ലൗസേന്‍ (സ്വിറ്റിസര്‍ലന്‍ഡ്) | ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ നീരജ് ചോപ്ര. 89.49 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് വെള്ളി കരസ്ഥമാക്കിയത്. സീസണിലെ തന്റെ മികച്ച ദൂരമാണ് നീരജ് കണ്ടെത്തിയത്. പാരീസ് ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവാണ് നീരജ്.
മീറ്റ് റെക്കോര്‍ഡ് തിരുത്തിയ ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ആണ് സ്വര്‍ണം സ്വന്തമാക്കിയത്. 90.61 മീറ്റര്‍ ആണ് ആന്‍ഡേഴ്‌സണ്‍ കണ്ടെത്തിയ ദൂരം. 2015ല്‍ കെഷോണ്‍ വാള്‍കോട്ട് സ്ഥാപിച്ച 90.16 മീറ്ററിന്റെ റെക്കോഡാണ് തിരുത്തിയത്.