അബുദാബി: അബുദാബി ഡിഫൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മലയാളി അബുദാബിയിൽ അന്തരിച്ചു. കോഴിക്കോട് വടകര തോടന്നൂർ സ്വദേശി ഇരീലോട്ട് മൊയ്‌തു (65) ആണ് മരിച്ചത്.
ഭാര്യ: സുഹറ കക്കാട്ട് തറോപോയിൽ, മക്കൾ: മർവാൻ (ഖത്തർ), മുഹ്‌സിന (ചെന്നൈ), മുബീന (ഖത്തർ), മരുമക്കൾ: നാജിദ, ജംഷീർ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), സഹോദരങ്ങൾ: ഇരീലോട്ട് കുഞ്ഞബ്‌ദുല്ല ഹാജി, പാത്തു കുനിയിൽ, പരേതനായ ഇരീലോട്ട് കുഞ്ഞമ്മദ്. കബറടക്കം അബുദാബിയിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.