കുവൈത്ത് സിറ്റി:
കൊല്ലം കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനിൽ സുനിത സിബു (44) കുവൈത്തിൽ നിര്യാതയായി.
കുവൈത്തിൽ ഹൗസ് മെയ്‌ഡായി ജോലി ചെയ്തുവരികയായിരുന്നു.
ഭർത്താവ്:സിബു കോശി. മക്കൾ: മിജോ,ലിജോ,ലിജി.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സംസ്‌കാരം പിന്നീട് കണ്ടൻച്ചിറ മാർത്തോമ്മ പള്ളിയിൽ നടക്കും.