മുക്കം: അഗസ്ത്യൻമുഴി പള്ളോട്ടി ഹിൽ പബ്ലിക് സ്കൂളിൻറെ അധ്യാപ
ക രക്ഷാകർതൃ സമിതി പൊതുയോഗം സ്കൂൾ മാനേജർ ഫാദർ സിജോ അഞ്ചുകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ജോഷി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാദർ വിപിൻ ആഗസ്തി, അനിതാ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. പുതിയ അധ്യായന വർഷത്തെ പി.ടി.എ. പ്രസിഡൻ്റായി എ.പി.മുരളീധരനെയും വൈസ് പ്രസിഡണ്ടായി കൃപ രഞ്ജിത്തിനെയും സെക്രട്ടറിയായി ഫാദർ വിപിൻ ആഗസ്തിയേയും
തിരഞ്ഞെടുത്തു.