ജെറുസലേം: ഇസ്രയേലിന് നേരേ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് ഇറാൻ. ഇറാനിൽ നിന്നും സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി അതിശക്തമായ വ്യോമാക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രയേലിനെ ലക്ഷ്യമിട്ടെത്തിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ എല്ലാ സ്കൂളുകളും അടച്ചു.
ഡ്രോൺ ആക്രമണത്തിൽ ഒരു പത്തുവയസുകാരന് പരുക്കേറ്റതായും ഇസ്രയേൽ വ്യക്തമാക്കി.
ഡ്രോൺ, മിസൈൽ ആക്രമണം സ്ഥിരീകരിച്ച ഇസ്രയേൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ആക്രമണത്തെ നേരിടാൻ ഇസ്രയേൽ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണ് നിലനിൽക്കുന്നത്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രായേൽ വ്യേമമേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.