തിരുവമ്പാടി : തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ വൈദ്യുതിബിൽ കുടിശ്ശിക വരുത്തിയതുമൂലം കണക്ഷൻ വിച്ഛേദിച്ച ലൈൻമാനെ വീട്ടുടമ യു.സി. അജ്മലും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദിച്ചതായി പരാതി. ലൈൻമാൻ പ്രശാന്തിനെയാണ് കൈയേറ്റം ചെയ്തത്.
ഇയാൾ സ്ഥിരമായി വൈദ്യുതിബിൽ കുടിശ്ശിക വരുത്തുകയും വൈദ്യുതി വിച്ഛേദിക്കാൻ വരുന്ന ലൈൻമാനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് കെ.എസ്ഇ.ബി. ജീവനക്കാർ പറയുന്നു. ജോലി തടസ്സപ്പെടുത്തി ജീവനക്കാരനെ കൈയേറ്റംചെയ്തതതായുള്ള അസിസ്റ്റന്റ് എൻജിനിയർ പി.എസ്. പ്രശാന്തിന്റെ പരാതിയിലാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്.