താമരശ്ശേരി:താമരശ്ശേരിയിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടിയ കേസിൽ പ്രതി റിമാൻറിൽ.
മാരക ലഹരി മരുന്നായ LSD സ്റ്റാമ്പുകളും എം ഡി എം എ യും കഞ്ചാവുമായി പിടികൂടിയ കൊടുവള്ളി പറമ്പത്ത് കാവ് സ്വദേശി വെള്ളച്ചാലിൽ മൂസക്കോയയെ താമരശ്ശേരി കോടതി റിമാൻറ് ചെയ്തു.
ഇന്നലെ രാത്രിയാണ് താമരശ്ശേരി സിവിൽ സ്റ്റേഷന് സമീപം വെച്ച് പോലീസിന്റെ പിടിയിലായത്.
ഇയാളിൽ നിന്നും രണ്ട് LSD സ്റ്റാമ്പുകളും,ഒന്നര ഗ്രാമോളം എം ഡി എം എ. യും എഴു ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ദുബായിൽ ബിസിനസ് കാരനായ ഇയാൾ ജില്ലയിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്നാണ് ഇവ വാങ്ങുന്നത്. മുൽപ് നാല് കിലോഗ്രാം സ്വർണ്ണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇയാളെ പിടികൂടിയിരുന്നു.