതാരങ്ങൾ.
രാജ്യന്തര തലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.
ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീൽ, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയൽ, ദിഷ കസട്, രാഷി കനോജിയ,മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേൽ, കാഷ്വീ ഗൗതം, ജിൻഡിമമി കലിത, പ്രകാശിത് നായ്ക്.