ബത്തേരി:ചീരാൽ കഴമ്പ് സ്വദേശിയായ യുവതിക്ക് ഐടി കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്നാട് സ്വദേശിയാണ് നൂൽപ്പുഴ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് തിരുച്ചിറപ്പള്ളി തിനപുരം സുബ്രഹ്മണി (38) നെയാണ് പോലീസ് തിരുച്ചിറ പള്ളിയിലെത്തി പിടികൂടിയത്. യുവതിക്ക് ഐടി കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്തു വെന്ന പരാതിയിലാണ് അറസ്റ്റ്. നൂൽപ്പുഴ സിഐ അമൃത് സിംഗ് നായകത്തിൻ്റെ നേതൃത്വത്തിൽ എസ്പിസിഒ ജയ്സ് മേരി, സന്തോഷ്, സിപിഒ മാരായ അജിത്ത്, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.