താമരശ്ശേരി. ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിലെ ഓട്ടോ പാർക്കിങ്, സമാന്തര സർവീസ് എന്നിവ നിർത്തലാക്കാത്തതിൽ പ്രതിഷേധിച്ച് കൊടുവള്ളി-താമരശ്ശേരി മേഖലാ ബസ് ഓണേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി 18ന് ബസ് പണിമുടക്ക് നടത്തും. ആർടിഒ, പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും കലക്ടർക്കും പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തു മെന്ന് യോഗം അറിയിച്ചു. യോഗത്തിൽ പ്രസിഡന്റ് പി.കെ.മുർഷാദ്, സെക്രട്ടറി പി.കെ. അബ്ദുൽ റഹിം എന്നിവർ പ്രസംഗിച്ചു.