സന്ദർശക വീസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാൽ 10 ലക്ഷം ദിർഹം പിഴ

Aug. 20, 2024, 5:15 p.m.

ദുബായ് :സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വീസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വീസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.

വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുൻപ് 50000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വർധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദർശക വീസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്തു സന്ദർശക വീസയിൽ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നൽകുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നു പണവും വാങ്ങും. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വീസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസി‍ഡൻസി വീസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്മെന്റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.


MORE LATEST NEWSES
  • ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ കേസിൽ ട്രിപ്പിൾ ജീവപര്യന്തം
  • കൽപ്പറ്റയിൽ ഓവുചാലിൽ വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു
  • സീനിയറെന്ന വ്യാജേന അശ്ലീല വീഡിയോ അയച്ചു, ഭീഷണി; യുവാവ് അറസ്റ്റിൽ
  • ഇടുക്കിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • ആധുനിക യുഗത്തിൽ പ്രവാചക ദർശനങ്ങളുടെ പരിപ്രേഷ്യം: ദേശീയ സെമിനാർ നടത്തി.
  • താമരശ്ശേരി രൂപത മുൻ മെത്രാൻ മാർ. ജേക്കബ് തൂങ്കുഴി നിര്യാതനായി
  • തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു
  • മദ്യപിച്ച് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്കൂളിന്റെ അഭിനന്ദനം
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ അന്തരിച്ചു
  • വൈദ്യുതി ബില്ല്; ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം
  • കോഴിക്കോട് വനിതകൾ നടത്തുന്ന ഹോട്ടലിൽ തീപിടുത്തം
  • നബിദിനം: ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ നിരവധി പേർക്കെതിരേ കേസെടുത്ത് യു.പി പോലീസ്
  • ജയിലിൽ ക്രൂരമർദനം; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ
  • പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ‍
  • സ്പോർട്സ് കിറ്റ് വിതരണം
  • പെരിക്കല്ലൂർ സംഭവം: മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
  • വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തു
  • തനിയലത്ത് റോഡ് ഉദ്ഘാടനം ചെയ്തു
  • പുതുപ്പാടിയില്‍ ''പോത്തുകുട്ടി വിതരണ'' ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു
  • മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേർ അറസ്റ്റിൽ.
  • പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ
  • എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും
  • യുവതിയെ പീഡിപ്പിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
  • എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ
  • സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിൽ സംഗമം നടത്തി
  • ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവം; പ്രതി തൊട്ടില്‍പ്പാലത്ത് പിടിയിൽ
  • രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്.
  • വീണ്ടും അമീബിക് മസ്തിഷ്കജ്വരം, പാലക്കാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു
  • കായിക ഉപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
  • ഈങ്ങാപ്പുഴയിൽ ആക്ടീവയടക്കം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • കസ്റ്റഡി മര്‍ദനത്തില്‍ നടപടി വേണം'; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം
  • വടകര ആർജെഡി നേതിന് വെട്ടേറ്റ സംഭവം; അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
  • കൊല്ലത്ത് മധുര സ്വദേശിനിയായ കന്യാസ്ത്രീ ജീവനൊടുക്കി
  • പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • കേരളത്തില്‍ എസ്‌ഐആറിന് അട്ടപ്പാടിയില്‍ തുടക്കം
  • ഒമ്പതാംക്ലാസുകാരനെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചു; രക്ഷിതാക്കൾ പോലിസിൽ പരാതി നൽകി
  • കയ്യിൽ കരിങ്കല്ലുമായി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി; മലപ്പുറം സ്വദേശി അറസ്റ്റിൽ
  • പൊലീസ് കസ്റ്റഡി മര്‍ദനം: അടിയന്തര പ്രമേയത്തിന് അനുമതി
  • മരണ വാർത്ത
  • ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
  • ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍
  • സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ, പവന് ഒറ്റയടിക്ക് 640 രൂപ കൂടി
  • പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി കെ എം സി.സി
  • ജയേഷ് പോക്സോ കേസിലും പ്രതി
  • സനാതന ധർമ്മത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ല: മൗനയോഗി സ്വാമി ഹരിനാരായണൻ
  • ഭര്‍ത്താവിനെ തലയ്‌ക്ക് അടിച്ചുകൊന്ന ഭാര്യ അറസ്റ്റില്‍
  • കെഎസ്ആർടിസി ബസ് അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചു കയറി അപകടത്തിൽ 28 ഓളം പേർക്ക് പരിക്ക്. ഒൻപതുപേരുടെ നില ഗുരുതരം.
  • ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്.
  • കാട്ടുപന്നി ബൈക്കിലിടിച്ച് പോലീസുകാരന് പരിക്ക്