ഐപിഎലില്‍ ഡൽഹിക്കെതിരെ പഞ്ചാബിന് നാല് വിക്കറ്റ് ജയം

March 23, 2024, 10:09 p.m.

ഛണ്ഡീഗഡ്: ഇംഗ്ലണ്ട് താരങ്ങളുടെ കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് തോൽപിച്ച് പഞ്ചാബ് കിങ്‌സ്. ഡൽഹിയുടെ വിജയലക്ഷ്യമായ 175 റൺസ് നാല് പന്തുകൾ ശേഷിക്കെ മറികടന്നു. ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്. അവസാന ഓവറുകളിൽ ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റൺ കത്തികയറിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. 21 പന്തിൽ 38 റൺസാണ് താരം നേടിയത്. സിക്‌സർ പറത്തിയാണ് വിജയറൺ നേടിയത്. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് നേടി

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡൽഹി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി അവസാന ഓവറിൽ തകർത്തടിച്ച അഭിഷേക് പൊരേലിന്റെ മികവിലാണ് പൊരുതാവുന്ന ടോട്ടലിലെത്തിയത്. 10 പന്തിൽ രണ്ട് സിക്സും നാല് ബൗണ്ടറിയും സഹിതം 32 റൺസാണ് 21കാരൻ നേടിയത്. അവസാന ഓവർ എറിഞ്ഞ ഹർഷൽ പട്ടേലിനെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും പറത്തിയ അഭിഷേക് 25 റൺസാണ് നേടിയത്. ഒന്നരവർഷത്തിന് ശേഷം ഋഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും തിളങ്ങാനായില്ല. ഓപ്പണിങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര ബാറ്റ്സ്മാൻമാർ കളിമറന്നതോടെ ഡൽഹിയുടെ ബാറ്റിങിൽ റണ്ണൊഴുക്കുണ്ടായില്ല. ഓപ്പണിങിൽ ഓസീസ് കൂട്ടുകെട്ടാണ് ഡൽഹി പരീക്ഷിച്ചത്. ഡേവിഡ് വാർണർ 21 പന്തിൽ 29 റൺസെടുത്തും മിച്ചൽ മാർഷ് 12 പന്തിൽ 20 റൺസെടുത്തും സ്വപ്ന തുടക്കം നൽകി. 39 റൺസിൽ നിൽക്കെ മാർഷിനെയാണ് ആദ്യം നഷ്ടമായത്. അർഷ്ദീപ് സിങിനായിരുന്നു വിക്കറ്റ്. സ്‌കോർ 74ൽ നിൽക്കെ വാർണറിനെ ഹർഷൽ പട്ടേൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ കൈയിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ഷായ് ഹോപ്സ് ഇന്നിങ്സ് മുന്നോട്ട് നയിച്ചു.

25 പന്തിൽ 33 റൺസിൽ നിൽക്കെ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡെ താരത്തെ പുറത്താക്കിയതോടെ ഡൽഹി പ്രതിരോധത്തിലേക്ക് വീണു. ദീർഘകാലത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ചെങ്കിലും ഹർഷൽ പട്ടേലിന്റെ സ്ലോബോൾ കൃത്യമായി കണക്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു. അപ്പർകട്ടിന് ശ്രമിക്കവെ ജോണി ബെയ്സ്റ്റോയുടെ കൈയിൽ അവസാനിച്ചു. 13 പന്തിൽ 18 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൺ സ്റ്റബ്സ്(5), റിക്കിബായ്(3), അക്സർ പട്ടേൽ(21), സുമിത് കുമാർ(2)വേഗത്തിൽ പുറത്തായി. എന്നാൽ ഒൻപതാമനായി ക്രീസിലെത്തിയ അഭിഷേക് പൊരേൽ ഡെത്ത് ഓവറിൽ ആഞ്ഞടിച്ചതോടെ സ്‌കോർ 170 കടക്കുകയായിരുന്നു.


MORE LATEST NEWSES
  • പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു
  • അഞ്ച് വയസ്സുകാരന് പേവിഷബാധ ലക്ഷണം.
  • മഹാത്മ ഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
  • അപകടകരമായ മരം മുറിച്ച് മാറ്റി
  • മരണ വാർത്ത
  • വയനാട് തുരങ്ക പാതയ്ക്ക് അന്തിമ അനുമതി
  • വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു
  • *'മില്‍മ'യെ അനുകരിച്ചു; സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്ത
  • കാർ പുഴയിലേക്ക് മറിഞ്ഞു അപകടം
  • മുത്തങ്ങയിൽ എം ഡി എം എ യുമായി രണ്ട് പേർ പിടിയിൽ
  • പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം.
  • ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി.
  • കുറ്റ്യാടിയിലെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളിൽ നിന്നും പോലീസുകാർ രാസ ലഹരി വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തൽ.
  • എംഎസ്‌സി എൽസ 3 കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി
  • പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി.
  • ദേവേന്ദു കൊലപാതകം; കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ.
  • പിതാവിന്റെ കൈയിൽ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം.
  • ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
  • കപ്പലിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ കേസെടുത്ത് കോസ്റ്റൽ പൊലിസ്
  • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്, ഇന്ന് നിശബ്ദ പ്രചാരണം,
  • ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
  • മരണ വാർത്ത
  • ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു
  • മണ്ണാര്‍ക്കാട് മൈലാംപാടത്ത് അനിയന്റെ ഭാര്യയെ ജ്യേഷ്ഠന്‍ വെട്ടി പരിക്കേല്‍പ്പിച്ചു.
  • വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ചുപേര്‍ അറസ്റ്റില്‍
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടിയിറങ്ങി; വിധിയെഴുത്ത് മറ്റന്നാൾ
  • കണ്ണൂർ നഗരത്തിൽ തെരുവുനായയുടെ നിരവധി പേർക്ക് പരിക്ക്
  • ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം.
  • മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പിടിയിലായ പൊലീസുകാർക്ക് ജാമ്യം
  • മലയാളി ഡോക്ടർ മംഗളൂരുവിൽ അപകടത്തിൽ മരിച്ചു
  • നിലമ്പൂരില്‍ അതിതീവ്ര പ്രചാരണം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
  • ഉള്ള്യേരി കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍; കൂറ്റൻ പാറക്കല്ല് അടര്‍ന്ന് വീണു കെട്ടിടം തകർന്നു
  • രണ്ടര വയസുകാരി വെളളക്കെട്ടില്‍ വീണ് മരിച്ചു
  • ബാവലി പുഴയിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
  • പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപിക കാർ ഇടിച്ച് പരിക്കേൽപ്പിച്ചതായി പരാതി.
  • കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു.
  • വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം;ഒരു മരണം
  • ചുരത്തിലെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു
  • കണ്ണൂരിൽ നിന്നുള്ള ദുബായ്, ഷാർജ വിമാനങ്ങൾ റദ്ദാക്കി
  • കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം
  • മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലിസുകാരെ താമരശ്ശേരിയിൽ നിന്ന് പിടികൂടി
  • മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരുക്കേൽപ്പിച്ചു.
  • യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ
  • നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു
  • ഇറാൻ- ഇസ്രയേൽ സംഘർഷം കടുക്കുന്നു; ടെഹ്റാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 45 മരണം
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
  • കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി
  • ചുരത്തിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരം നാളെ മുറിച്ചുമാറ്റും*
  • കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി