ഇന്ത്യ ലോക ചാമ്പ്യന്‍മാർ തൊട്ടുപിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്തും കോഹ്ലിയും

June 30, 2024, 6:53 a.m.

ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് കീഴടക്കി ഇന്ത്യ ലോകകിരീടം വീണ്ടെടുത്തു. അവസാനഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യപന്ത് ഡേവിഡ് മില്ലർ ബൗണ്ടറിക്ക് മുകളിലേക്ക് പറത്തി. റോപ്പിന് തൊട്ടടുത്തുനിന്ന സൂര്യകുമാർ യാദവ് പന്ത് കൈക്കലാക്കുമ്പോഴേക്കും നിലതെറ്റി. എന്നാൽ കയ്യിലൊതുങ്ങിയ പന്ത് വായുവിലേക്കെറിഞ്ഞ സൂര്യ തിരികെ ഗ്രൌണ്ടിലേക്ക് ചാടുമ്പോൾത്തന്നെ പന്ത് വീണ്ടും കൈക്കലാക്കി. സമ്മർദത്തിന്റെ പരകോടിയിൽ നിൽക്കേ അതിമനോഹരമായ ക്യാച്ച്. ഇന്ത്യയുടെ ജയമുറപ്പിച്ച നിമിഷം. അവസാന ഓവറിലെ അഞ്ചാം പന്തിൽ റബാഡയെ പാണ്ഡ്യ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 2007നുശേഷം ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാർ

ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിച്ച് വിരാട് കോഹ്ല‌ിയും നായകൻ രോഹിത് ശർമയും. ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും ടി20യിൽ നിന്ന് വിരമിച്ചത്. ടി20 159 മത്സരങ്ങളിൽ 4231 റൺസാണ് രോഹിത്തിൻ്റെ സമ്പാദ്യം. ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരമാണ് രോഹിത്. 124 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 4188 റൺസാണ് നേടിയത്. ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും കോലി നേടി.

177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബുമ്രയുടെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് ഓപ്പണർ റീസ ഹെൻറിക്സിന്റെ ഓഫ് സ്റ്റംപ് ഇളക്കി കടന്നുപോയി. അർഷ്ദീപ് സിങ്ങിന്റെ രണ്ടാം ഓവറിലെ മൂന്നാംപന്തിൽ ബാറ്റുവച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും പിഴച്ചു. വൈഡ് ലൈനിൽ വന്ന പന്ത് ബാറ്റിലുരസി നേരെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ കൈകളിലേക്ക്. ദക്ഷിണാഫ്രിക്ക രണ്ടുവിക്കറ്റിന് 12 റൺസ്! സ്റ്റേഡിയത്തിൽ വുവുസേലകളുടെ ആരവം. എന്നാൽ തുടർന്നുവന്ന ട്രിസ്റ്റൻ സ്റ്റബ്സ് ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി. 21 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത സ്റ്റബ്സിനെ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കിയതോടെ ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവന്നു. 

എന്നാൽ ഓപ്പണർ ക്വിൻ്റൺ ഡി കോക്ക് ഒരുവശത്ത് ഉറച്ചുനിന്നു. അപകടകാരിയായ ഹെൻറിച്ച് ക്ലാസൻ ഒപ്പമെത്തിയതോടെ കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി. തുടരെ സിക്സറുകൾ പറത്തി ക്ലാസൻ ഇന്ത്യയെ വിറപ്പിച്ചു. രോഹിത് ശർമ ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പന്ത്രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങിനെ തിരിച്ചുവിളിച്ച രോഹിത്തിന്റെ നീക്കം ഫലം കണ്ടു. ഡി കോക്ക് തേഡ് മാനിലേക്ക് ഉയർത്തിവിട്ട പന്ത് കുൽദീപ് യാദവിന്റെ കൈകളിൽ! ദക്ഷിണാഫ്രിക്ക നാലിന് 106. ഡേവിഡ് മില്ലറിനൊപ്പം ക്ലാസ്സൻ കടന്നാക്രമണം തുടർന്നപ്പോൾ ഇന്ത്യ പതറി. എന്നാൽ പതിനാറാം ഓവറിലെ ആദ്യപന്തിൽ ഹാർദിക് പാണ്ഡ്യ ക്ലാസിനെ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തിരിച്ചെത്തി.ഡേവിഡ് മില്ലറെയും പാണ്ഡ്യ തന്നെ മടക്കിയതോടെ ഇന്ത്യ വിജയം മണത്തു. മാർക്കോ ജാൻസണെ ബുമ്ര ക്ലീൻ ബോൾഡാക്കി. കേശവ് മഹാരാജും ആൻറിച് നോർജ്യെയും പുറത്താകാതെ നിന്നു.

ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റിന് 176 റൺസെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ 9 പന്തുകളിൽ വിരാട് കോലിയും രോഹിത് ശർമയുടെ മോഹിപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും രണ്ടാമത്തോ ഓവറിൽത്തന്നെ എല്ലാം കീഴ്മേൽ മറിഞ്ഞു. പത്താം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോട്ട് പിഴച്ചു. കേശവ് മഹാരാജിൻ്റെ പന്തിൽ ഹെൻറിച്ച് ക്ലാസന് ക്യാച്ച്. അതേ ഓവറിലെ അവസാനപന്തിൽ സ്വീപ്പിന് ശ്രമിച്ച ഋഷഭ് പന്തിനും അടിതെറ്റി. കീപ്പർ ക്വിന്റൻ ഡി കോക്കിന് ക്യാച്ച്! പവർ ഹിറ്റർ സൂര്യകുമാർ യാദവിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷയത്രയും. എന്നാൽ നാലുപന്തിൽ മൂന്ന് റൺ മാത്രമെടുത്ത സൂര്യ റബാഡയെ സിക്സിന് തൂക്കാൻ ശ്രമിച്ചെങ്കിലും ടൈമിങ് പിഴച്ചു. വീണ്ടും ക്ലാസന് ക്യാച്ച്. 

ഈ സമയമത്രയും ഒരറ്റത്ത് വിരാട് കോലി റൺറേറ്റ് താഴാതെ പിടിച്ചുനിർത്തി. ആദ്യ പവർപ്ലേയിൽ ഇന്ത്യ നേടിയത് 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ അക്ഷർ പട്ടേൽ കോലിക്ക് മികച്ച പിന്തുണ നൽകി. 42 പന്തിൽ ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. നാല് സിക്സറടക്കം 47 റൺസെടുത്ത അക്ഷർ പട്ടേലാണ് ഇന്ത്യയെ മൽസരത്തിൽ തിരിച്ചെത്തിച്ചത്. അർധസെഞ്ചുറി തികച്ചശേഷം ആഞ്ഞടിച്ച കോലി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ ഉറപ്പിച്ചാണ് മടങ്ങിയത്. മാർക്കോ ജാൻസന്റെ പന്തിൽ റബാഡയ്ക്ക് ക്യാച്ച്. 59 പന്തിൽ 2 സിക്സും 6 ഫോറുമടക്കം കോലി 76 റൺസെടുത്തു.

ശിവം ദുബെ 16 പന്തിൽ 27 റൺസെടുത്തു. 5 റൺസോടെ ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ അവസാനപന്തിൽ നോർജെയ്ക്ക് വിക്കറ്റ് സമ്മാനിച്ചു. ഇന്ത്യയുടെ മൂന്നാം ടി ട്വന്റി ലോകകപ്പ് ഫൈനലാണിത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തേതും.


MORE LATEST NEWSES
  • മാതൃകയായി; പൂർവ്വ വിദ്യാർത്ഥികൾ
  • സാങ്കേതിക അറ്റകുറ്റപ്പണി; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
  • മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
  • പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു
  • ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി
  • മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി
  • ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ;ഒരാൾക്ക് ദാരുണാന്ത്യം.
  • വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ രണ്ട് പേർ പിടിയിൽ
  • ട്രയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
  • ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കൾ പിടികൂടി
  • ചിത്രലേഖ അന്തരിച്ചു
  • കാ​മു​കി​യു​ടെ പ​ണ​യംവെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ എ​ടി​എം ക​വ​ർച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
  • എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം മോഷണം പോയി
  • നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍
  • മനാഫിന് ആശ്വാസം; *എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • സൗദി ദേശീയ ഗെയിംസ്​: ബാഡ്​മിന്‍റണിൽ ഹാട്രിക്​ നേടി കൊടുവളളി സ്വദേശിനി ഖദീജ നിസ
  • മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു
  • മുംബൈ പോലീസെന്ന വ്യാജേന 5 ലക്ഷം രൂപ തട്ടിയ കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • മനാഫിന് ആശ്വാസം; എഫ്ഐആറിൽ നിന്ന് ഒഴിവാക്കും,യൂട്യൂബർമാർക്കെതിരെ കേസ്
  • മരണ വാർത്ത
  • മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്
  • പള്ളികേന്ദ്രീകരിച്ച് വീണ്ടും മോഷണം: ഫോൺ മോഷണം പോയി
  • മരണ വാർത്ത
  • പഴശിരാജാ കോളേജിലെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
  • ചൂരിമലയിൽ വീണ്ടും വീണ്ടും കടുവയുടെ ആക്രമണം
  • പള്ളിയിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയതായി പരാതി
  • ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് കുട്ടിക്ക് പരിക്കേറ്റു വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം
  • നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.
  • നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു, 53കാരന്‍ പിടിയില്‍
  • പള്ളിയിൽ നിന്നും ചെരുപ്പ് മോഷണം, യുവാക്കളുടെ ദൃശ്യം CCtv യിൽ
  • ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
  • വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കണ്ണിയിലെ രണ്ടുപേർ പിടിയിൽ
  • ഷിബിൻ വധക്കേസ് ; പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
  • പേര്യ ചുരം റോഡിൽ റോഡ് പുനർനിർമ്മാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.
  • പായലിൽ കുരുങ്ങിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
  • അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ മനാഫിനെതിരെ കേസ്.
  • അൻവർ എം എൽ എക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.
  • സ്കൗട്ട്സ് & ഗൈഡ്സ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ഏറ്റുവാങ്ങി*.
  • ഗ്യാസിന് നാടൻ ചികിത്സ;ദമ്പതികൾ ​ഗുരുതരാവസ്ഥയിൽ
  • ബെയ്റൂത്തിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ, വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.
  • സ്കൗട്ട്സ് & ഗൈഡ്സ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ഏറ്റുവാങ്ങി
  • ഈശ്വർ മൽപെ: ഭിന്നശേഷിക്കാരായ മൂന്ന് മക്കളുടെ പിതാവ്, ആഴങ്ങളിൽ നിന്ന് കണ്ടെടുത്തത് 200​ലേറെ മൃതദേഹം.
  • ബത്തേരി ഇരുളത്ത് സ്കൂട്ടർ അപകടം; യുവാവ് മരിച്ചു.
  • സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.
  • മരണ വാർത്ത
  • യൂത്ത് ലീഗ് കമ്മിഷണർ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി
  • കോടികള്‍ വിലയുള്ള ‘ഹൈഡ്രോ കഞ്ചാവ്’ കടത്ത്; മലയാളികളടക്കം പിടിയില്‍
  • നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും,പിവി അൻവറിന് ഇനി പുതിയ ഇരിപ്പിടം,
  • മലപ്പുറം കോഡൂരിൽ വാഹനാപകടം. യുവാവ് മരണപ്പെട്ടു