ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര വിജയം.

Aug. 2, 2024, 8:37 p.m.

പാരീസ് :ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര വിജയം. 52 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഹർമൻപ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്.

ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകൾ നേടിയത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂർത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്ഇന്ന് അർജന്റീന, ബെൽജിയത്തിനെതിരെ പരാജയപ്പെട്ടാൽ ഇന്ത്യ രണ്ടാം സ്ഥാനം നിലനിർത്താം. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്.

ലളിത് ഉപാധ്യായയുടെ പാസിൽ നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹർമൻപ്രീത് പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി. എന്നാൽ 25-ാം മിനിറ്റിൽ ഓസ്ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ചു.ഗോവേഴ്സിന്റെ ആദ്യ ശ്രമം മൻപ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടിൽ ക്രെയ്ഗ് ലക്ഷ്യം കണ്ടു. 32-ാം മിനിറ്റിൽ ഹർമൻപ്രീത് വിജയമുറപ്പിച്ച ഗോൾ നേടി. പാരീസ് ഒളിംപിക്സിൽ താരത്തിന്റെ ആറാം ഗോളായിരുന്നിത്.

മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഗോവേഴ്സ് പെനാൽറ്റി ഫ്ളിക്കിലൂടെ ഓസീസിന്റെ രണ്ടാം ഗോൾ നേടുന്നത്. അതേസമയം, ഷൂട്ടിംഗിൽ ഇന്ത്യൻ താരം മനു ഭാകർ മൂന്നാം മെഡലിനരികിലാണ്.വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റളിൽ താരം ഫൈനലിൽ കടന്നു. രണ്ടാം സ്ഥാനത്താണ് താരം യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചത്. 590 പോയിൻ്റ് താരം സ്വന്തമാക്കി. നേരത്തെ രണ്ട് വെങ്കലങ്ങൾ താരം സ്വന്തമാക്കിയിരുന്നു.

10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും മിക്സ്ഡ് ടീം ഇനത്തിലുമാണ് ഭാകർ വെങ്കലം നേടിയത്. അമ്പെയ്ത്തിൽ മിക്സ്ഡ് വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലെത്താനും ഇന്ത്യക്ക് സാധിച്ചു. ഇന്തോനേഷ്യക്കെതിരെ 5- 1നായിരുന്നു ഇന്ത്യയുടെ ജയം.


MORE LATEST NEWSES
  • വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
  • അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ പിടികൂടാനാകാതെ പോലീസ്
  • മുണ്ടക്കൈ പുനരധിവാസം ; സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
  • ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.
  • അങ്കമാലിയിൽ ട്രാവലറും തടിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലർ ഡ്രൈവർ മരിച്ചു.
  • നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്
  • ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ 33 വർഷം തടവും പിഴയും
  • കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളി മരിച്ചു
  • ക്രിസ്മസിന് 'അടിച്ചു' പൊളിച്ച് മലയാളി; രണ്ട് ദിവസം കൊണ്ട് കുടിച്ചത് 152 കോടിയുടെ മദ്യം
  • മരണ വാർത്ത
  • രാജ്യത്തിന്റെ ചരിത്രം മാറ്റിയ മൻമോഹൻ സിങിന് ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
  • മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • അനുശോചന യോഗവും മൗനജാഥയും നടത്തി.
  • യുവാവിനെ മർദ്ദിച്ച്‌ കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ.
  • മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദില്ലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്
  • എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ദിവ്യ ക്ലബ്‌ അനുശോചണം സംഘടിപ്പിച്ചു
  • മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍
  • സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം
  • കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • ആംബുലൻസിന് വഴിയൊരുക്കുക്ക
  • കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം.
  • മസ്തിഷ്കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
  • തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
  • ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
  • ദേഹാസ്വാസ്ഥ്യം;മലപ്പുറം സ്വദേശി പുതുപ്പാടിയിൽ മരണപ്പെട്ടു
  • കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്.
  • വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു
  • ഹോട്ടലിലേക്ക് ഒമ്നിവാൻ ഇടിച്ചു കയറി അപകടം.
  • തപാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.
  • മരണ വാർത്ത
  • കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
  • കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ
  • മരണ വാർത്ത
  • എ പി അസ്ലം ഹോളി ഖുർആൻ മൽസരത്തിൽ 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വയനാട് സ്വദേശിക്ക്
  • വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരൊറ്റ ബാഗ് മാത്രം അനുവദിക്കും
  • പ്രളയം ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്
  • കറുത്ത വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി പിടിയില്‍
  • എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി ‍ പിടിയില്‍
  • തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
  • മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു
  • കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡീ. ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ
  • കളക്ടറേറ്റ് ധർണ;വിപുലമായ ഒരുക്കങ്ങളുമായി മാനന്തവാടി മുസ്ലിം ലീഗ്
  • നഗരസഭ കൗൺസിലർ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു, മൃതദേഹം പുഴയിൽ തള്ളി; 6 പേർ പിടിയിൽ
  • വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ.
  • വില്പനക്കായി എത്തിച്ച എം.ഡി.എം.എ യുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ
  • റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്
  • കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി