മലപ്പുറം :തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. തിരൂർ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്.
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
വൈകിട്ട് തിരിച്ചെത്താത്തതിനെതുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം തുടരുകയാണ്.