ഇതിഹാസ ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യുയർ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു .സ്വപ്ന തുല്യമായ നീണ്ട 15
വർഷങ്ങൾ
ശേഷം ജർമൻ ഗോൾ
മുഖത്തിന്റെ അഭിമാനമായി
മാറി ചരിത്രം സൃഷ്ട്ടിച്ച
ഇതിഹാസമായിരുന്നു മാനുവൽ ന്യുയർ.
ലോകം കണ്ട ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് മാനുവൽ നൂയർ. 2009-ൽ യു.എ.ഇ.ക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അരങ്ങേറ്റം. തുടർന്ന് പെട്ടെന്നുതന്നെ ടീമിലെ പ്രധാന താരമായി. 2010 ലോകകപ്പിൽ ജർമനിയുടെ ഒന്നാം ചോയ്സ് ഗോൾകീപ്പറായി മാറി. ആ ലോകകപ്പിൽ ആറ് മത്സരങ്ങളിൽനിന്ന് വെറും മൂന്ന് ഗോളുകൾ വഴങ്ങിയതോടെ ടീമിൽ സ്ഥിരസാന്നിധ്യമായി. നൂയറിന്റെ മികച്ച സംഭാവനകളാണ് 2014 ലോകകപ്പ് കിരീടം നേടുന്നതിലേക്ക് ജർമനിയെ നയിച്ചത്. ആ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് നൂയറാണ്. ആ വർഷത്തെ ബാലൺ ദ്യോറിനുള്ള പേരുകളിലും നൂയറുണ്ടായിരുന്നു.
ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, ബുണ്ടസ്ലിഗ തുടങ്ങി നിരവധി കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.